സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ഇന്ത്യ-യു എസ് വ്യാപാര ബന്ധം വീണ്ടും തകരാറിലാകുമോ; എസ് ജയശങ്കർ പറയുന്നതിങ്ങനെ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയും, സാമ്പത്തിക-രാഷ്ട്രീയ രംഗത്ത് അധിപത്യം പുലർത്തുന്ന അമേരിക്കയും തമ്മിലുള്ള ബന്ധം വളരെ ശ്രദ്ധേയമാണ്. സുരക്ഷ, പ്രതിരോധം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, വ്യാപാരം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാണ്. എന്നാൽ, ചിലപ്പോൾ ചെറിയ വിഷയം പോലും വലിയ പ്രതിസന്ധിയിലേക്ക് വ്യാപാരബന്ധത്തെ തള്ളിയിട്ടിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അടുത്തിടെ വ്യക്തമാക്കിയ നിലപാടുകൾ, ഇന്ത്യ-യു.എസ്. വ്യാപാരബന്ധത്തെ വീണ്ടും ആശങ്കാജനകമായ വഴിയിലേക്ക് തള്ളുന്നുവെന്ന സൂചനകൾ നൽകുന്നു.

ജയശങ്കർ തുറന്നുപറഞ്ഞത് പോലെ, ഇന്ത്യയ്ക്കൊരു പരിധിക്കപ്പുറം വ്യാപാര കരാറുകൾ അംഗീകരിക്കാനാവില്ല. ചില മേഖലകളിൽ ചർച്ചയ്ക്കുപോലും ഇന്ത്യ തയ്യാറല്ലെന്ന സന്ദേശം തന്നെയാണ് അദ്ദേഹം യു.എസ്.-നെതിരെ നൽകിയത്. ഇന്ത്യ മുന്നോട്ട് വയ്ക്കുന്ന ഈ ‘ചുവപ്പ് രേഖ’ മറികടന്ന് ഒരു ധാരണ ഉണ്ടാകാനാവില്ലെന്ന് അദ്ദേഹം ഉറച്ച ഭാഷയിൽ പറഞ്ഞു. ഇതോടെ, വ്യാപാര ചർച്ചകൾക്ക് തടസ്സങ്ങളുണ്ടാകുമെന്ന ഭയമാണ് ഉയരുന്നത്.

ഇന്ത്യയ്ക്കെതിരെ അമേരിക്ക ചുമത്തിയ ചില താരിഫുകളാണ് ഇപ്പോഴത്തെ ഏറ്റവും വലിയ തടസ്സം. ജയശങ്കർ പറഞ്ഞതുപോലെ, ഒരു “നിശ്ചിത താരിഫ്” ഇന്ത്യയ്ക്ക് ഗുരുതരമായ ആഘാതം സൃഷ്ടിക്കും. അതിനൊപ്പം, ഇന്ത്യയ്ക്ക് “വളരെ അന്യായമായ” മറ്റൊരു ടാരിഫും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള സാമ്പത്തിക സമ്മർദ്ദങ്ങൾ, ഇന്ത്യ വിപണിയിൽ വലിയ തിരിച്ചടികൽ നൽകും. അതേസമയം, ജയശങ്കർ തുറന്നുപറഞ്ഞത് പോലെ, “അമേരിക്കയുമായി ഒരു വ്യാപാര ധാരണ ഉണ്ടാകണം” എന്നത് നിർബന്ധമാണ്. കാരണം, യു.എസ്. ലോകത്തിലെ ഏറ്റവും വലിയ വിപണിയാണ്. ഇന്ത്യയുടെ ഐടി മേഖല മുതൽ വസ്ത്രം, വ്യവസായം, കൃഷി തുടങ്ങിയ ഉൽപ്പന്നങ്ങൾ വരെ വലിയ തോതിൽ അമേരിക്കൻ വിപണിയെ ആശ്രയിക്കുന്നുണ്ട്. പക്ഷേ, പ്രശ്നങ്ങൾ തുറന്നു പറഞ്ഞ് പരിഹരിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന സന്ദേശമാണ് ഇപ്പോൾ ഇന്ത്യ നൽകുന്നത്.

ഇന്ത്യയും യു.എസ്. ഉം തമ്മിലുള്ള ബന്ധം പലപ്പോഴും ഉയർച്ച-താഴ്ചകളുടെതുകൂടിയാണ്. രാഷ്ട്രീയ-സുരക്ഷാ സഹകരണം ശക്തിപ്പെട്ടപ്പോൾ, വ്യാപാരബന്ധം തകരാറിലായി. ഇപ്പോൾ വീണ്ടും അതേ സാഹചര്യത്തിലേക്ക് നീങ്ങുന്നുവെന്ന ആശങ്ക ഉയർന്നു വരുകയാണ്. അമേരിക്കയുടെ സംരക്ഷണവാദ നിലപാടുകൾ ഇന്ത്യയുടെ ആഭ്യന്തര വ്യവസായ സംരക്ഷണ നയങ്ങൾ പരസ്പര ആരോപണങ്ങൾ, പ്രത്യേകിച്ച് അന്യായമായ താരിഫുകൾ ഇവയെല്ലാം അടുത്തകാലത്ത് ഇരുരാജ്യങ്ങളുടെയും ബന്ധത്തെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്.

ഇന്ത്യ-യു.എസ്. ബന്ധം, ഇരുവരുടെയും തന്ത്രപരമായ ആവശ്യങ്ങൾക്ക് അനിവാര്യമാണ്. എന്നാൽ, വ്യാപാര രംഗത്തെ ഈ സ്വരചേർച്ച തുടർന്നാൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള വലിയ സഹകരണത്തിനും തിരിച്ചടിയാകുമെന്നതിൽ സംശയമില്ല. ഇന്ന് ഉയരുന്ന താരിഫ് പ്രശ്നങ്ങൾ പരിഹരിക്കാതെ മുന്നോട്ട് പോകുകയാണെങ്കിൽ ഇരു രാജ്യങ്ങളുടെയും ബന്ധം വീണ്ടും തകരാറിലാകാനുള്ള സാധ്യത വളരെ കൂടുതാലാണ്. ഇന്ത്യ-യു എസ് ബന്ധം ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു കാര്യമായതിനാൽ തന്നെ വ്യാപാര മേഖലയിൽ കൈകോർക്കേണ്ടത് അനിവാര്യമാണ്. സഹകരണം മുൻനിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുവരും തയ്യാറാവാതെ പോയാൽ, “ഇന്ത്യ – യു.എസ്. വ്യാപാരബന്ധത്തെ വീണ്ടും തകർച്ചയിലേക്ക് നയിക്കുമെന്നത് ഉറപ്പാണ്.

Advertisement

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »

നാവിക ആശുപത്രി കപ്പൽ നൽകാമെന്ന് ട്രംപ്; നിരസിച്ച് ഗ്രീൻലാൻഡ്

അമേരിക്ക: ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾക്ക് പിന്നാലെ കപ്പൽ ആശുപത്രി അയക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വാഗ്ദാനം തള്ളി ഡെന്മാർക്കും ഗ്രീൻലാൻഡും. ഗ്രീൻലാൻഡിലെ ജനങ്ങൾ രോഗബാധിതരാണെന്നും അവർക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും ആരോപിച്ചാണ് ട്രംപ് ‘യു.എസ്.എൻ.എസ്

Read More »
Advertisement