തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായതിന് പിന്നാലെ ഇന്‍ഡക്ഷന്‍ അടുപ്പുകളുടെയും ഇലക്ട്രിക് കെറ്റിലുകളുടേയും ഉപയോഗം കുത്തനെ കൂടിയിരുന്നു. ഇതോടെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ ലോഡ്ഷെഡ്ഡിങ് വരുമോ എന്ന തരത്തില്‍ ചര്‍ച്ചകളുണ്ടായിരുന്നു. എന്നാല്‍ തല്ക്കാലം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.
ചൂട് കൂടിയതോടെ എസി ഉപയോഗം വര്‍ധിച്ചതും വൈദ്യുതി ഉപയോഗം റെക്കോര്ഡിലെത്തിച്ചിരുന്നു. എങ്കിലും നിലവില്‍ പുറത്ത് നിന്നും വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്നും ലോഡ്ഷെഡ്ഡിങ് ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.






