സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

യുദ്ധം ദുബായുടെ തലവര മാറ്റുമോ? മഴ നിന്നാലും മരം പെയ്തു കൊണ്ടിരിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റാന്‍ – അമേരിക്ക യുദ്ധം അയവില്ലാതെ തുടരുമ്പോള്‍ അത് ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുക ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്ന നിലയിലുള്ള ദുബൈയുടെ വളര്‍ച്ചയിലാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലത്തിനിടയിലെ ദുബൈയുടെ വളര്‍ച്ച അമ്പരപ്പിക്കുന്നതായിരുന്നു എന്ന് പറയാം. യു എ ഇ യിലെ ഏഴു എമിറേറ്റുകളില്‍ ദുബായ് നേടിയ വളര്‍ച്ച എണ്ണ ഉല്പാദന കേന്ദ്രം എന്ന നിലയില്‍ നിന്ന് മാറി ധനമൂലധനം,സ്വര്‍ണ്ണം ഉള്‍പ്പടെയുള്ള വില പിടിപ്പുള്ള ലോഹങ്ങളുടെ ലോകത്തെ പ്രധാന ഹബ് ,രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രം തുടങ്ങിയ പല നിലകളിലേക്ക് വഴി മാറിയായിരുന്നു.

എന്നാല്‍ ഇറാനിലെ യു. എസ് ആക്രമണവും തിരിച്ചുള്ള ഇറാന്റെ ശക്തമായ പ്രതിരോധവും ഏറ്റവും കനത്ത ആഘാതമായി മാറുക ദുബായ് എന്ന സ്വപ്ന നഗരത്തിന്റെ ഭാവിയിലായിരിക്കും. സമീപകാലത്തെ മാറ്റങ്ങള്‍ ലോകത്തെ എല്ലാവിധ ആഡംബരങ്ങളുടെയും അവസാന വാക്ക് എന്ന നിലയിലേക്ക് ദുബായിയെ മാറ്റിയിരുന്നു. കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ ഈ എമിറേറ്റിന്റെ മൊത്തം ജി ഡി പിയില്‍ എണ്ണ ഇതര വരുമാന മാര്‍ഗ്ഗങ്ങള്‍ നല്‍കുന്ന സംഭാവന 90 ശതമാനത്തിന് മുകളിലാണ്. അതായത് ലോകത്തിന്റെ സാമ്പത്തിക ഗേറ്റ് വേ എന്ന നിലയിലേക്ക് ഈ നഗരം മെല്ലെ വഴി മാറുകയായിരുന്നു. നിരവധി വിദേശികള്‍ക്ക് ബിസിനസ് പങ്കാളിത്തമുള്ള 4000 ധനകാര്യ സ്ഥാപനങ്ങളാണ് ദുബായില്‍ പ്രവര്‍ത്തിക്കുന്നത്.

വിദേശത്ത് നിന്നും പ്രത്യേകിച്ച് സമ്പന്ന രാജ്യങ്ങളില്‍ നിന്നും ഈ നഗരത്തിലേക്ക് നിക്ഷേപകരെ വന്‍തോതില്‍ ആകര്‍ഷിക്കുന്നതിന് പിന്നില്‍ നിരവധി ഘടകങ്ങളുണ്ട്. വ്യക്തിഗത ആദായ നികുതി പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. സ്വതന്ത്ര വ്യാപാര മേഖലകളില്‍ 100 ശതമാനം ഉടമസ്ഥാവകാശം നിക്ഷേപകര്‍ക്ക് നല്‍കുന്നു എന്നതാണ് മറ്റൊരു പ്രധാന ആകര്‍ഷണം. അതുപോലെ തന്നെയാണ് വളരെ പരിമിതമായ കോര്‍പറേറ്റ് നികുതി എന്നതും. ഈ മൂന്ന് ഘടകങ്ങളും ആഗോള സാമ്പത്തിക ഹബ്ബ് എന്ന നിലയിലേക്ക് ദുബൈയുടെ വളര്‍ച്ചക്ക് വലിയ ഉത്തേജനം നല്‍കിയിട്ടുണ്ട് . ഫിന്‍ ടെക് ഹൈവ് എന്ന നൂതന ആശയം കൂടി വരുന്നതോടെ ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ, ഡിജിറ്റല്‍ ആസ്തികള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ ലോകത്തിന്റെ തലസ്ഥാനമായി ദുബായ് മാറുന്നു എന്ന പ്രത്യേകതയുമുണ്ട്.

സമീപകാലത്തായി ഈ നഗരത്തിന് ഉണ്ടായ മറ്റൊരു വലിയ മാറ്റം വിനോദ സഞ്ചാര മേഖലയിലാണ്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ അടക്കമുള്ള നിരവധി ഇവന്റുകള്‍ ലോകമെമ്പാടുമുള്ള ടൂറിസ്റ്റുകളെ ഈ നഗരത്തിലേക്ക് ആകര്‍ഷിക്കുന്ന നിലയുണ്ടായി. ലോകത്തെ പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന ടെന്നീസ് മത്സരങ്ങള്‍ക്കും ക്രിക്കറ്റ് മാമാങ്കങ്ങള്‍ക്കും ഈ നഗരം ആതിഥേയത്വം വഹിക്കുകയുണ്ടായി. 2025 ലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 19.59 ദശലക്ഷം വിനോദ സഞ്ചരികളാണ് ദുബായിലേക്ക് എത്തിയത്. ഇത് ദുബായിയുടെ സാമ്പത്തിക തലവര മാറ്റി മറിച്ച മാറ്റങ്ങളിലൊന്നാണ്. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായി ദുബായ് മാറുന്ന സ്ഥിതിയുണ്ടായി. 2024 ല്‍ മാത്രം 9.2 കോടി യാത്രക്കാരെയാണ് ഈ വിമാനത്താവളം കൈകാര്യം ചെയ്തത്. ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ഈ നഗരത്തിലാണെന്നതും 40 വര്‍ഷം മുന്‍പുള്ള ദുബായിയെ ഓര്മിക്കുന്നവര്‍ക്ക് ഒരു അത്ഭുതമായി മാറും. കായിക മാമാങ്കങ്ങളുടെ ഒരു പ്രധാന കേന്ദ്രമായും ഇന്ന് ദുബായ് മാറിയിട്ടുണ്ട്. വിനോദ സഞ്ചാര മേഖല മൊത്തം ജി ഡി പിയുടെ 12 ശതമാനവും സംഭാവന ചെയ്യുന്നു.

2025 ലെ ആദ്യത്തെ 9 മാസത്തെ കണക്കുകള്‍ നോക്കുമ്പോള്‍ ദുബായിയുടെ മൊത്തം ജി ഡി പി 96.7 ബില്യണ്‍ ഡോളറാണ്. ഈ വര്‍ഷം ജി ഡി പി 147.3 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് കണക്കാക്കുന്നത്. 4.7 ശതമാനം ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കാനും ദുബായ് സമ്പദ്ഘടനക്ക് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.

ഈ നേട്ടങ്ങളില്‍ കരിനിഴല്‍ വീഴുന്ന മാറ്റങ്ങളാണ് ഇറാന്‍ – അമേരിക്ക യുദ്ധം കൊണ്ട് വരുന്നത്. സുരക്ഷിതമായ നിക്ഷേപ കേന്ദ്രം, വിനോദസഞ്ചാര മേഖല എന്ന നിലയിലുള്ള ദുബായിയുടെ പ്രസക്തിയില്‍ ലോകം സംശയാലുവാകുകയാണ്. യുദ്ധം ആരംഭിച്ചതിനു ശേഷം ആയിരത്തില്‍പരം ഡ്രോണ്‍ ആക്രമണങ്ങളാണ് ദുബായ് വിമാനത്താവളം അടക്കമുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഉണ്ടായത്. ഇതാണ് ദുബായിയുടെ കാര്യത്തില്‍ കടുത്ത ആശങ്ക ഉയര്‍ത്തിയിരിക്കുന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം ദുബായിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. യൂറോപ്യന്‍ നഗരങ്ങളില്‍ നിന്നും അങ്ങോട്ടുള്ള വിമാനങ്ങള്‍ മിക്കതും ഏറെക്കുറെ കാലിയായാണ് പറക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 500 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ബോയിങ് വിമാനങ്ങളില്‍ യാത്രക്കാരുടെ എണ്ണം മുപ്പതില്‍ താഴെ മാത്രമാണ്. അമേരിക്കയില്‍ നിന്നുള്ള വിമാനങ്ങളിലും സമാന സ്ഥിതിയാണുള്ളത്.

യുദ്ധം വിരാമമമില്ലാതെ തുടരുന്നതും ജി സി സി രാജ്യങ്ങളില്‍ ഇറാന്‍ ആക്രമണം തുടരുന്നതും ദുബായിയെ സംബന്ധിച്ചിടത്തോളം പ്രതികൂലമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. യുദ്ധം അവസാനിച്ചാലും ഗള്‍ഫ് മേഖലയില്‍ അശാന്തി അവസാനിക്കില്ലെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. ചരിത്രത്തിലാദ്യമായാണ് ഇറാന്‍ ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനീക കേന്ദ്രങ്ങളുള്ള രാജ്യങ്ങളുടെ മേല്‍ ആക്രമണം അഴിച്ചുവിടുന്നത്. യു എ ഇ അടക്കമുള്ള രാജ്യങ്ങള്‍ ഇറാന്റെ ശത്രുപക്ഷത്താകുമ്പോള്‍ ഈ രാജ്യങ്ങളില്‍ ഏതു സമയവും ആക്രമണം ഉണ്ടായേക്കാം എന്ന പ്രശ്‌നമാണ് ലോക രാജ്യങ്ങളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും ഉറക്കം കെടുത്തുന്നത് . ആഗോള തലത്തിലെ ഹിസ്ബുള്ള ,ഹമാസ് എന്നിവ അടക്കമുള്ള ഭീകര സംഘടനകളുമായി ഇറാന്‍ തന്ത്രപരമായ ബന്ധം പുലര്‍ത്തുന്നു എന്നതും വളരെ പ്രധാനമാണ് . അതുകൊണ്ടാണ് ഇറാന്‍ -അമേരിക്ക യുദ്ധം അവസാനിച്ചാലും ഗള്‍ഫ് മേഖലയില്‍ അശാന്തി തുടര്‍ക്കഥയാകും എന്ന ഭയം ശക്തമാകുന്നത്. മഴ ശമിച്ചാലും മരം പെയ്യുമെന്ന് പറയുന്നത് പോലെ.

ഗള്‍ഫ് മേഖലയെ മൊത്തത്തില്‍ പ്രതികൂലമായി ബാധിക്കുന്ന ഈ പ്രതിസന്ധി ഏറ്റവും രൂക്ഷമാവുക ദുബായില്‍ തന്നെയാണ്. അമേരിക്കയുടെ സൈനീക കേന്ദ്രങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തുടരുന്നു എന്നതാണ് ഇറാന്റെ ശത്രുതക്ക് കാരണം. ഇത്തരം 19 കേന്ദ്രങ്ങള്‍ ഈ രാജ്യങ്ങളിലുണ്ട്. ഇപ്പോഴത്തെ യുദ്ധം തീര്‍ന്നാലും സൈനീക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ ഇറാന്‍ തുടര്‍ന്നേക്കാം. ഇത്തരത്തില്‍ ആക്രമണ ഭീതി ഉണ്ടാകുന്നതും സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയാതെ പോകുന്നതുമാണ് ദുബൈക്ക് പ്രതിസന്ധിയാകുന്നത് . സുരക്ഷിതമല്ലാത്ത ഇടങ്ങളില്‍ നിക്ഷേപം വരുന്നത് തടസപ്പെടും .ടൂറിസം പോലുള്ള കാര്യങ്ങളെയും ഇത് ദോഷകരമായി ബാധിക്കും .മറ്റൊന്ന് കായിക വിനോദങ്ങള്‍ അടക്കമുള്ള ഇവന്റുകളാണ്. സുരക്ഷിതമല്ല എന്ന തോന്നലുണ്ടായാല്‍ ഇത്തരം കേന്ദ്രങ്ങളില്‍ മത്സരിക്കാന്‍ രാജ്യങ്ങള്‍ തയ്യാറാവുകയില്ല എന്ന പ്രശ്നമുണ്ട്. ഇത്തരത്തില്‍ ടൂറിസം അടക്കമുള്ള മേഖലകളെ ബാധിക്കുന്നത് ദുബൈയുടെ ഭാവിയില്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ ഒട്ടും ചെറുതല്ല.

അതുകൊണ്ട് യുദ്ധം തുടരുന്നത് ലോകത്തെ ഏറ്റവും വലിയ നിക്ഷേപ കേന്ദ്രത്തെ കുറിച്ച് വലിയ ആശങ്ക തന്നെയാണ് ഉയര്‍ത്തുന്നത്. യുദ്ധാനന്തരം ഇറാന്‍ ഈ രാജ്യങ്ങളുമായി രമ്യതയില്‍ പോകുന്നതായാല്‍ മാത്രമാണ് ദുബായ് അടക്കമുള്ള കേന്ദ്രങ്ങള്‍ക്ക് ഭാവി സുസ്ഥിരമാകൂ എന്നാണ് വിലയിരുത്താന്‍ കഴിയൂ.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.