പത്തനംതിട്ട: ക്രെയിൻ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. അരുവാപ്പുലം തോപ്പിൽ സ്വദേശിയായ രാജി ആണ് മരിച്ചത്. പത്തനംതിട്ട കോന്നി റോഡിലെ അരുവാപ്പുലത്ത് വച്ചാണ് അപകടം നടന്നത്.
യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അറിയിച്ചു.










