ആലപ്പുഴ: ഹരിപ്പാട് ക്ഷേത്രക്കുളത്തിൽ ലോട്ടറി വില്പനക്കാരിയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര തഴക്കര നിലയ്ക്കൽ തെക്കത്തിൽ സഹദേവന്റെ ഭാര്യ അമ്മിണി ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെ ക്ഷേത്രത്തിന്റെ വടക്കേ കുളിക്കടവിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തുമെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച കാവടി സ്വാമിയായ പ്ലസ് വൺ വിദ്യാർത്ഥിയും ഇതേ ക്ഷേത്രക്കുളത്തിൽ വീണു മരിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










