ന്യൂഡൽഹി: ഉപാധികളില്ലാതെ വനിതാ സംവരണ ബിൽ അവതരിപ്പിച്ചാൽ വോട്ട് ചെയ്തു വിജയിപ്പിക്കുമെന്ന് സിപിഐ നേതാവ് ആനി രാജ. അനാവശ്യമായ ഉപാധികളാണ് ബില്ലിൽ ഉള്ളതെന്നും സംവരണത്തിന്റെ പേര് പറഞ്ഞ് ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ആനി രാജ പറഞ്ഞു. മണ്ഡലപുനര്‍നിര്‍ണയം, സെന്‍സസ് എന്നീ ഉപാധികളോടെയാണ് 2023-ല്‍ വനിതാസംവരണ ബിൽ പാസാക്കിയത്. ബില്‍ പാസാക്കിയതിന് ശേഷമാണ് 2024-ല്‍ തെരഞ്ഞെടുപ്പ് നടന്നത്. അതിനുമുന്‍പ് പാർലമെന്റിൽ 14 ശതമാനം സ്ത്രീകളായിരുന്നു ഉണ്ടായിരുന്നത്. 2024-ലെ തെരഞ്ഞെടുപ്പില്‍ ഇത് 13 ശതമാനമായി കുറഞ്ഞു. ഇത്തരത്തിൽ ഉപാധികളിലെങ്കിൽ വനിതാ സംവരണ ബില്ലിനെ പിന്തുണക്കുമെന്നും ആനി രാജ വ്യക്തമാക്കി.




