സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവേ യുവാവിന് മർദനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാനൂർ: പെരിങ്ങത്തൂർ കരിയാട് സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന യുവാവിനെ വിവാഹത്തിനെത്തിയ സംഘത്തിന്റെ ആക്രമണം. വളയം കല്ലിൽ ഹൗസിൽ കെ. മുഹമ്മദ് ജാബിറിനെയാണ് ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ജാബിറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എട്ടോളം പേർക്കെതിരെ കേസെടുത്തു. ഫമീർ, ഷമ്മാസ്, എൻ.കെ. നിഹാൽ, റിബാസ്, മഷൂദ്, സിനാദ്, യൂനസ്, നിഹാൽ എന്നിവർക്കെതിരെയാണ് ചൊക്ലി പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വർഷം കിടഞ്ഞിയിൽ ഒരു വിവാഹ വീട്ടിൽ നടന്ന അടിപിടിയുടെ തുടർച്ചയായാണ് കഴിഞ്ഞ ദിവസവും അക്രമമുണ്ടായതെന്നാണ് സൂചന. വിവാഹത്തിൽ പങ്കെടുത്തു തിരികെ പോകാൻ ഒരുങ്ങവെയായിരുന്നു മർദനം. കമ്പിവടി ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.