ബംഗളൂരു: ഹോട്ടല്‍മുറിയില്‍ യുവതിയെ കാമുകന്‍ കുത്തിക്കൊലപ്പെടുത്തി. രണ്ടു കുട്ടികളുടെ അമ്മയായ ഹരിണി (36) എന്ന യുവതിയെ ആണ് 25 വയസ്സുകാരനായ ഐടി ജീവനക്കാരന്‍ യഷസ് കൊലപ്പെടുത്തിയത്. ഇരുവരും ബംഗളൂരു കെങ്കേരി സ്വദേശികളാണ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. രണ്ടു ദിവസത്തിനു ശേഷമാണ് വിവരം പുറംലോകമറിയുന്നത്. യഷസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏറെ നാളായി ഹരിണിയും യഷസും അടുപ്പത്തിലായിരുന്നു. ബന്ധം അവസാനിപ്പിക്കുന്നതിനായി ഹരിണി യഷസില്‍നിന്നു സ്വയം അകന്നു നില്‍ക്കാന്‍ തുടങ്ങിയിരുന്നു. ഈ ദേഷ്യമാണ് യുവതിയെ കൊലപ്പെടുത്താന്‍ കാരണമെന്ന് സൗത്ത് ഡിസിപി ലോകേഷ് ബി. ജഗലസര്‍ പറഞ്ഞു.
യഷസുമായുള്ള സൗഹൃദം രണ്ടു കുട്ടികളുടെ അമ്മയായ ഹരിണിയുടെ ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഹരിണിയുടെ കുടുംബം ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ബന്ധം തുടരാന്‍ കഴിയില്ലെന്ന് ഹരിണി യഷസിനോട് പറഞ്ഞതിനു പിന്നാലെയായിരുന്നു കൊലപാതകം. 17 തവണകുത്തിയാണ് ഇയാള്‍ യുവതിയെ കുത്തിയത്.






