സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

രോഗത്തെ തോൽപ്പിച്ച് കലോത്സവ വേദിയിൽ സിയ; കുഞ്ഞുമുഖത്തിലെ പുഞ്ചിരിയാണ് ഏറ്റവും വലിയ സന്തോഷം-മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ആ കുഞ്ഞുമുഖത്തിലെ പുഞ്ചിരിയും തൃപ്തിയും തന്നെയാണ് ഈ നിമിഷത്തിന്റെ ഏറ്റവും വലിയ സന്തോഷം” വാസ്കുലൈറ്റിസ് എന്ന ഗുരുതര രോഗത്തെ അതിജീവിച്ച് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ തിളങ്ങിയ വിദ്യാർഥിനി സിയ ഫാത്തിമയെ മനസ്സ് നിറഞ്ഞ് അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അറബിക് പോസ്റ്റർ ഡിസൈനിംഗിൽ സ്റ്റേറ്റ് ലെവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും രോഗബാധയെ തുടർന്ന് കലോത്സവ വേദിയിലെത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു കാസർഗോഡ് പടന്ന വി.കെ.പി.കെ.എച്ച്.എം.എം.ആർ.വി.എച്ച്.എസ്.എസ് വിദ്യാർഥിനിയായ സിയ ഫാത്തിമ. “എന്നെ സഹായിക്കാൻ എന്തെങ്കിലും വഴിയുണ്ടോ” എന്ന സിയയുടെ ദയനീയ അഭ്യർഥനയ്ക്ക് മുന്നിൽ, കേരള സ്കൂൾ കലോത്സവ ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായൊരു ഇടപെടലാണ് മന്ത്രി നടത്തിയത്.

സിയയ്ക്ക് വീട്ടിൽ ഇരുന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ മത്സരത്തിൽ പങ്കെടുക്കാൻ പ്രത്യേക അനുമതി നൽകാൻ മന്ത്രി വി ശിവൻകുട്ടി ഉടൻ ഉത്തരവിടുകയായിരുന്നു. ഇതോടെ സിയയുടെ മുന്നിലുണ്ടായിരുന്ന എല്ലാ തടസ്സങ്ങളും വഴിമാറി. നിശ്ചിത സമയക്രമം പാലിച്ച് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അറബിക് പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ സിയ ഓൺലൈനായി പങ്കെടുത്തു. മത്സരാധികാരികൾ ഓൺലൈനായി മത്സരം നിരീക്ഷിക്കുകയും മൂല്യനിർണയം നടത്തുകയും ചെയ്തു. വാസ്കുലൈറ്റിസ് രോഗം സൃഷ്ടിച്ച കടുത്ത വേദനകൾക്കിടയിലും പിന്മാറാതെ നടത്തിയ ആത്മാർത്ഥ പ്രയത്നത്തിന് സിയയ്ക്ക് എ ഗ്രേഡ് ലഭിച്ചു. യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥ തന്റെ കലാപ്രതിഭയെ തടയരുതെന്ന ഉറച്ച തീരുമാനമാണ് സിയയെ ഈ നേട്ടത്തിലേക്ക് നയിച്ചത്.

എ ഗ്രേഡ് നേടിയ സിയയെ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ച മന്ത്രി, “വീട്ടിൽ നിന്ന് തൃശ്ശൂർ സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലേക്ക് നിറങ്ങൾ പകർന്ന സിയയുടെ പ്രകടനം ഒരു മത്സരവിജയത്തിൽ മാത്രം ഒതുങ്ങിയിരുന്നില്ല, അത് അതിജീവനത്തിന്റെ അതുല്യമായ കഥ കൂടിയായിരുന്നു” എന്ന് കുറിച്ചു.
“കലയും മാനവികതയും കൈകോർത്ത ഈ നിമിഷം കേരള സ്കൂൾ കലോത്സവ ചരിത്രത്തിൽ എന്നേക്കുമായി ഓർമ്മിക്കപ്പെടും” എന്നും സിയയുടെ കുടുംബത്തോടൊപ്പം ഉള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് മന്ത്രി കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കേരളത്തിന്റെ പൗരത്വം: എന്താണ് നേറ്റിവിറ്റി കാർഡ്

കഴിഞ്ഞ ദിവസം വാർത്തകളിൽ കേട്ട പേരായിരിക്കും കേരള നേറ്റിവിറ്റി കാർഡ്. മന്ത്രി കെ രാജൻ ഇത് നിയമസഭയിൽ അവതരിപ്പിച്ചതോടെയാണ് സം​ഗതി വീണ്ടും ചർച്ചകളിൽ നിറഞ്ഞത്. കേന്ദ്ര സർക്കാരിന്റെ പൗരത്വ രേഖകളിൽ ആശങ്കപ്പെട്ടിരിക്കുന്നവർക്ക് മുന്നിലേക്കാണ് കേരളത്തിന്റെ

Read More »

21 കാരന്റെ കൃഷി; നട്ടുപിടിപ്പിച്ചത് കഞ്ചാവ്

കോഴിക്കോട്: വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ സംഭവത്തില്‍ ഇരുപത്തൊന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. തലയാട് പടിക്കല്‍ വയല്‍ ഒരുങ്കോകുന്നുമ്മല്‍ അഭിനവ് ആണ് പിടിയിലായത്. വീടിന്റെ ടെറസില്‍ പാരപ്പറ്റിനോട് ചേര്‍ന്ന്

Read More »

കേരളം പിടിച്ചേ പറ്റൂ: എന്തിനും റെഡിയായി ബിജെപി

ഈ കളി ഞാൻ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാണ് എന്ന മം​ഗലശ്ശേരി കാർത്തികേയന്റെ ഡയലോ​ഗ് പോലെയാണ് നിലവിൽ കേരളത്തിൽ ബിജെപിയുടെ നിലപാട്. ഇപ്പോഴെങ്കിലും നടന്നില്ലെങ്കിൽ നാണക്കേടാണെന്ന തോന്നലും കേന്ദ്ര നേതാക്കൾക്ക് വന്നുതുടങ്ങിക്കാണും നിലവിലെ പടയൊരുക്കങ്ങൾ

Read More »

സ്വകാര്യ ബസിനടിയിൽപ്പെട്ട സ‌ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം: സ്വകാര്യ ബസിനടിയിൽ വീണ സ്‌ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ അമ്മാരത്തുമുക്കിൽ പരവൂർ-പാരിപ്പിള്ളി റോഡിൽ വെച്ചായിരുന്നു സംഭവം. പരവൂർ പാറയിൽക്കാവ് പ്രീത നിവാസിൽ ഓമനയാണ് ബസിന് അടിയിലേക്ക് വീണത്. ബന്ധുവീട്ടിൽ പോകാനായി

Read More »

കുട്ടികൾക്ക് ഇനി മൊബൈൽ വേണ്ട; നിയമം പരി​ഗണനയിൽ

ബെം​ഗളൂരു: 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ വിലക്കുന്നത് പരി​ഗണിച്ച് കർണാടക. സോഷ്യൽ മീഡിയാ അഡിക്ഷൻ കുട്ടികളെ ദോഷകരമായി ബാധിക്കുന്നത് തടയാനാണ് ഈ നീക്കം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ സർവകലാശാലാ വൈസ് ചാൻസലർമാരുമായി

Read More »

അവധിക്ക് നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ദുബൈ: അവധിക്ക്​ നാട്ടിലേക്ക് ​പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ പ്രവാസി മലയാളി യുവാവ്​ദുബൈയിൽ കുഴഞ്ഞുവീണ്​ മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി ഫവാസ് ചമ്പാൻ (39) ആണ്​ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഫുജൈറയിൽ നിന്ന്​ കണ്ണൂരിലേക്കുള്ള

Read More »
Advertisement