സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കാഞ്ഞങ്ങാട് പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചക്കേസ്;കുറ്റപ്പത്രം സമ്മര്‍പ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസര്‍കോഡ്:കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.കുട്ടിയെ പീഡിപ്പിച്ച കുടക് സ്വദേശി പിഎ സലീം (36) ആണ് കേസിലെ ഒന്നാം പ്രതി.39 ദിവസങ്ങള്‍ കൊണ്ടാണ് അന്വേഷണ സംഘം കാസര്‍കോഡ് അഡീഷണല്‍ ജില്ലാ കോടതി- ഒന്നില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.സാക്ഷിപ്പട്ടികയില്‍ 67 പേരാണുള്ളത്.42 ശാസ്ത്രീയ തെളിവുകളും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പത്ത് വയസുകാരിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. മോഷണമായിരുന്നു ലക്ഷ്യമെന്നാണ് പ്രതി സലീം മൊഴി നല്‍കിയത്. കുട്ടിയുടെ മുത്തച്ഛന്‍ പുലര്‍ച്ചെ മുന്‍വാതില്‍ തുറന്ന് പശുവിനെ കറക്കാന്‍ ഇറങ്ങുന്നത് കണ്ട് വീടിന് സമീപം ഒളിച്ചിരുന്നെന്നും പിന്നീട് വീടിനകത്തേക്ക് കയറുകയായിരുന്നുവെന്നുമാണ് സലീമിന്റെ മൊഴി.

കമ്മല്‍ മോഷ്ടിക്കുന്നതിനിടെ കുട്ടി ഉണരും എന്ന് കരുതി എടുത്തുകൊണ്ട് പോയി. ബഹളം വച്ച കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നും സലീം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.പ്രതിക്കെതിരെ പീഡിപ്പിക്കാന്‍ തട്ടിക്കൊണ്ട് പോകല്‍, പോക്‌സോ, വീട്ടില്‍ അതിക്രമിച്ച് കയറുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

Tags :

Greeshma Celine Benny

Recent News

Advertisement