സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ബിജെപിക്ക് ഭരണം തന്നാൽ നൂറു ശതമാനം മാറ്റം ഉറപ്പ്: രാജീവ് ചന്ദ്രശേഖർ

കോഴിക്കോട്: ജനങ്ങള്‍ ബിജെപിക്ക് അവസരം തന്നാല്‍ മാറ്റം ഉറപ്പെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്‍. ഇതുവരെ കാണാത്ത പങ്കാളിത്തമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കും ബിജെപിക്കുമുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ 21,065 വാര്‍ഡില്‍ മുന്നണി മത്സരിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനെ ബിജെപി സെമിഫൈനലോ, ക്വാര്‍ട്ടര്‍ ഫൈനലോയായി കാണുന്നില്ല. സാധാരണ ജനങ്ങളെ ബാധിക്കുന്ന തെരഞ്ഞെടുപ്പിനെ ഫൈനലായായി ബിജെപി കാണുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ കോഴിക്കോട്ട് പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസില്‍ പറഞ്ഞു.

വികസിത കേരളം എന്ന കാഴ്ചപ്പാടാണ് ബിജെപി മുന്നോട്ടുവെക്കുന്നത്. നല്ല ഭരണം, നല്ല കാഴ്ചപ്പാട്, നല്ല പദ്ധതി, അതു നടപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ഇവയാണ് ബിജെപിയുടേത്. എല്ലാം ശരിയാക്കാം എന്നു പറഞ്ഞവര്‍ എന്താണ് ചെയ്തതെന്ന് നാട്ടില്‍ നോക്കിയാല്‍ അറിയാനാകും. ജനങ്ങള്‍ ഞങ്ങള്‍ക്ക് അവസരം നല്‍കിയാല്‍ പുതിയ മാറ്റം ഉറപ്പു തരുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

ഭരണഘടനയെ ആദരിച്ചും ബഹുമാനിച്ചുമാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. എല്ലാ മതങ്ങളെയും സമുദായങ്ങളെയും വിശ്വാസങ്ങളെയും ബിജെപി ബഹുമാനിക്കുന്നു. ഇവിടെ ഭരണഘടന കയ്യില്‍ വെച്ചു നടക്കുന്നു എന്നു പറയുന്ന ചില പാര്‍ട്ടികള്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ടിക്കറ്റ് കൊടുക്കുന്നു. ഭരണഘടനയ്‌ക്കെതിരെ നില്‍ക്കുന്ന ചില വര്‍ഗീയശക്തികള്‍ക്കൊപ്പം രാഷ്ട്രീയം കളിക്കുമ്പോള്‍ ബിജെപി അതിനെ നൂറുശതമാനം എതിര്‍ക്കും. അത് അവര്‍ ഏതു മതത്തില്‍പ്പെട്ടവരാണ് എന്നു നോക്കിയല്ല. ഭരണഘടനഭരണഘടനയ്‌ക്കെതിരായി പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും അവരെ എതിര്‍ക്കുക തന്നെ ചെയ്യും. അതോടൊപ്പം ജനങ്ങളെ വിഡ്ഡികളാക്കാന്‍ നടക്കുന്ന പാര്‍ട്ടികളെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടുകയും ചെയ്യുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

രാജ്യത്ത് എസ്‌ഐആര്‍ ആദ്യമായിട്ട് നടക്കുന്നതൊന്നുമല്ലല്ലോ. വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്നാണ് രാഹുല്‍ഗാന്ധി പറയുന്നത്. ആ തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്താനുള്ള അവസരമല്ലേ എസ്‌ഐആര്‍ എന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ബിജെപിക്കെതിരെ മുസ്ലിം സമുദായത്തിന് മേല്‍ തെറ്റിദ്ധാരണ കെട്ടിവെച്ചിരിക്കുകയാണ്. മുസ്ലിം സമുദായത്തിലുള്ളവരുടെ തെറ്റിദ്ധാരണ മാറ്റാന്‍ പാര്‍ട്ടി ശ്രമിക്കുന്നുണ്ട്. വിശ്വാസത്തിന്റെ പേരില്‍ ബിജെപി ആര്‍ക്കുമെതിരെയല്ല-അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement