മലപ്പുറം: പതിനാല് കാരിയെ ബസിൽ വെച്ച് ശല്യം ചെയ്ത 54കാരന് 11 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ച് കോടതി. തിരുവാലി കൊളക്കാട്ടിരി സ്വദേശിയെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ഡി കെ എസ് വരുണ്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ എട്ടുമാസം അധിക കഠിന തടവും അനുഭവിക്കണം.പിഴയായി ലഭിക്കുന്ന സംഖ്യ അതിജീവിതക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
2023 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. കുടുംബാംഗങ്ങളുടെ ഉല്ലാസയാത്രക്കിടെയായിരുന്നു പെൺകുട്ടിക്ക് നേരെ അതിക്രമം നടന്നത്. എടവണ്ണ പൊലീസാണ് കേസ് രജിസ്റ്റര്‍ചെയ്തത്. പിന്നീട് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. എടവണ്ണ പൊലിസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന വി വിജയരാജനാണ് അന്വേഷണം നടത്തിയത്. പ്രതി നിലവിൽ തവനൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.




