Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംസ്ഥാനം സർക്കാർ ധനസഹായത്തോടെ 17 പട്ടികവിഭാഗ വിദ്യാർഥികൾ പൈലറ്റായി രൂപപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെ 17 പട്ടികവിഭാഗ വിദ്യാർത്ഥികളെ പൈലറ്റുമാരാക്കി. രണ്ട് എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലയളവിൽ ഈ വിദ്യാർത്ഥികൾക്ക് ഏവിയേഷൻ കോഴ്‌സ് പഠിക്കുന്നതിനുള്ള ധനസഹായം നല്‍കിയതായി ധനമന്ത്രി ഒ.ആര്‍ കേളു നിയമസഭയില്‍ രേഖാമൂലം അറിയിച്ചു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 10 പട്ടികവിഭാഗ വിദ്യാർത്ഥികൾക്ക് പൈലറ്റ് കോഴ്‌സ് പഠനത്തിന് ധനസഹായം ലഭിച്ചു. ഇതിന് 1,85,94,000 രൂപ ചെലവായിരുന്നതായി മന്ത്രി അറിയിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 7 വിദ്യാർത്ഥികൾക്ക് കോഴ്‌സ് പഠനത്തിന് 74,62,320 രൂപ ചെലവഴിച്ചു. ഉമ്മൻചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 7 വിദ്യാർത്ഥികൾക്ക് കോഴ്‌സ് പഠിപ്പിച്ചുവെന്നും 86,49,620 രൂപ ചെലവായെന്നും അദ്ദേഹം വിശദീകരിച്ചു.

കഴിഞ്ഞ 9 വർഷത്തിനിടെ പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനായി 1,139 പേർക്ക് സര്‍ക്കാര്‍ സഹായം നല്‍കി. ഇതിൽ 1,059 പേർ പട്ടികജാതി വിഭാഗത്തിന്റെയും 80 പേർ പട്ടികവര്‍ഗ വിഭാഗത്തിന്റെയും വിദ്യാർത്ഥികളാണ്. വിദേശ പഠന സ്‌കോളർഷിപ്പിനായി 227.83 കോടി രൂപ ചെലവഴിച്ചതായി ധനമന്ത്രി വ്യക്തമാക്കി.

2024 ജനുവരി മുതലാണ് ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് (ODEPC) മുഖേന പട്ടികജാതി, പട്ടികവര്‍ഗ വിഭാഗ വിദ്യാർത്ഥികൾക്ക് വിദേശ പഠന സ്‌കോളർഷിപ്പ് അനുവദിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ 87.44 കോടി രൂപ ODEPC മുഖേന വിദേശ പഠനത്തിനായി വിതരണം ചെയ്തതായി അറിയിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer