തൃശ്ശൂര്‍: ഗുരുവായൂർ മെട്രോ ലിങ്ക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 17ാമത് ഓൾ കേരള കളർ ഫെസ്റ്റ് നവംബർ 29ന് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ നടക്കും. ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്സ് പ്രായോജകരാണ്.
എൽ.കെ.ജി മുതൽ ഡിഗ്രി വരെയുള്ള വിവിധ വിഭാഗങ്ങളിലായി കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. സ്‌പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കായും പ്രത്യേക വിഭാഗമുണ്ട്.
ഓരോ സ്കൂളിൽ നിന്നും പരമാവധി 20 പേർക്ക് പങ്കെടുക്കാം. മികച്ച സ്കൂളുകൾക്ക് Aggregate Trophy, കൂടുതൽ പങ്കാളിത്തമുള്ള സ്കൂളുകൾക്ക് Maximum Participation Trophy എന്നിവ സമ്മാനിക്കും. മത്സരത്തിന്റെ ക്രമീകരണങ്ങൾ ബാബു വർഗീസ്, ജയശങ്കർ പലിശ്ശേരി, വിശ്വനാഥൻ പി.ജി എന്നിവർ ഏകോപിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് മെട്രോ ലിങ്ക്സ് ക്ലബ്ബുമായി ബന്ധപ്പെടാവുന്നതാണ്.






