സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 2, 2024

Year : 2026

മമ്മൂട്ടി ചിത്രം ആവനാഴി; റി റിലീസ് ജനുവരി 3 ന്

ബിനുകൃഷ്ണ /സബ് എഡിറ്റർ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ്മേക്കർ ഐ.വി.ശശി അണിയിച്ചൊരുക്കിയ മമ്മൂട്ടി ചിത്രം ആവനാഴി ഡിജിറ്റൽ സാങ്കേതിക മികവോടെ ജനുവരി 3 ന് റി റിലീസ് ചെയ്യും. റോസിക എന്റർടൈമെൻസ് ചിത്രം തീയേറ്ററിൽ എത്തിക്കും. വൻ സാമ്പത്തിക വിജയം നേടിയ ചിത്രത്തിൽ മമ്മൂട്ടിയുടെ ഏറെ ആഘോഷിക്കപ്പെട്ട പൊലീസ് കഥാപാത്രമാണ് ആവനാഴിയിലെ സിഐ ബൽറാം. 1986 ൽ റിലീസായി 38 വർഷത്തിന് ശേഷമാണ് ഐ വി ശശി സംവിധാനം ചെയ്ത ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. അന്നത്തെ ഇൻഡസ്ടറി […]
Read more

കനത്ത മഴ : രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സിബിന : സബ് എഡിറ്റർ കനത്ത മഴയെ തുടർന്ന് രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കാസർഗോഡ്,തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നൽകിയിരിക്കുന്നത്. ശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്ലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് തൃശൂർ ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രെഫഷനല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച […]
Read more

കോൺഗ്രസ് ആത്മാർത്ഥത കാണിക്കേണ്ടത് നിയമസഭയിലും പാർലമെന്റിലും: ബി ജെ പി

ബിനുകൃഷ്ണ /സബ് എഡിറ്റർ മുനമ്പത്തെത്തി മുനമ്പം ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന കോൺഗ്രസ്‌ നിയമസഭയിൽ എന്തുകൊണ്ട് മറിച്ച് നിലപാടെടുക്കുന്നു എന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. ഷോൺ ജോർജ്, ബിജെപി എറണാകുളം ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. എസ്. ഷൈജു എന്നിവർ ആവശ്യപ്പെട്ടു. മുനമ്പം ജനതയോടും വഖഫ് ഭീകരത മൂലം പീഡനം അനുഭവിക്കുന്ന ആളുകളോടും ആത്മാർത്ഥതയുണ്ടെങ്കിൽ അത് പ്രകടിപ്പിക്കേണ്ടത് കേരള നിയമസഭയിലും പാർലമെന്റിലുമാണ്. ചർച്ച പോലും നടത്താതെ കേരള നിയമസഭയിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ കൊണ്ടുവന്ന പ്രമേയം […]
Read more

ആമസോണ്‍ മള്‍ട്ടിചാനല്‍ ഫുള്‍ഫില്‍മെന്‍റ് സംവിധാനങ്ങള്‍ വിപുലീകരിക്കുന്നു

ബിനുകൃഷ്ണ /സബ് എഡിറ്റർ കൊച്ചി: ആമസോണ്‍ ഇന്ത്യ തങ്ങളുടെ മള്‍ട്ടിചാനല്‍ ഫുള്‍ഫില്‍മെന്‍റ് സംവിധാനങ്ങള്‍ വിപുലീകരിക്കുന്നു. വില്‍പ്പനക്കാര്‍ക്കും ഡയറക്ട്-ടു-കണ്‍സ്യൂമര്‍ ബ്രാന്‍ഡുകള്‍ക്കുമായി ഓട്ടോമേഷന്‍ ശേഷിയും പണമടക്കല്‍ സംവിധാനങ്ങളും മെച്ചപ്പെടുത്താനും നടപടികള്‍ ആരംഭിച്ചു. എപിഐ സംവിധാനങ്ങളും പേ ഓണ്‍ ഡെലിവറി സൗകര്യവും സംയോജിപ്പിക്കാനുള്ള നടപടി ഇതിന്‍റെ മുഖ്യ ഘടകമാണ്. നേരത്തെ പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കിയ ഈ നടപടി ഇപ്പോള്‍ ഇന്ത്യ മുഴുവനായി വിപുലീകരിക്കുകയാണ്. ഈ സേവനം ഒരൊറ്റ ഇന്‍വെന്‍ററി സ്ഥലത്ത് നിന്ന് ഓര്‍ഡര്‍ പ്രോസസ്സിംഗ്, ട്രാക്കിംഗ്, ഷിപ്പിംഗ് എന്നിവ ലളിതമാക്കുന്നു അങ്ങനെ […]
Read more

കണ്ടം ക്രിക്കറ്റി​ന്റെ കഥയുമായി ”കമ്മ്യൂണിസ്റ്റ് പച്ച” ഫസ്റ്റ് ലുക്ക് പോസ്റ്റർ

ബിനുകൃഷ്ണ /സബ് എഡിറ്റർ കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത “കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. കാലികപ്രാധാന്യമുള്ള വിഷയങ്ങളെ സറ്റയറിലൂടെ കൈകാര്യം ചെയ്യുന്ന “കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ” ജനുവരി ആദ്യം പ്രദർശനത്തിനെത്തും. സുഡാനി ഫ്രം നൈജീരിയ എന്ന ആദ്യ സിനിമയിലൂടെ ദേശീയ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ സംവിധായകൻ സക്കറിയയാണ് പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്. അൽത്താഫ് സലിം, നസ്ലിൻ ജമീല […]
Read more

ദുരഭിമാനക്കൊല; വനിതാ പോലീസ് കോൺസ്റ്റബിളിനെ സഹോദരൻ വെട്ടിക്കൊന്നു

ബിനുകൃഷ്ണ /സബ് എഡിറ്റർ ഹൈദരാബാദ്: തെലങ്കാനയിൽ വനിതാ പോലീസ് കോൺസ്റ്റബിളിനെ സഹോദരൻ വെട്ടിക്കൊന്നു. നാ​ഗമണി(28) എന്ന പോലീസ് ഉദ്യോഗസ്ഥയെയാണ് സഹോദരൻ പരമേശ്‌ വെട്ടികൊലപ്പെടുത്തിയത്. തെലങ്കാനയിലെ റായ്പോളെ ​ഗ്രാമത്തിൽ‌ നിന്നുള്ള നാ​ഗമണി ഹായത് ന​ഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായിരുന്നു. ഇക്കഴിഞ്ഞ നവംബറിലാണ് ഇതരജാതിക്കാരനായ ശ്രീകാന്തുമായി നാ​ഗമണിയുടെ വിവാഹം കഴിഞ്ഞത്. കുടുംബത്തിന് ഈ വിവാഹത്തിന് താല്പര്യമില്ലായിരുന്നു. വിവാഹത്തിൽ എതിർപ്പറിയിച്ച കുടുംബം നാ​ഗമണിക്കും ഭർത്താവിനും താക്കീത് നൽകി. തുടർന്ന് പരമേശിനേയും കുടുംബത്തേയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ദമ്പതികളെ സ്വീകരിക്കാനുള്ള കൗൺസിലിങ്ങ് നൽകിയിരുന്നു. […]
Read more

സി പി ഐക്ക് ഇന്ത്യാ സഖ്യം മടുത്തോ ?

കോണ്‍ഗ്രസ് രാഷ്ട്രീയ മര്യാദ കാണിക്കുന്നില്ലെന്ന് സി പി ഐ. ഇന്ത്യാ  സംഖ്യത്തിലെ ഘടക കക്ഷിയെന്ന പരിഗണന ലഭിക്കുന്നില്ലെന്നാണ് സി പി ഐയുടെ പരാതി. സി പി ഐ ദേശീയ ജനറൽ സെക്രട്ടറി എ രാജയാണ് തങ്ങളുടെ അഭിപ്രായ ഭിന്നത തുറന്നു പറഞ്ഞ് രംഗത്തെത്തിയത്. ഇന്ത്യാ സഖ്യത്തിലെ ഒരു ഘടകകക്ഷിയെന്ന നിലയില്‍ സീറ്റുകള്‍ നല്‍കാന്‍ തയ്യാറായില്ലെന്നും എല്ലാ ഘടക കക്ഷികളേയും ഒരുപോലെ പരിഗണിച്ചിരുന്നുവെങ്കില്‍ ഹരിയാനയിലും മഹാരാഷ്ട്രയിലും രാഷ്ട്രീയ നേട്ടമുണ്ടായേനെ എന്നും എ രാജ പറയുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്നാണ് […]
Read more

കല്ലേരിമലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം

സിബിന : സബ് എഡിറ്റർ പേരാവൂർ : കണ്ണൂർ, പേരാവൂർ കല്ലേരിമലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. മാനന്തവാടിയിൽനിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും ഇരിട്ടിയിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ഇരിട്ടി, പേരാവൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിരവധിയാളുകള്‍ക്കും ഡ്രൈവർമാർക്കും സാരമായ പരിക്കുകളുണ്ടെന്നാണ് വിവരം.
Read more

ആശ്രിതനിയമനം റദ്ദാക്കല്‍ വന്‍തിരിച്ചടി, മുഖ്യമന്ത്രി രാജിവയ്ക്കണം: കെ സുധാകരന്‍

ബിനുകൃഷ്ണ /സബ് എഡിറ്റർ ചെങ്ങന്നൂര്‍ മുന്‍എംഎല്‍എ കെ.കെ രാമചന്ദ്രന്റെ മകന്റെ നിയമനത്തില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതവും കണ്ടെത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടനടി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഹൈക്കോടതി റദ്ദാക്കിയ നിയമനമാണ് സുപ്രീംകോടതിയും ശരിവച്ചത്. പരമോന്നത കോടതിയില്‍നിന്ന് വരെ തിരിച്ചടി കിട്ടിയ മുഖ്യമന്ത്രിക്ക് ഇനി അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2017ല്‍ അജണ്ടയ്ക്കു പുറത്തുള്ള വിഷയങ്ങളായി കൊണ്ടുവന്നാണ് മന്ത്രിസഭ മൂന്നു വിവാദ വിഷയങ്ങള്‍ പാസാക്കിയത്. […]
Read more

സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്തെ വിദേശ നിക്ഷേപത്തിൽ വർദ്ധനവ്

ബിനുകൃഷ്ണ /സബ് എഡിറ്റർ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്തെ വിദേശ നിക്ഷേപത്തിൽ 45% വർദ്ധനവെന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ. 29.79 ബില്യൻ ഡോളറാണ് രാജ്യത്തെത്തിയത്. മുൻവർഷം ഇതേ കാലയളവിൽ എഫ്ഡിഐ നിക്ഷേപം 20.5 ബില്യൻ ഡോളറായിരുന്നു. സേവനം, കംപ്യൂട്ടർ, ടെലികോം, ഫാർമ തുടങ്ങിയ മേഖലകളിലാണ് നിക്ഷേപം കൂടുതൽ നടന്നത്. ജൂലൈ–സെപ്റ്റംബർ പാദത്തിലെ നേരിട്ടുള്ള വിദേശ നിക്ഷേപവും 43% വർധിച്ചു. മുൻവർഷം 9.52 ബില്യൻ ഡോളറായിരുന്ന നിക്ഷേപം ഈ വർഷം 13.6 ബില്യനായാണ് ഉയർന്നത്. ഓഹരി വിപണികളിലേക്ക് […]
Read more

Recent News

Advertisement