Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോൺഗ്രസ് ആത്മാർത്ഥത കാണിക്കേണ്ടത് നിയമസഭയിലും പാർലമെന്റിലും: ബി ജെ പി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബിനുകൃഷ്ണ /സബ് എഡിറ്റർ

മുനമ്പത്തെത്തി മുനമ്പം ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന കോൺഗ്രസ്‌ നിയമസഭയിൽ എന്തുകൊണ്ട് മറിച്ച് നിലപാടെടുക്കുന്നു എന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. ഷോൺ ജോർജ്, ബിജെപി എറണാകുളം ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. എസ്. ഷൈജു എന്നിവർ ആവശ്യപ്പെട്ടു. മുനമ്പം ജനതയോടും വഖഫ് ഭീകരത മൂലം പീഡനം അനുഭവിക്കുന്ന ആളുകളോടും ആത്മാർത്ഥതയുണ്ടെങ്കിൽ അത് പ്രകടിപ്പിക്കേണ്ടത് കേരള നിയമസഭയിലും പാർലമെന്റിലുമാണ്.

ചർച്ച പോലും നടത്താതെ കേരള നിയമസഭയിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ കൊണ്ടുവന്ന പ്രമേയം ഐക്യകണ്ഠേന പാസാക്കിയവരാണ് മുനമ്പത്തെത്തി ആ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാർ സമരക്കാരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമാണ് ഒരു അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചത്.

കേന്ദ്ര നിയമത്തന് മുകളിൽ കമ്മീഷൻ എന്ത്‌ തന്നെ കണ്ടെത്തിയാലും മുനമ്പം നിവാസികൾക്ക്‌ നീതി കിട്ടില്ല എന്ന് അറിഞ്ഞിട്ടും ഇടത് – വലത് മുന്നണികൾക്ക്‌ എതിരായി ഉയർന്നു വരുന്ന ജനവികാരത്തെ തണുപ്പിക്കാൻ കോൺഗ്രസും സിപിഐഎമ്മും ചേർന്ന് നടത്തുന്ന നാടകമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കുവാൻ കോൺഗ്രസ് ആവശ്യപ്പെടുകയാണ് മുനമ്പം ജനതയോട് കാണിക്കേണ്ട മര്യാദ എന്നും ഇരുവരും ആവശ്യപ്പെട്ടു

Tags :

Recent News

Advertisement
WhiteswanTV Footer