സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: February 21, 2025

Year : 2026

കുവൈത്ത് ദേശീയ ദിനാഘോഷത്തിൽ വാട്ടർ ഗണ്ണും വാട്ടർ ബലൂണും നിരോധിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷങ്ങളില്‍ വാട്ടര്‍ ബലൂണുകളും വാട്ടര്‍ ഗണ്ണുകളും നിരോധിച്ചു. ശുദ്ധജലം പാഴാക്കുന്നത് ഒഴിവാക്കുക, വാട്ടര്‍ ബലൂണ്‍ എറിയുന്നതു വഴി നിരവധി പേരുടെ കണ്ണുകള്‍ക്ക് അപകടം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ”ഇഎംഎസ്” വഴിയാണ് ഇത് സംബന്ധിച്ച വിവരം കൈമാറിയത്. ദേശീയ ദിനാഘോഷങ്ങളില്‍ കുട്ടികളുടെ ഒരു പ്രധാന വിനോദമായിരുന്നു മറ്റുള്ളവരുടെ നേര്‍ക്ക് വാട്ടര്‍ ഗണ്ണുപയോഗിച്ച് സ്‌പ്രേ ചെയ്യുക എന്നത്. ഇത് വഴി […]
Read more

യുപിഐ വഴിയുള്ള ഇപിഎഫ് പിൻവലിക്കാനുള്ള സംവിധാനം ഉടൻ ലഭ്യമാകും

പണം പിന്‍വലിക്കല്‍ എളുപ്പമാക്കുന്നതിനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും തൊഴില്‍ മന്ത്രാലയം ഇപിഎഫ്ഒയുടെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ നവീകരിക്കുന്നു. വാണിജ്യ ബാങ്കുകളുമായും ആര്‍ബിഐയുമായും സഹകരിച്ചാണ് പുതിയ നടപടി. യുപിഐ സാങ്കേതികവിദ്യ ഇപിഎഫ് പ്ലാറ്റ്‌ഫോമിന്റെ ഭാഗമാക്കുന്നത് തുക പിൻവലിക്കുന്നത് എളുപ്പമാക്കും. യുപിഐയുമായി ഇപിഎഫ് ലിങ്ക് ചെയ്തുകഴിഞ്ഞാല്‍, അക്കൗണ്ട് ഉടമകള്‍ക്ക് ഡിജിറ്റല്‍ വാലറ്റിലൂടെ ക്ലെയിം തുക എളുപ്പത്തില്‍ പിന്‍വലിക്കാം. പദ്ധതി നടപ്പാക്കുന്നതിന് ഇപിഎഫ്ഒ രൂപരേഖ തയാറാക്കിക്കഴിഞ്ഞു. ഫീച്ചര്‍ അധികം വൈകാതെ യുപിഐ പ്ലാറ്റ്ഫോമുകളില്‍ അവതരിപ്പിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് […]
Read more

ചരിത്രനിമിഷം; കേരളം രഞ്ജി ട്രോഫി ഫൈനലില്‍

അഹമ്മദാബാദ്: ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍. സസ്പെന്‍സ് നിറഞ്ഞ സെമിപോരാട്ടത്തില്‍ ഗുജറാത്തിനെതിരെ നേടിയ ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ അകമ്പടിയിലാണ് കേരളം ഫൈനലിൽ എത്തിയത്. സാധ്യതകള്‍ അവസാനിച്ചിടത്തുനിന്നും കരുതിയിടത്ത് നിന്ന് പൊരുതിക്കയറി ലീഡ് പിടിച്ചെടുക്കുകയായിരുന്നു. മറ്റൊരു സെമിയില്‍ മുംബൈയെ പരാജയപ്പെടുത്തിയ വിദര്‍ഭയാകും കലാശപ്പോരില്‍ കേരളത്തിന്റെ എതിരാളികള്‍. ഏഴിന് 429 റണ്‍സുമായി അവസാന ദിനം ഇറങ്ങിയ ഗുജറാത്തിനെതിരെ 28 റണ്‍സിനിടെ മൂന്നു വിക്കറ്റെടുക്കണമെന്ന വലിയ വെല്ലുവിളിയായിരുന്നു കേരളത്തിന് ഉണ്ടായിരുന്നത്. കേരളം 455 റണ്‍സിന് ഗുജറാത്തിനെ എറിഞ്ഞിട്ടു. രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ […]
Read more

കേരള ഗ്ലോബൽ നിക്ഷേപക സമ്മിറ്റിനെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: കേരളത്തിൽ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് നടത്തുന്ന ഗ്ലോബൽ നിക്ഷേപക സമ്മിറ്റിനെ വിമർശിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് നടത്തുന്ന ഗ്ലോബൽ നിക്ഷേപക സമ്മിറ്റ് രാഷ്ട്രീയ ആഘോഷ പരിപാടികൾ മാത്രമാണെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ പരാമർശം. ഇത്തരം പരിപാടികളിലൂടെ കേരളത്തിലേക്ക് നിക്ഷേപം വരുകയോ ആർക്കെങ്കിലും ജോലി ലഭിക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് 2011 മുതൽ നിക്ഷേപക സമ്മേളനങ്ങൾ നടക്കുന്നുണ്ട്. ഇതിനോടകം 6 നിക്ഷേപക സംഗമങ്ങളും 4 ലോക കേരള സഭകളും നടത്തി. […]
Read more

സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്‍ അന്തരിച്ചു

കോട്ടയം: സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്‍ (63) അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ചങ്ങനാശ്ശേരി സ്വദേശി ആണ്. വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് എ വി റസൽ രാഷ്ട്രീയത്തിലേക്ക് എത്തിയത്. ഡി.വൈ.എഫ്‌.ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവർഷം ജില്ലാ സെക്രട്ടറിയുമായിരുന്നു. സിഐടിയു അഖിലേന്ത്യാ വർക്കിങ്‌ കമ്മിറ്റി അംഗമാണ്‌. 2021ല്‍ ജില്ലാ സെക്രട്ടറിയായിരുന്ന വി എന്‍ വാസവന്‍ നിയമസഭ അംഗമായിരുന്നതോടെ റസല്‍ ആദ്യമായി ജില്ലാ സെക്രട്ടറിയായി. പിന്നീട് […]
Read more

എസ്എഫ്‌ഐക്ക് പുതിയ നേതൃത്വം; പി എസ് സഞ്ജീവ് സംസ്ഥാന സെക്രട്ടറി, എം ശിവപ്രസാദ് പ്രസിഡന്റ്

തിരുവനന്തപുരം: എസ്എഫ്ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി എം ശിവപ്രസാദിനെയും സെക്രട്ടറിയായി പി എസ് സഞ്ജീവിനെയും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ നേത്യത്വത്തെ തെരഞ്ഞെടുത്തത്. ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് എം ശിവപ്രസാദ്. പി എസ് സഞ്ജീവ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്. പി എം ആര്‍ഷോയ്ക്കും കെ അനുശ്രീക്കും പകരമാണ് പുതിയ നേതൃത്വം. അടിക്കടിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പിഎം ആര്‍ഷോ മാറ്റാനുളള ചര്‍ച്ചകള്‍ സജീവമായിരുന്നു. പ്രസിഡന്റ് കെ അനുശ്രിയെ സെക്രട്ടറിയാക്കാന്‍ ഒരുവിഭാഗം ശ്രമിച്ചെങ്കിലും […]
Read more

മലയാളം വെബ് പോര്‍ട്ടല്‍ കര്‍മ്മ ന്യൂസിനെതിരെ ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ മലയാളം വെബ് പോര്‍ട്ടല്‍ കര്‍മ്മ ന്യൂസിനെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. 2023-ല്‍ മീഡിയ അക്കാദമി കൊച്ചിയില്‍ സംഘടിപ്പിച്ച ‘കട്ടിങ് സൗത്ത്’ എന്ന പരിപാടിയെക്കുറിച്ചുള്ള വാര്‍ത്ത സംബന്ധിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍. രാജ്യത്തെ ഭിന്നിപ്പിക്കാൻ ഉദ്ദേശിച്ച് നടത്തിയ പരിപാടിയാണ് ‘കട്ടിങ് സൗത്ത്’ എന്നാരോപിച്ചായിരുന്നു കര്‍മ്മ ന്യൂസിന്റെ വാര്‍ത്ത. കേരള മീഡിയ അക്കാദമിക്കും മൂന്ന് ഇംഗ്ലീഷ് വെബ് പോര്‍ട്ടലുകള്‍ക്കുമെതിരെ നല്‍കിയ വാര്‍ത്ത പിന്‍വലിക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. കോണ്‍ഫ്ളുവന്‍സ് മീഡിയ, ന്യൂസ് ലോണ്‍ഡ്രി, ദി ന്യൂസ് മിനിറ്റ് എന്നീ വെബ് […]
Read more

കണ്ണൂരില്‍ പൊലീസുകാരെ പൂട്ടിയിട്ട് പ്രതിയെ മോചിപ്പിച്ച് സിപിഎം പ്രവര്‍ത്തകര്‍

കണ്ണൂർ: പൊലീസ് കസ്റ്റഡിയില്‍ നിന്നും പ്രതിയെ മോചിപ്പിച്ച് സിപിഎം പ്രവര്‍ത്തകര്‍. തലശ്ശേരി മണോളി കാവിലെ ഉത്സവത്തിനിടെയാണ് സംഭവം. പൊലീസുകാരെ പൂട്ടിയിട്ട ശേഷം പ്രതിയെ മോചിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മണോളിക്കാവില്‍ കലശം വരവിനിടെ സിപിഎം – ബിജെപി സംഘര്‍ഷം ഉണ്ടായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച തലശ്ശേരി എസ്‌ഐയെ ഉള്‍പ്പെടെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു.ഈ കേസിലെ പ്രതിയെ പിടികൂടാന്‍ ഉത്സവം നടക്കുന്നതിനിടെ കാവിലെത്തിയ പൊലീസില്‍ നിന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് പ്രതിയെ മോചിപ്പിച്ചത്. പൊലീസ് വാഹനത്തില്‍ നിന്നും ഇറക്കിയ […]
Read more

വിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജിന് മൂന്‍കൂര്‍ ജാമ്യമില്ല

കൊച്ചി: മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ ബിജെപി നേതാവ് പിസി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയത്. ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയത്. ജാമ്യാപേക്ഷ തളളിയ സാഹചര്യത്തിൽ അറസ്റ്റ് ഉണ്ടായേക്കും. പിസി ജോര്‍ജ്ജ് മുന്‍പും മതവിദ്വേഷം വളര്‍ത്തുന്ന കുറ്റം ചെയ്തിട്ടുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പിസി ജോര്‍ജ്ജ് നിരന്തരം ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്നാണ് സിംഗിള്‍ […]
Read more

അശ്ലീല ഉള്ളടക്കം: ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കും സാമൂഹികമാധ്യമങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍

അശ്ലീല ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്കും സാമൂഹികമാധ്യമങ്ങള്‍ക്കും മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയം ആവശ്യപ്പെട്ടു. ഐ.ടി. നിയമത്തിലെ ധാര്‍മികചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദേശംനല്‍കി. പാര്‍ലമെന്റ് അംഗങ്ങളില്‍നിന്നും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നുപോലും ഇതുസംബന്ധിച്ച പരാതികള്‍ ലഭിക്കുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നല്‍കരുത്, പ്രായത്തിന്റെ അിടസ്ഥാനത്തില്‍ വേര്‍തിരിച്ചുനല്‍കേണ്ടവ അങ്ങനെത്തന്നെ ചെയ്യണം, പ്രായപൂര്‍ത്തിയായവര്‍ക്കുമാത്രം അനുവദിനീയമായ ഉള്ളടക്കങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാവരുത് തുടങ്ങിയ കാര്യങ്ങളില്‍ പരമാവധി […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.