സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: April 3, 2025

Year : 2026

ആലുവയില്‍ കാണാതായ നിയമ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

കൊച്ചി: ആലുവയില്‍ കാണാതായ നിയമ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. എടത്തല മണലിമുക്കിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗല്‍ സ്റ്റഡീസിലെ എല്‍എല്‍ബി വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശി അതുല്‍ ഷാബു ആണ് മരിച്ചത്. മണലിമുക്കില്‍ ബന്ധുവിനൊപ്പം വാടകക്ക് താമസിക്കുകയായിരുന്ന അതുലിനെ ഇന്നലെ മുതല്‍ കാണാതാവുകയായിരുന്നു. അതുലിനായുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് മാർത്താണ്ഡവർമ പാലത്തില്‍ നിന്ന് ഒരാള്‍ പുഴയിലേക്ക് ചാടിയതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് സ്കൂബ ടീം അംഗങ്ങള്‍ നടത്തിയ തിരച്ചിലിലാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.
Read more

ഷാള്‍ കഴുത്തില്‍ കുരുങ്ങി ആറ് വയസുകാരൻ മരിച്ചു

തിരുവനന്തപുരം: രുവിക്കരയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി ആറ് വയസുകാരൻ മരിച്ചു. അരുവിക്കര മലമുകളില്‍ അദ്വൈത് (6) ആണ് മരിച്ചത്.അംബു – ശ്രീജ ദമ്ബതികളുടെ മകനാണ്. അരുവിക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. വീട്ടിലെ റൂമിലെ ജനലില്‍ ഷാള്‍കൊണ്ട് കളിച്ചുകൊണ്ടിരുന്നപ്പോള്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു എന്നാണ് വിവരം. സംഭവം നടക്കുമ്ബോള്‍ വീട്ടില്‍ അപ്പൂപ്പനും അമ്മൂമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. സംഭവത്തില്‍ അരുവിക്കര പോലീസ് കേസെടുത്തു
Read more

മാസപ്പടി കേസ്: വീണ വിജയനെ പ്രതി ചേർത്ത സാഹചര്യത്തില്‍ പിണറായി രാജിവെക്കണം; രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം: മാസപ്പടി കേസില്‍ എസ്‌ഫ്‌ഐഒ വീണ വിജയനെ പ്രതി ചേർത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ ആവശ്യപ്പെട്ടു.എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോലം കത്തിച്ചു പ്രതിഷേധം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരുന്നു. എക്സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണ്. സേവനം ഒന്നും നല്‍കാതെ വീണ വിജയൻ 2.70 […]
Read more

വീണ വിജയനെ പ്രതിച്ചേർത്ത് എസ്‌എഫ്‌ഐഒ കുറ്റപത്രം

ഡല്‍ഹി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെ പ്രതിച്ചേർത്ത് എസ്‌എഫ്‌ഐഒ കുറ്റപത്രം.എക്സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണ്. സേവനം ഒന്നും നല്‍കാതെ വീണാ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. പ്രോസിക്യൂഷൻ നടപടികള്‍ക്ക് കേന്ദ്ര കമ്ബനികാര്യ മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചു.എംഡി ശശിധരൻ കർത്ത, സിഎംആർഎല്‍ സിജിഎം ഫിനാൻസ് പി.സുരേഷ് കുമാർ അടക്കമുള്ളവർക്കെതിരെയാണ് പ്രോസിക്യൂഷൻ അനുമതി. കമ്ബനികാര്യ മന്ത്രാലയമാണ് എസ്‌എഫ്‌ഐഒക്ക് അനുമതി നല്‍കിയത്. സിഎംആർഎല്‍- എക്സാലോജിക്ക് ഇടപാടില്‍ ക്രമക്കേട് കണ്ടെത്തിയുള്ള എസ്‌എഫ്‌ഐഒയുടെ […]
Read more

മലയാളി സി.ബി.ഐ ഇൻസ്പെക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

ന്യൂഡൽഹി: മലയാളി സി.ബി.ഐ ഇൻസ്പെക്ടർ എസ്. ഉണ്ണികൃഷ്ണൻ നായരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൊൽക്കത്ത യൂണിറ്റിൽ ഇൻസ്പെക്ടറായിരുന്ന ഉണ്ണികൃഷ്ണൻ നായർ നേരത്തെ കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളിലും സേവനം അനുഷ്ഠിച്ചിരുന്നു. പാലക്കാട്ടെ സമ്പത്ത് കസ്റ്റഡി മരണക്കേസ് അടക്കമുള്ള പ്രധാന അന്വേഷണങ്ങൾക്കു നേതൃത്വം നൽകിയ ഉദ്യോഗസ്ഥനായിരുന്നു ഉണ്ണികൃഷ്ണൻ നായർ. 2012 മുതൽ 2016 വരെ സസ്പെൻഷനിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് കൊൽക്കത്തയിലേക്ക് സ്ഥലം മാറ്റിയിരുന്നു. സിബിഐ എസ്.പി ആയിരുന്ന എസ്. ഷൈനിയുടെ ടെലിഫോൺ കോളുകൾ മേലുദ്യോഗസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെ റെക്കോർഡ് […]
Read more

സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ അന്തരിച്ചു

കോഴിക്കോട്: സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ (100) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. മൃതദേഹം നാളെ കോഴിക്കോട് ടൗൺഹാളിൽ പൊതു ദർശനത്തിന് വയ്ക്കും. പിന്നീട് ജന്മഗൃഹമായ കോട്ടക്കൽ കിഴക്കേ കോവിലകത്തേക്ക് കൊണ്ടുപോകും. കോട്ടക്കൽ കിഴക്കേ കോവിലകത്തെ കുഞ്ഞുമ്പാട്ടിയുടെയും അഴകപ്ര കുബേരൻ നമ്പൂതിരിപ്പാടിൻറെയും മകനായി 1925ലാണ് ഉണ്ണിയനുജൻ രാജ ജനിച്ചത്. കോട്ടക്കലിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഗുരുവായൂരപ്പൻ കോളജിൽ ഉപരിപഠനം നടത്തി. എൻജിനീയറിങ് ബിരുദത്തിന് […]
Read more

ഐ ബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിന്റെ മുൻകൂർജാമ്യാപേക്ഷയിലെ വാദങ്ങൾ തള്ളി യുവതിയുടെ കുടുംബം

തിരുവനന്തപുരം: ഐബി ഉദ്യോ​ഗസ്ഥ മേഘ (24) യുടെ ആത്മഹത്യയിൽ സുഹൃത്ത്‌ സുകാന്ത്‌ സുരേഷിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങൾ തള്ളി യുവതിയുടെ കുടുംബം. സുകാന്തിന്റെ കുടുംബം വിവാഹാലോചനയുമായി വീട്ടിൽ വന്നിട്ടില്ലെന്നും ബന്ധത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് സുകാന്തിന്റെ മാതാപിതാക്കൾ ശ്രമിച്ചതെന്നും കുടുംബം വ്യക്തമാക്കുന്നു. 2024 ജൂലൈ മാസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഗർഭഛിദ്രം നടത്തിയതായി പോലീസിൽ നിന്ന് അറിഞ്ഞെന്നും കുടുംബം പറഞ്ഞു. സംഭവത്തിൽ മലപ്പുറം എടപ്പാൾ സ്വദേശിയായ സുകാന്ത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. യുവതിയുടെ ആത്മഹത്യക്കു പിന്നാലെ ഒളിവിൽ […]
Read more

വഖഫ് ബില്ലിനെ നിയമപരമായി നേരിടാന്‍ ഡിഎംകെ

ചെന്നൈ: ലോക്‌സഭ പാസാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരെ ഡിഎംകെ സുപ്രീംകോടതിയെ സമീപിക്കും. ഇക്കാര്യം തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്‍ നിയമസഭയിൽ അറിയിച്ചു. ബില്ല് പാസാക്കിയതിൽ പ്രതിഷേധിച്ച് ഡിഎംകെ എംഎല്‍എമാര്‍ കറുപ്പ് ബാഡ്ജ് ധരിച്ചായിരുന്നു വ്യാഴാഴ്ച സഭയില്‍ എത്തിയത്. വഖഫ് ബില്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കിയ കാര്യം പരാമർശിച്ച സ്റ്റാലിൻ ബിജെപി ഒഴികെ എല്ലാ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചുവെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. ബില്‍ രാജ്യത്തെ മതസൗഹാര്‍ദത്തെ ഇല്ലാതാക്കുമെന്നും മുസ്ലിം സമുദായത്തെ […]
Read more

അബുദാബിയിൽ വിപണിയിലുള്ള 41 ഉല്‍പ്പന്നങ്ങള്‍ കരിമ്പട്ടികയില്‍

അബുദാബി: അബുദാബിയിൽ വിപണിയിലുള്ള 41 ഉല്‍പ്പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നും മായം ചേര്‍ന്നതാണെന്നും ആരോഗ്യ വകുപ്പ്. ഭാ​രം കു​റ​ക്ക​ല്‍, ബോ​ഡി ബി​ല്‍ഡി​ങ്, ലൈം​ഗി​ക ശേ​ഷി വ​ര്‍ധി​പ്പി​ക്ക​ല്‍, സൗ​ന്ദ​ര്യ​വ​ര്‍ധ​ക ഉ​ല്‍പ​ന്ന​ങ്ങ​ള്‍ തു​ട​ങ്ങി വിവിധ ഉ​ല്‍പ​ന്ന​ങ്ങ​ളാ​ണ് കരിമ്പട്ടികയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് 27 വരെയുള്ള കാലയളവിലാണ് ആ​രോ​ഗ്യ​വ​കു​പ്പ് ഇ​ത്ര​യ​ധി​കം ഉ​ല്‍പ​ന്ന​ങ്ങ​ള്‍ പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മെ​ന്ന് ക​ണ്ടെ​ത്തിയതിനെ തുടര്‍ന്ന് വി​ല​ക്കി​യ​ത്. ഇത്തരം ഉൽപ്പന്നങ്ങൾ ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്നുണ്ടെന്ന് അ​ധി​കൃ​ത​ര്‍ ക​ണ്ടെ​ത്തി​. പി​ടി​ച്ചെ​ടു​ത്ത ചി​ല ഉ​ല്‍പ​ന്ന​ങ്ങ​ളി​ല്‍ യീ​സ്റ്റ്, പൂ​പ്പ​ല്‍, ബാ​ക്ടീ​രി​യ തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തു​ക​യു​ണ്ടാ​യി. വ്യാ​ജ​മോ മാ​യം ചേ​ര്‍ത്ത​തോ […]
Read more

മാസപ്പടി കേസ്; ഡല്‍ഹി ഹൈക്കോടതി ജൂലൈയില്‍ വീണ്ടും വാദം കേള്‍ക്കും

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ വീണ്ടും വാദം കേള്‍ക്കാല്‍ ജൂലൈയിലേക്ക് മാറ്റി. ഡല്‍ഹി ഹൈക്കോടതിയാകും വാദം കേള്‍ക്കുക.SFIO അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഗിരീഷ് കത്പാലിയുടെ ബെഞ്ചായിരിക്കും വാദം കേള്‍ക്കുക. അതുവരെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യം തള്ളി. സിഎംആര്‍എല്‍ – എക്‌സാലോജിക് ദുരൂഹ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. മാത്യൂ കുഴല്‍നാടന്‍ നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ മതിയായതല്ലെന്ന് നിരീക്ഷിച്ചായിരുന്നു നടപടി.മാത്യൂ കുഴല്‍നാടന്‍ നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ മതിയായതല്ലെന്ന […]
Read more

Recent News

Advertisement