സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: April 4, 2025

Year : 2026

പാലസ്തീന് ഐക്യദാർഢ്യവുമായി സിപിഎം പാർട്ടി കോൺഗ്രസ് ; എത്തിയത് കഫിയ ധരിച്ച്

മധുര: മധുരയിൽ നടക്കുന്ന 24 മത് സിപിഎം പാർട്ടി കോൺഗ്രസിൽ പലസ്‌തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി പ്രതിനിധികൾ. ഐക്യദാർഢ്യത്തിന്റെ ഭാഗമായി കഫിയ അണിഞ്ഞാണ് പ്രതിനിധികൾ സമ്മേളനത്തിൽ എത്തിയത്. കൂടാതെ ജനതയ്ക്ക് പിന്തുണ അറിയിച്ച് പ്രതിനിധികൾ ഡൗൺ ഡൗൺ സയണിസം എന്ന മുദ്രാവാക്യവും ഉയർത്തി. അതേസമയം സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാരിനെതിരെ സിപിഎം പാർട്ടി കോൺഗ്രസിൽ ഇന്ന് പ്രമേയം അവതരിപ്പിക്കും.
Read more

വഖഫ് നിയമ ഭേദഗതി ബിൽ; കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്

വഖഫ് നിയമ ഭേദഗതി ബില്ലിൽ കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്. ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും ബില്ല് പാസായതോടെയാണ് കോൺഗ്രസ് നിയമ നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. ഭരണഘടനയ്ക്ക് നേരെയുള്ള മോദി സർക്കാരിന്റെ ആക്രമണങ്ങളെ ശക്തമായി എതിർക്കുമെന്നും മോദി സർക്കാരിന്റെ ആക്രമണത്തെ ധീരതയോടെ നേരിടുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഭരണഘടനയിൽ അടങ്ങിയിരിക്കുന്ന തത്വങ്ങൾ, വ്യവസ്ഥകൾ, ആചാരങ്ങൾ എന്നിവയ്ക്കെതിരെ മോദി സർക്കാർ നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി.
Read more

ബംഗ്ലദേശ് പ്രധാനമന്ത്രി മുഹമ്മദ് യൂനുസുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ബാങ്കോക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ബംഗ്ലദേശ് കലാപത്തിനിടെ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ട് ഇന്ത്യയില്‍ അഭയം പ്രാപിച്ചതിനു ശേഷം ഇതാദ്യമായാണ് മോദിയും മുഹമ്മദ് യൂനുസും ചര്‍ച്ച നടത്തുന്നത്. ബാങ്കോക്കില്‍ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. ബിംസ്റ്റെക് ഉച്ചകോടിക്കിടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി ബംഗ്ലദേശ് ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി ഇന്ത്യയോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മോദി – യൂനുസ് ചര്‍ച്ച നടന്നത്. ബംഗ്ലദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങളെ ലക്ഷ്യം […]
Read more

മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണം; ആവശ്യപ്പെട്ട് വി ഡി സതീശന്‍

കൊച്ചി : മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ പ്രതിപ്പട്ടികയിൽ വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയെയും മകളേയും സംരക്ഷിക്കാൻ സിപിഎം നേതാക്കൾ മത്സരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണെന്നും വി ഡി സതീശൻ വ്യക്തമാക്കി . എസ്എഫ്‌ഐഒ മുഖ്യമന്ത്രിയുടെ മകൾക്ക് പറയാനുള്ള കാര്യങ്ങൾ കൂടി കേട്ടശേഷമാണ് അവരെപ്രതിപ്പട്ടികയിൽ  ചേർത്തതെന്നും ഈ സാഹചര്യത്തിൽ അധികാരത്തിലിരിക്കാൻ മുഖ്യമന്ത്രിക്ക് ഒരു ധാര്‍മ്മികമായ അർഹതയില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. യാതൊരു സേവനവും […]
Read more

ഭൂകമ്പത്തിന് പിന്നാലെ മ്യാന്‍മാറില്‍ ഭൗമോപരിതലത്തില്‍ വലിയ വിള്ളല്‍

നായ്പിഡോ: ഭൂകമ്പത്തിന് പിന്നാലെ മ്യാന്‍മറില്‍ ഭൗമോപരിതലത്തില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു. ഏകദേശം 500 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്നതാണ് ഈ വിള്ളല്‍. ഉയര്‍ന്ന റെസല്യൂഷന്‍ ഉപഗ്രഹചിത്രങ്ങളില്‍ ഈ വിള്ളല്‍ വ്യക്തമാണ്. അഞ്ച് മീറ്റര്‍ വരെ ആഴമുള്ളവയാണ് വിള്ളലെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഴക്ക്-പടിഞ്ഞാറ്, വടക്ക്-തെക്ക് ദിശകളിലായി വലിയ തോതിലുള്ള തിരശ്ചീന സ്ഥാനചലനങ്ങള്‍ ചിത്രങ്ങളില്‍ വ്യക്തമാണ്. ഇത് വിള്ളലിന്റെ തോത് എടുത്തുകാണിക്കുന്നു. മാന്‍ഡലെയ്ക്ക് സമീപമാണ് കൂടുതല്‍ വിള്ളലുകള്‍ കണ്ടെത്തിയത്. ജനസാന്ദ്രത ഏറെയുള്ള ഈ പ്രദേശത്തെ ദുരന്തത്തിന്റെ തീവ്രത അടിവരയിടുന്നതാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂവായിരത്തിലധികം പേരാണ് […]
Read more

ദളപതിയുടെ ”ജനനായകൻ്റെ” പുതിയ അപ്ഡേറ്റ് പുറത്ത്

ദളപതി വിജയ് നായകനായി എത്തുന്ന ചിത്രം ജനനായകൻ്റെ പുതിയ അപ്ഡേറ്റുകൾ പുറത്ത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ജൂണോടെ പൂര്‍ത്തിയാകുമെന്ന അപ്ഡേറ്റാണ് പുറത്തു വന്നിരിക്കുന്നത്. സിനിമാ അനലിസ്റ്റുകളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. ഒപ്പം വിജയ്‍യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‍സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‍ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്ന മറ്റൊരു അപ്‍ഡേറ്റും പുറത്തു വന്നു. ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് […]
Read more

മുനമ്പം സമരത്തിന്റെ ഭാഗമായ 50 പേർ ബിജെപിയിൽ ചേർന്നു

മുനമ്പം സമരസമിതിയിലെ 50 പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഷാളിട്ട് പ്രവര്‍ത്തകരെ സ്വീകരിച്ചു. എല്ലാവരുടെയും പ്രാർത്ഥന ഫലം കണ്ടെന്നും കേരളത്തിന്റെ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട ദിവസമാണ് ഇന്നെന്നും വഖഫ് ഭേദഗതി നിയമം പാസായതിൽ അഭിമാനം ഉണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുനമ്പത്തെ അവഗണിച്ചവർക്കുള്ള മറുപടിയാണിതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മോദിക്കും സുരേഷ് ഗോപിക്കും ജയ് വിളിച്ചായിരുന്നു ആഘോഷം. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും, ബിജെപി നേതാവ് എസ് സുരേഷടക്കമുള്ള നേതാക്കളും മുനമ്പത്തെത്തി. റവന്യു […]
Read more

മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു

തൃശൂർ: മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. അർബുദരോഗ ബാധിതനായിരുന്നു. 100-ലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള രവികുമാർ തൃശൂർ സ്വദേശിയാണ്. മധുവിനെ നായകനാക്കി എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ൽ റിലീസ് ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്. 1970 കളിലും 80 കളിലും നായക, വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്ത് സിനിമാമേഖലയിൽ ശ്രദ്ധേയനായി. പ്രശസ്ത സംഗീത സംവിധായകനായ […]
Read more

വീണ്ടും സോഷ്യൽ മീഡിയ കത്തിച്ച് സൂപ്പർ കൂൾ ലുക്കിൽ മമ്മൂട്ടി

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ഡിനോ ഡെന്നിസ് സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തുന്ന ബസൂക്ക. ഏപ്രിൽ 10 ന് വിഷു റിലീസ് ആയാണ് ചിത്രം എത്തുന്നത്. മമ്മൂട്ടിയെ കൂടാതെ ചിത്രത്തിന് നടനും സംവിധായകനുമായ ഗൗതം മേനോനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട് . അതേസമയം ചിത്രം റിലീസ് ആകാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽകുമ്പോൾ സോഷ്യൽ മീഡിയ ഇപ്പോൾ വീണ്ടും കത്തിച്ചിരിക്കുകയാണ് മമ്മൂട്ടിയുടെ ഒരു ചിത്രം. ഫാഷൻ ഫോട്ടോഗ്രാഫറും അഭിനേതാവുമായ ഷാനി ഷാകിയാണ് ഇൻസ്റ്റഗ്രാമിൽ മമ്മൂട്ടിയുടെ […]
Read more

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ഒറ്റയടിക്ക് കുറഞ്ഞത് 1280 രൂപ

സ്വർണ്ണ പ്രേമികൾക്ക് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് ഇന്ന് 1280 രൂപയാണ് കുറഞ്ഞത്. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് സ്വർ‍ണവിലയിലുണ്ടായിരിക്കുന്നത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 67,200 രൂപയാണ്. 10 പത്ത് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞത്. ഡൊണാൾഡ് ട്രംപിന്റെ അധിക താരിഫ് നയം പുറത്തു വന്നതോടുകൂടി സ്വർണവില റെക്കോർഡിലെത്തിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ വൻകിട നിക്ഷേപകരെല്ലാം ലാഭമെടുത്ത് പിരിയാൻ തുടങ്ങി. ഇതാണ് വില കുറയുന്നതിന്റെ പ്രധാന കാരണം. ഒരു […]
Read more

Recent News

Advertisement