സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: May 24, 2025

Year : 2026

കൂട്ടബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങി ആഹ്ലാദപ്രകടനം; പ്രതികളുടെ ജാമ്യം റദ്ദാക്കി

ബെംഗളൂരു: കൂട്ടബലാത്സംഗ കേസിൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതികളുടെ ജാമ്യം റദ്ദാക്കി. ജാമ്യം ലഭിച്ചതോടെ ആഹ്ലാദ പ്രകടനവുമായി റോഡിൽ ഇറങ്ങിയതോടെയാണ് ഏഴ് പ്രതികളില്‍ നാല് പേരുടെ ജാമ്യം റദ്ദ് ചെയ്തത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് കര്‍ണാടക ഹവേരി പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. യുവതിയെ തട്ടികൊണ്ടുപോയി വനത്തിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതികളാണ് ജാമ്യത്തിൽ ഇറങ്ങിയത്. കൂടെയുണ്ടായിരുന്നവര്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.17 മാസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് ശേഷമാണ് പ്രതികളെ […]
Read more

കടലാക്രമണം രൂക്ഷം; ചെല്ലാനത്ത് കടലിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രദേശവാസികൾ

കൊച്ചി: കടലാക്രമണം ശക്തമായതോടെ കൊച്ചി ചെല്ലാനത്ത് വ്യാപക പ്രതിഷേധം. ജനങ്ങൾ കടലിൽ ഇറങ്ങി പ്രതിഷേധം നടത്തുകയാണ്.ശക്തമായ കടലാക്രമണം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പ്രദേശവാസികൾ കടലിൽ ഇറങ്ങി പ്രതിഷേധിക്കുന്നത്. ചെല്ലാനത്തെ ഏഴ് കിലോമീറ്റർ ദൂരത്ത് മാത്രമാണ് നിലവിൽ ടെട്രാപോഡുകൾ സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ മറ്റ് സ്ഥലങ്ങളിൽ ഇപ്പോഴും കടലാക്രമണം രൂക്ഷമാണ്. ടെട്രാപോഡുകൾ സ്ഥാപിച്ചതിനപ്പുറത്തേക്കുള്ള സ്ഥലങ്ങളിൽ വ്യാപക കടലാക്രമണം ആണ് ഉണ്ടാകുന്നത്. ചെല്ലാനം മുതൽ ഫോർട്ട്കൊച്ചി വരെയുള്ള സ്ഥലങ്ങളിലാണ് കടലാക്രമണമുള്ളത്. ചെല്ലാനത്ത് 350 കോടി രൂപ ചെലവിലാണ് ടെട്രോപോഡുകൾ സ്ഥാപിച്ചത്. ചെല്ലാനം ഹാര്‍ബർ […]
Read more

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ജമ്മു കശ്മീരിൽ

ന്യൂഡൽഹി: കാശ്മീർ സന്ദർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭീകരാക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് രാഹുലിന്റെ സന്ദർശനം. അതേസമയം പാകിസ്താൻ ഷെല്ലാക്രമണം നടത്തിയ കുടുംബങ്ങളെ കാണാനാകും രാഹുൽ ഗാന്ധി എത്തുക. എക്ക്സിലൂടെ കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവായ ജയറാം രമേശാണ് ഈ കാര്യം പങ്കുവെച്ചത്. അതേസമയം ഏപ്രിൽ 25 ന് പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ അദ്ദേഹം ശ്രീനഗറിലെത്തി സന്ദർശിച്ചിരുന്നു അതേസമയം പൂഞ്ച്, രജൗരി എന്നീ അതിർത്തി ജില്ലകളിൽ പാകിസ്ഥാൻ സൈന്യം നടത്തിയ […]
Read more

പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയാണ് മോദി പിണറായിക്ക് ജന്മദിനാശാംസകൾ നേർന്നത്. ‘കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ’- എന്നാണ് മോദി ആശംസകൾ നേർന്നിരിക്കുന്നത്. രാഷ്ട്രീയ സാമുദായിക സാംസ്കാരി രം​ഗത്തെ നിരവധി വ്യക്തിത്വങ്ങൾ മുഖ്യമന്ത്രിക്ക് ആശംസകളുമായി എത്തി. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ചലച്ചിത്ര താരങ്ങളായ മോഹൻ ലാൽ, കമലഹാസൻ തുടങ്ങിയവരും പിണറായിക്ക് ആശംസകൾ നേർന്നു. പിണറായി വിജയൻ്റെ ’80-ാം ജന്മദിനമാണ് […]
Read more

മുംബൈയിൽ നിന്ന് തുർക്കിയിലേക്ക് ഇനി വിമാനം വേണ്ട’; കത്തുമായി ശിവസേന നേതാവ്

മുംബൈ: ഇന്ത്യയുടെ സെെനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തുർക്കിക്കെതിരെ രാജ്യമൊട്ടാകെ ബഹിഷ്കരണ ആഹ്വാനങ്ങൾ നടക്കുകയാണ്. ഇതിന് പിന്നാലെ മുംബൈയിൽ നിന്നും തുർക്കിയിലേക്കുള്ള വിമാനങ്ങൾ നിർത്തിവെക്കാൻ ആവശ്യവുമായി എത്തിയിരിക്കുകയാണ് ശിവസേന നേതാവും സാമൂഹ്യ മാധ്യമങ്ങളുടെ ചുമതലയുമുളള രാഹൂൽ കനൽ. ഇതുസംബന്ധിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഗവർണർ സി പി രാധാകൃഷ്ണൻ എന്നിവർക്ക് രാഹൂൽ കത്തയച്ചു. ഭീകരവാദത്തെ അപലപിക്കുന്നത് വരെയും പാകിസ്താനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കുന്നത് വരെയും തുർക്കിയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കണമെന്നാണ് ആവശ്യം.
Read more

ജയിലര്‍ 2-ല്‍ വിനായകനും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആദ്യ ഭാഗം വലിയ വിജയമായതുകൊണ്ട് തന്നെ ആരാധകര്‍ക്ക് ഈ സിനിമയ്ക്ക് മേല്‍ വലിയ പ്രതീക്ഷകളുണ്ട്. ഇപ്പോഴിതാ സിനിമയുടെ വമ്പന്‍ അപ്‌ഡേറ്റ് ആണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ മലയാളി താരം വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍ എന്ന വില്ലന്‍ കഥാപാത്രം രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. രണ്ട് ദിവസത്തെ ഷൂട്ടിനായിട്ടാണ് വിനായകന്‍ ജോയിന്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ട് .ഫ്‌ലാഷ്ബാക്ക് […]
Read more

ഗോവയിൽ റെഡ് അലേർട്ട്; മുംബൈയിലും ഡൽഹിയിലും ഇന്ന് കനത്ത മഴ; രാജ്യത്ത് പരക്കെ മഴ

ന്യൂഡൽഹി : കനത്തമഴയെ തുടർന്ന് ഗോവയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് . അതേസമയം ഡൽഹിയിൽ ഇടിമിന്നലുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും മുംബൈയിൽ ഓറഞ്ച് അലേർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ പ്രീ മൺസൂണിന്റെ ഭാഗമായി, ഇന്ന് ഡൽഹിയിൽ ഭാഗികമായി മേഘാവൃതമായ ആകാശം കാണപ്പെടുമെന്നും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നു . ഡൽഹി , മുംബൈ എന്നീ സ്ഥലങ്ങളെ കൂടാതെ ആസാം , മേഘാലയ , തീരദേശ കർണാടക, കേരളം , മാഹി, മധ്യ […]
Read more

കോഴിക്കോട് നല്ലളത്ത് കാറ്റിലും മഴയിലും 110 കെ വി ലൈന്‍ ടവര്‍ ചെരിഞ്ഞു

കോഴിക്കോട്: കോഴിക്കോട് നല്ലളത്ത് കനത്ത കാറ്റിലും മഴയിലും 110 കെ വി ലൈന്‍ ടവര്‍ ചെരിഞ്ഞു. ലൈന്‍ നിലംപൊത്താതിരുന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. വെള്ളക്കെട്ടില്‍ സ്ഥാപിച്ച ടവറാണ് ഇന്നലെ രാത്രിയിലെ കാറ്റിലും മഴയിലും ചെരിഞ്ഞത്. കാറ്റും മഴയും തുടര്‍ന്നാല്‍ ടവര്‍ പൂര്‍ണമായും വീഴുമെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. കോഴിക്കോട് കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വ്യാപക കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോടിന്റെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂര്‍ ഭാഗങ്ങളില്‍ […]
Read more

ജി സുധാകരൻ പാർട്ടി വിടുമോ?

സിപിഎമ്മിനും സിപിമ്മിലെ നേതാക്കൾക്കും ഇപ്പോൾ അത്ര നല്ല കാലമല്ല. രണ്ടാം ഭരണത്തിൽ ഭരിച്ച് മുടിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് കൂടാതെ പാ‍ർട്ടിയിലെ നേതാക്കൾക്കിടയിൽ പോലും പ‍ടലപിണകങ്ങൾ ഇപ്പോൾ പതിവായിരിക്കുകയാണ്. ഇത്തരത്തിൽ കുറച്ച് കാലങ്ങളായി പാർട്ടിയുമായി സ്വരചേർച്ചയിലാതെ നിൽക്കുന്ന മുതിർന്ന നേതാവാണ് ജി സുധാകരന്‍. അടുത്തിടെ ജി സുധാകരൻ്റെ പരാമർശങ്ങൾ പലതും പ്രത്യക്ഷമായും പരോഷമായും പാ‍ർട്ടിയെ പ്രതിസന്ധിയിലാക്കാറുണ്ട്. 100 വർഷം പഴക്കമുളള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവാണ് ജി സുധാകരൻ. കലാലായ രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം കേരള […]
Read more

‘പ്രാങ്ക് വീഡിയോ ആണെന്ന് കണ്ടിട്ട് തോന്നുന്നില്ല’ : വ്യക്തമാക്കി പയ്യന്നൂർ ഡിവൈഎസ്പി

കണ്ണൂർ : ചെറുപുഴയിൽ എട്ടുവയസ്സുകാരിയെ അച്ഛൻ അരിവാൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്ത വീഡിയോ പ്രചരിച്ചതിന് പിന്നാലെ നടപടി എടുക്കാത്ത പൊലീസിന് നേരെ വ്യാപക വിമർശനങ്ങളാണ് സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നു ഉയർന്നത് . ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചിരിച്ചതോടെ ഒരു പ്രാങ്ക് വീഡിയോ ആയിരുന്നു ഇതെന്നാണ് കുട്ടിയുടെ പിതാവ് പറഞ്ഞത് ഇതേതുടർന്ന് പോലീസ് നടപടി വൈകിപ്പിച്ചിരുന്നു . എന്നാൽ വിമർശനങ്ങൾ ഉയർന്നതോടെ പോലീസ് കുട്ടിയുടെ അച്ഛൻ മലാങ്കടവ് സ്വദേശി മാമച്ചനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇപ്പോഴിതാ സാമൂഹ്യ മാധ്യമത്തിൽ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.