പാക്കിസ്ഥാനില്‍ ഭൂചലനം: 5.3 തീവ്രത രേഖപ്പെടുത്തി
ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ഭൂചലനം. മധ്യപാക്കിസ്ഥാനില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജര്‍മന്‍ സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് വ്യക്തമാക്കി. മുള്‍ട്ടാന്‍ നഗരത്തില്‍നിന്ന് 149 കിലോമീറ്റര്‍ മാറിയാണ് ഭൂചലനമുണ്ടായത്. രാവിലെ 3.45ഓടെയായിരുന്നു ഭൂചലനം. പ്രഭവ കേന്ദ്രത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Read more

