സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: July 28, 2025

Year : 2026

ധര്‍മസ്ഥലയിലെ ദുരൂഹ മരണ൦; 20 വര്‍ഷത്തിനുള്ളില്‍ കാണാതായവരുടെ പട്ടിക തയ്യാറാക്കാന്‍ എസ്ഐടി

ബെം​ഗളൂരു: ധര്‍മസ്ഥലയിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് 20 വര്‍ഷത്തിനുള്ളില്‍ കാണാതായവരുടെ പട്ടിക തയ്യാറാക്കാന്‍ എസ്ഐടി. ദുരൂഹ മരണങ്ങളുടേയും അജ‍്ഞാത മൃതദേഹങ്ങളുടേയും കണക്കെടുക്കും. നിലവില്‍ ബെൽത്തങ്കാടി എസ്ഐടി ക്യാമ്പിന് കനത്ത സുരക്ഷ ഒരക്കിയിട്ടുണ്ട്. ലാൻഡ് റെക്കോഡ്സ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ബെൽത്തങ്കാടി എസ്ഐടി ക്യാമ്പിലെത്തി. ധർമസ്ഥലയിലെ റിസർവ്ഡ് വനത്തിൽ അടക്കം വിവിധ സ്ഥലങ്ങളിൽ മൃതദേഹം മറവ് ചെയ്തെന്നാണ് സാക്ഷിയുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാവും അന്വേഷണം വ്യാപിപ്പിക്കുന്നത്. ആവശ്യമെങ്കില്‍ സാക്ഷിയെ വീണ്ടും വിളിച്ച് വരുത്തിയേക്കും എന്നാണ് […]
Read more

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ വീണ്ടും നടപടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു. അസിസ്റ്റന്റ് സൂപ്രണ്ട് റിജോ ജോണിനെതിരെ ആണ് നടപടി. ജയില്‍ മേധാവി എഡിജിപി ബല്‍റാം കുമാര്‍ ഉപദ്ധ്യായയാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണ വിധേയമായി മൂന്ന് ഉദ്യോഗസ്ഥരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡിപിഒ രജീഷ്, എപിഒമാരായ അഖില്‍, സഞ്ജയ് എന്നിവരെ സസ്‌പെന്റ് ചെയ്തതായി ഡിഐജി വി ജയകുമാര്‍ ഉത്തരവിട്ടു. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി ജയില്‍ മേധാവി വ്യക്തമാക്കിയിട്ടുണ്ട്.
Read more

ഗായത്രി സുരേഷിന്റെ വേറിട്ട കഥാപാത്രം; ‘തയ്യൽ മെഷീൻ’ ട്രെയിലർ പുറത്ത്

ഗായത്രി സുരേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘തയ്യൽ മെഷീൻ’ എന്ന പുത്തൻ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. സ്ഥലം മാറി വരുന്ന ഒരു പൊലീസ് ഉദ്യോ​ഗസ്ഥനും കുടുംബവും താമസിക്കുന്നൊരു വീടും അവിടെയുള്ള ഒരു അമാനുഷിക ശക്തിയുടെയും കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. പ്രേക്ഷകരെ പേടിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള എല്ലാ എൽമെൻസും ചേർന്നൊരു ചിത്രമാണ് തയ്യൽ മെഷീൻ എന്നും ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്. കിച്ചു ടെല്ലസ്, ശ്രുതി ജയൻ, നവാഗതനായ പ്രേം നായർ എന്നിവരും പ്രധാന […]
Read more

വാഗമൺ ചാത്തൻപാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി

ഇടുക്കി: വാഗമണ്ണിന് സമീപം ചാത്തൻ പാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി. തൊടുപുഴ വെങ്ങല്ലൂർ സ്വദേശി അരുൺ എസ് നായരാണ് കാൽവഴുതി കൊക്കയിലേക്ക് വീണത്. അധികം താഴ്ചയിലേക്ക് വീഴുന്നതിനു മുൻപ് തന്നെ യുവാവ് പുല്ലിൽ പിടിച്ചു നിൽക്കുകയായിരുന്നു. തൊടുപുഴ ,മൂലമറ്റം എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ എത്തിയാണ് യുവാവിനെ രക്ഷപെടുത്തിയത്. സാരമായി പരിക്കേറ്റ വിഷ്ണുവിനെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി. അടുത്തിടെ എറണാകുളം സ്വദേശിയായ റിട്ടയേഡ് കെഎസ്ഇബി എൻജിനീയർ ഇതേ സ്ഥലത്ത് വീണ് മരിച്ചിരുന്നു. Content: A young […]
Read more

ധനുഷ്- നിത്യ മേനൻ കോമ്പോ ഒന്നിക്കുന്ന ‘ഇഡ്‍ലി കടൈ’യിലെ മനോഹര ​ഗാനം പുറത്ത്

തിരുച്ചിദ്രമ്പലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്- നിത്യ മേനൻ കോമ്പോ ഒന്നിക്കുന്ന ‘ഇഡ്‍ലി കടൈ’യിലെ മനോഹര ​ഗാനം എത്തിയിരിക്കുകയാണ്. എന്ന സ്വ​ഗം എന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് ജിവി പ്രകാശ് കുമാറാണ്. ശ്വേത മോഹനും ധനുഷും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ധനുഷ് തന്നെയാണ് ​ഗാനം എഴുതിയിരിക്കുന്നതും. അദ്ദേഹം തന്നെയാണ് ‘ഇഡ്‍ലി കടൈ’ സംവിധാനം ചെയ്തിരിക്കുന്നതും. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. നിത്യ മേനന്‍ നായികയാകുന്ന ചിത്രത്തിൽ ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന […]
Read more

വ്യാപാര കരാറില്‍ ഒപ്പുവച്ച് യൂറോപ്യന്‍ യൂണിയനും അമേരിക്കയും

യൂറോപ്യന്‍ യൂണിയനും അമേരിക്കയും വ്യാപാര കരാറില്‍ ഒപ്പുവച്ചു. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന യൂറോപ്യന്‍ ഉത്പന്നങ്ങള്‍ക്ക് 15 ശതമാനം തീരുവ ചുമത്തും. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല ഫോന്‍ദര്‍ ലയണും സ്‌കോട്ട്ലന്‍ഡില്‍ നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് കരാറിൽ ധാരണയായത്. യുറോപ്പ്യന്‍ യൂണിയന്‍ 600 ബില്യണിന്റെ നിക്ഷേപം അമേരിക്കയില്‍ നടത്തും. യുഎസ് ഉര്‍ജമേഖലയില്‍ 750 ബില്യണ്‍ ഡോളറിന്റെ കച്ചവടമാണ് യൂറോപ്പില്‍ നിന്ന് ട്രംപ് പ്രതീക്ഷിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ അവരുടെ നിക്ഷേപവുമായി ബന്ധപ്പെട്ട ഉറപ്പുകളൊന്നും വരും വര്‍ഷങ്ങളില്‍ […]
Read more

ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: മലപ്പുറം എടപ്പാൾ ഐനിച്ചിറയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാട്ടുകാരും അഗ്നി രക്ഷാ സേനയും പോലീസ്, ടി ഡി ആർ എഫ് വളണ്ടിയർമാരും നടത്തിയ ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. തിരൂർ കൂട്ടായി സ്വദേശി മുഹമ്മദ് ഖൈസിന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 6 മണിക്കാണ് മുഹമ്മദ് ഖൈസ് അപകടത്തിൽ പെട്ടത്.
Read more

പ്രതിപക്ഷത്തിന് വഴങ്ങി ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യും

ന്യൂഡൽഹി: പ്രതിപക്ഷത്തിന് വഴങ്ങി ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയം ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യും. 16 മണിക്കൂര്‍ വിശദമായി ചര്‍ച്ചയാകാമെന്നാണ് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഉള്‍പ്പെടെ ലോക്‌സഭയില്‍ വിശദീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ സംസാരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയില്ല. രാജ്യസഭയില്‍ നാളെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ ചര്‍ച്ച നടക്കുക. അതേസമയം, ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ […]
Read more

കനത്ത മഴ: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ആലപ്പുഴ: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കൂടാതെ കോട്ടയത്തും വയനാട്ടിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധിയാണ്. കുട്ടനാട് താലൂക്ക് പരിധിയിലെ വിവിധയിടങ്ങളിൽ കനത്ത മഴ മൂലം വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്.താലൂക്കിലെ എല്ലാ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നത്തെ അവധി ബാധകമായിരിക്കും. അതേസമയം മുൻ നിശ്ചയിച്ച പ്രകാരമുള്ള […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.