സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: August 6, 2025

Year : 2026

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ നിലനിര്‍ത്തി SFI

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ SFI നിലനിര്‍ത്തി. 5 ജനറല്‍ സീറ്റുകളില്‍ എസ് എഫ് ഐ വിജയിച്ചു. തുടര്‍ച്ചയായി 26-ാം തവണയാണ് എസ്എഫ്‌ഐ യൂണിയന്‍ നിലനിര്‍ത്തുന്നത്. നന്ദജ് ബാബുവാണ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് ചെയര്‍പേഴ്‌സണ്‍ എം ദില്‍ജിത്ത്, വൈസ് ചെയര്‍പേഴ്‌സണ്‍ അല്‍ന വിനോദ് എന്നിവരെയും തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് സീറ്റും എസ്എഫ്‌ഐക്ക് തന്നെയാണ് ലഭിച്ചത്. കാസര്‍കോഡ് ജില്ലാ എക്‌സിക്യൂട്ടീവ് സീറ്റ് ഡഉടഎ ന് ലഭിച്ചു. വയനാട് ജില്ലാ എക്‌സിക്യൂട്ടിവ് സീറ്റ് UDSFന് ലഭിച്ചു. […]
Read more

പ്രിയങ്കയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ ബിജെപി

രാഹുല്‍ ഗാന്ധിക്കെതിരായ സുപ്രീംകോടതി നിരീക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ ബിജെപി. പ്രിയങ്കാ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ മനന്‍ കുമാര്‍ മിശ്ര പറഞ്ഞു. യഥാര്‍ത്ഥ ഇന്ത്യക്കാരനെങ്കില്‍ ഇത്തരം പ്രസ്താവന നടത്തില്ലെന്ന രാഹുല്‍ ഗാന്ധിക്കെതിരായ സുപ്രീംകോടതി വിമര്‍ശനത്തില്‍ പ്രതികരണവുമായി പ്രിയങ്ക രംഗത്തെത്തിയിരുന്നു. ആരാണ് യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ എന്ന് തീരുമാനിക്കേണ്ടത് സുപ്രീംകോടതി ജഡ്ജിമാരുടെ പരിധിയില്‍ വരുന്നതല്ലെന്നാണ് പ്രിയങ്ക പറഞ്ഞത്. സുപ്രീംകോടതി ജഡ്ജിമാരോട് എല്ലാ ബഹുമാനവുമുണ്ട്. എന്നാല്‍ ആരാണ് യഥാര്‍ഥ […]
Read more

മെഡിസെപ്: ഇന്‍ഷുറന്‍സ് പരിരക്ഷ 5 ലക്ഷമാക്കി

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (MEDiSEP) രണ്ടാം ഘട്ടത്തിനു മന്ത്രിസഭായോഗം അനുമതി നല്‍കി. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ 3 ലക്ഷത്തില്‍നിന്ന് 5 ലക്ഷമായി ഉയര്‍ത്തും. 41 സ്‌പെഷാലിറ്റി ചികിത്സകള്‍ക്കായി 2100ലധികം ചികിത്സാ പ്രക്രിയകള്‍ അടിസ്ഥാന ചികിത്സാ പായ്‌ക്കേജില്‍ ഉള്‍പ്പെടുത്തും. പോളിസി കാലയളവു നിലവിലുള്ള 3 വര്‍ഷത്തില്‍നിന്ന് 2 വര്‍ഷമാക്കി. രണ്ടാം വര്‍ഷം പ്രീമിയം നിരക്കിലും പാക്കേജ് നിരക്കിലും വര്‍ധനവ് ഉണ്ടാകും. മെഡിസെപ് ഒന്നാം ഘട്ടത്തില്‍ കറ്റാസ്‌ട്രോഫിക് പാക്കേജില്‍ […]
Read more

നൂതന തൊഴിൽ മേഖലകളിൽ യുവതയുടെഇടം സൃഷ്ടിക്കാനാവണം: മന്ത്രി ഡോ. ബിന്ദു

തിരുവനന്തപുരം: മാറുന്ന ലോകക്രമത്തിനിടയിൽ പുതിയ അവസരങ്ങളും തൊഴിൽ സാധ്യതകളും അവയിലേക്ക് എത്തിച്ചേരാനുള്ള വിവിധങ്ങളായ മാർഗ്ഗങ്ങളും അതിവേഗം തിരിച്ചറിയണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ബഹു. മുഖ്യമന്ത്രി അദ്ധ്യക്ഷനായ കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ ദിശ പദ്ധതി സംസ്ഥാന തലത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിൽ അന്വേഷകരായ വിദ്യാർഥികളെ കോളേജ് തലത്തിൽ തന്നെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി (കൈല) ആരംഭിച്ച പദ്ധതിയാണ് ദിശ. 2023ൽ ആരംഭിച്ച പദ്ധതി നാളിതുവരെ […]
Read more

ജാതി മാറി വിവാഹിതരായി; നവവരനെ വെടിവച്ച് കൊന്ന് ഭാര്യാപിതാവ്

ദർഭംഗ: ജാതി മാറി വിവാഹം കഴിച്ചതിന് ആശുപത്രിയിൽവെച്ച് നഴ്‌സിങ് വിദ്യാർത്ഥിയെ മകളുടെ കൺമുന്നിൽ ഭാര്യാപിതാവ് വെടിവെച്ച് കൊന്നു. ദർഭംഗ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ രണ്ടാം വർഷ ബിഎസ്സി നഴ്സിങ് വിദ്യാർത്ഥി രാഹുൽ കുമാറാ(25)ണ് വെടിയേറ്റു മരിച്ചത്. ഒന്നാം വർഷ നഴ്‌സിങ് വിദ്യാർത്ഥിനിയും നവവധുവുമായ തനു പ്രിയയുടെ കൺമുന്നിൽ വെച്ചാണ് രാഹുലിനെ ഭാര്യാപിതാവ് തൊട്ടടുത്തുനിന്ന് വെടിവെച്ചത്. രാഹുലുമായുള്ള തനുവിന്റെ വിവാഹത്തിൽ കുടുംബത്തിന് എതിർപ്പുണ്ടായിരുന്നു. ബിഹാറിലെ ദർഭംഗയിലാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ രാഹുലിന്റെ സഹപാഠികൾ മർദ്ദിച്ചതിനെ തുടർന്ന് തനുവിന്റെ […]
Read more

ദ്വിദിന സന്ദര്‍ശനത്തിന് മോദി ചൈനയിലേക്ക്

ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്. രാജ്യാന്തര സഹകരണ കൂട്ടായ്മയായ ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം ചൈനയിലേക്ക് പോകുന്നത്. ഓഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന് തീയതികളില്‍ ടിയാന്‍ജിന്‍ സിറ്റിയിലാണ് ഉച്ചകോടി. പ്രാദേശിക സുരക്ഷ, ഭീകരവാദം, വ്യാപാരം തുടങ്ങിയ വിഷയങ്ങളാകും എസ്‌സിഒ ഉച്ചകോടിയില്‍ ചര്‍ച്ചയാകുക. 2020-ലെ ഗാല്‍വന്‍ സംഘര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് മോദി ചൈന സന്ദര്‍ശിക്കുന്നത്. ഒടുവില്‍ അദ്ദേഹം ചൈന സന്ദര്‍ശിച്ചത് 2019-ല്‍ ആയിരുന്നു. ഉച്ചകോടിയ്ക്കിടെ മോദി, ചൈനീസ് പ്രസിഡന്റ് ഷി […]
Read more

ചേർത്തല തിരോധാനക്കേസ്: സെബാസ്റ്റ്യന്‍റെ സുഹൃത്ത് റോസമ്മയുടെ വീട്ടില്‍ പരിശോധന

ആലപ്പുഴ: പള്ളിപ്പുറം തിരോധാന കേസില്‍ സെബാസ്റ്റ്യന്‍റെ സുഹൃത്ത് റോസമ്മയുടെ വീട്ടില്‍ പരിശോധന നടത്തി പൊലീസ്. സെബാസ്റ്റ്യന്‍റെ പള്ളിപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് റോസമ്മയുടെ വീട്ടിലും പരിശോധന നടത്തുന്നത്. ഇവരുടെ കോഴിഫാമിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് സെബാസ്റ്റ്യന്‍റെ വീട്ടില്‍ നേരത്തെ പരിശോധന നടത്തിയിരുന്നു. റോസമ്മയുടെ വീടിന്‍റെ ഭാഗത്തും സിഗ്നല്‍ ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് റോസമ്മയുടെ വീടിന്‍റെ പരിസരവും കുഴിച്ച് പരിശോധിക്കാനാണ് തീരുമാനം. സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് നിർണായക തെളിവ് ക്രൈം ബ്രാഞ്ച് കണ്ടെത്തി. […]
Read more

തൃശൂരിൽ വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടർ അറസ്റ്റിൽ

തൃശൂർ: ബസ്സിൽ കയറുമ്പോൾ കോളേജ് വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടർ അറസ്റ്റിൽ. തൃപ്രയാർ – അഴീക്കോട് റൂട്ടിൽ ഓടുന്ന ഷാജി ബസിലെ കണ്ടക്ടർ എസ്.എൻ പുരം പടിഞ്ഞാറെ വെമ്പല്ലൂർ അനീഷ് (28) നെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ കോളേജിൽ പോകുന്നതിനായി നാട്ടിക ഫിഷറീസ് സ്കൂളിന് സമീപത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നും കയറിയ വിദ്യാർത്ഥിയോട് ബസിലെ കണ്ടക്ടർ അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥി നൽകിയ പരാതിയിൽ വലപ്പാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. […]
Read more

പ്രതി പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷപെട്ട സംഭവം; പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്

കൊല്ലം: കൊല്ലത്ത് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെയും രക്ഷപെടാൻ സഹായിച്ച ഭാര്യയെയും കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചൊവ്വാഴ്ചയാണ് കിളികൊല്ലൂർ പൊലീസ് കരുതൽ തങ്കലിലാക്കാൻ കസ്റ്റഡിയിൽ എടുത്ത കല്ലുംതാഴം സ്വദേശി അജു മൻസൂർ സ്റ്റേഷനിൽ രക്ഷപ്പെട്ടത്. സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടിയ പ്രതിക്കായി പുറത്ത് സ്കൂട്ടറിൽ ഭാര്യ ബിൻഷ കാത്തുനിൽക്കുകയായിരുന്നു. ഇരുവരും സ്കൂട്ടറിൽ രക്ഷപെട്ടു. ലഹരിമരുന്ന് കേസുകളിലെ പ്രതിയാണെന്ന് അജു മൻസൂർ. അജുവിനും ബിൻഷയ്ക്കും വേണ്ടി പൊലീസ് തെരച്ചിൽ തുടരകയാണ്. അതേസമയം, ഹരിപ്പാട് കെ […]
Read more

വിവാദ പരാമര്‍ശം; അടൂരിനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് നിയമോപദേശം

തിരുവനന്തപുരം: ഫിലിം കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശത്തില്‍ അടൂര്‍ ഗോപാല കൃഷ്ണനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. അടൂരിന്റെ പ്രസംഗത്തില്‍ എസ്ഇ-എസ്ടി വിഭാഗങ്ങള്‍ക്കെതിരെ പരാമര്‍ശമില്ലെന്നും ഫണ്ട് നിര്‍ത്തലാക്കണമെന്നോ, ഫണ്ട് നല്‍കുന്നത് ശരിയില്ലെന്നോ അടൂര്‍ പറയുന്നില്ല എന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശത്തിലുള്ളത്. സിനിമ നയരൂപീകരണ യോഗത്തില്‍ അടൂര്‍ നടത്തിയ ഒരു അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ഒരു കേസ് എടുക്കാന്‍ സാധിക്കില്ല എന്നാണ് വിശദീകരണം.ഫിലിം കോണ്‍ക്ലേവ് സമാപന ചടങ്ങിലാണ് പട്ടികജാതി വിഭാഗത്തിനും സ്ത്രീകള്‍ക്കുമെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.