സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: August 9, 2025

Year : 2026

പാരഡൈസ് സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍; 2026 മാര്‍ച്ച് റിലീസ്

നാനി നായകനാകുന്ന പാരഡൈസ് എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് പോസ്റ്റര്‍ പുറത്ത്. ജഡല്‍ എന്ന കഥാപാത്രമായി തീയറ്ററില്‍ നിറഞ്ഞാടാന്‍ തയ്യാറെടുക്കുകയാണ് താരം. ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നതിന്റെ ഇടയിലാണ് സെക്കന്‍ഡ് ലുക്കും തരംഗം തീര്‍ക്കുന്നത്. ഇതുവരെ ചെയ്യാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് നാനി ചിത്രത്തില്‍ എത്തുന്നത്. ദസറയുടെ മിന്നും വിജയത്തിന് ശേഷം ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തില്‍ നാനി എത്തുന്ന ചിത്രത്തിന് മേല്‍ പ്രതീക്ഷകള്‍ വാനോളമാണ്. ഫസ്റ്റ് ലുക്കിലൂടെ പ്രതീക്ഷകള്‍ വര്‍ധിച്ചു. സെക്കന്‍ഡ് ലുക്കും പുറത്ത് വന്നതോടെ പ്രേക്ഷകരുടെ ഹൈപ്പ് […]
Read more

അമ്പൂരിയിൽ നിന്ന് പിടികൂടിയ പുള്ളി പുലി ചത്തു

തിരുവനന്തപുരം: അമ്പൂരിയിലെ കാരിക്കുഴിയിൽ നിന്ന് ഇന്നലെ മയക്കുവെടിവെച്ച് പിടികൂടിയ പുള്ളി പുലി ചത്തു. നെയ്യാർ ലയൺ സഫാരി പാർക്കിലെ കേജിൽ എത്തിച്ച പുലി ചികിത്സയ്‌ക്കിടെയാണ് ചത്തത്. പുലിയുടെ പോസ്റ്റ്മോർട്ടം നടത്തി, ശരീരം ലയൺ സഫാരി പാർക്കിൽ സംസ്കരിച്ചു. പുലിക്ക് നാലു വയസ് പ്രായം ഉണ്ട്. പുലിയുടെ ആന്തരിക അവയവങ്ങൾക്ക് പരുക്കേറ്റിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. പിടികൂടുമ്പോൾ തന്നെ പുലിക്കുട്ടിയുടെ ശരീരത്തിൽ പല ഭാഗങ്ങളിലും മുറിവുകൾ ഉണ്ടായിരുന്നു.
Read more

യാത്രക്കാര്‍ക്കായി ‘റൗണ്ട് ട്രിപ്പ് പാക്കേജ്’ അവതരിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ

ഒരേസമയം യാത്രയക്കും മടക്കയാത്രയ്ക്കുമുള്ള ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മടക്കയാത്രയിലെ നിരക്കില്‍ 20 ശതമാനം ഇളവ് ലഭിക്കുന്നതാണ് ഓഫര്‍. ഉത്സവ സീസണിലെ തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ സൗകര്യവും കണക്കിലെടുത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ രീതി നടപ്പാക്കുന്നത്. യാത്രക്ക് പുറപ്പെടുമ്പോള്‍ തന്നെ ഒരു നിശ്ചിത സമയത്തിനുള്ളില്‍ മടക്കയാത്ര മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് റിട്ടേണ്‍ ടിക്കറ്റിന്റെ നിരക്കില്‍ 20% കിഴിവ് ലഭിക്കും. ‘റൗണ്ട് ട്രിപ്പ് പാക്കേജ്’ എന്ന പേരില്‍ പുറത്തിറങ്ങുന്ന ഓഫര്‍ ഓഗസ്റ്റ് 14 മുതല്‍ പ്രാബല്യത്തില്‍ വരും.
Read more

ദുല്‍ഖര്‍ സല്‍മാന്‍-സെല്‍വമണി സെല്‍വരാജ് ചിത്രം ‘കാന്ത’യിലെ ഗാനം പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘കാന്ത’യിലെ ‘പനിമലരേ’ എന്ന ഗാനം പുറത്തിറങ്ങി. ദുല്‍ഖറും ഭാഗ്യശ്രീ ബോര്‍സെയും ഒന്നിച്ചുള്ള റൊമാന്റിക് ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഝാനു ചന്റര്‍ ആണ് ഗാനം ഒരുക്കിയത്. നേരത്തേ ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനത്തില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസര്‍ ട്രെന്‍ഡിങായി മാറിയിരുന്നു. സെല്‍വമണി സെല്‍വരാജ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ […]
Read more

വീടിനുള്ളിൽ അമ്മയെയും പെൺമക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. യുവാവ് കൊലപ്പെടുത്തിയതായാണ് സംശയം. കരാവല്‍ നഗര്‍ പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ശനിയാഴ്ച രാവിലെയാണ് അയല്‍വാസികള്‍ വീടിനുള്ളില്‍ 28-കാരിയായ ജയശ്രീയെയും അവരുടെ അഞ്ചും ഏഴും വയസ്സുള്ള രണ്ട് പെണ്‍മക്കളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് ശേഷം ജയശ്രീയുടെ ഭർത്താവ് പ്രദീപ് ഒളിവിലാണ്. മൃതദേഹം കണ്ട അയൽവാസികളാണ് പോലീസില്‍ വിവരമറിയിച്ചത്. ജയശ്രീയും ഭര്‍ത്താവ് പ്രദീപും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും ഇതാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറയുന്നു. കൊലപാതകത്തിന് […]
Read more

രാജ്യത്ത് 344 പാർട്ടികളെ ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ; കേരളത്തിൽ നിന്നും 6 പാർട്ടികൾ

ന്യൂഡൽഹി: അംഗീകാരമില്ലാതെ രജിസ്റ്റർ ചെയ്ത 344 പാർട്ടികളെ ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിലെ ആറ് പാർട്ടികളുടെ രജിസ്ട്രേഷനും തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി. ആർഎസ്പി (ബി), എൻഡിപി സെക്കുലാർ എന്നിവയുടെ രജിസ്ട്രേഷനും റദ്ദാക്കി. രാജ്യത്ത് ആറ് ദേശീയ പാർട്ടികളാണ് ഇപ്പോഴുള്ളത്. ബിജെപി കോൺഗ്രസ്, സിപിഎം, ബിഎസ്പി, എഎപി, എൻപിപി എന്നിവയാണ് ദേശീയ കക്ഷികൾ.
Read more

‘ദി കേസ് ഡയറി’ ആഗസ്റ്റ് 21-ന്

അഷ്‌ക്കര്‍ സൗദാനെ നായകനാക്കി ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘ദി കേസ് ഡയറി’ ആഗസ്റ്റ് 21-ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ബന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസ്സ്‌റാണ് ഈ ചിത്രം നിര്‍മിക്കുന്നത്.ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നതിനിടയില്‍ വ്യക്തിജീവിതത്തെക്കൂടി സാരമായി ബാധിക്കുന്ന ചില സംഭവങ്ങള്‍ കടന്നു വരുന്നു. അത് ചിത്രത്തിന്റെ കഥാഗതിയില്‍ത്തന്നെ വലിയ വഴിഞ്ഞിരിവുകള്‍ക്കും കാരണമാകുന്നു. അഴിക്കുന്തോറും മുറുകുന്ന ചില ദുരൂഹതകളുടെ പിന്നാമ്പുറങ്ങളിലേക്കാണ് ചെന്നെത്തുന്നത്. തുടക്കം മുതല്‍ സസ്‌പെന്‍സും ഉദ്വേഗവും […]
Read more

വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: പയ്യോളിയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ യുവാവ് പിടിയില്‍. താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി സനു ഷിഹാബുദ്ദീനാണ് (27) പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. കുട്ടികള്‍ വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് രാത്രിയോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. […]
Read more

ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു, ഒരാൾക്കായി തെരച്ചിൽ തുടരുന്നു

പാലക്കാട്: ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങി ഓവുചാലിൽ അകപ്പെട്ട യുവാവിന് ദാരുണാന്ത്യം. രാമേശ്വരം സ്വദേശി ശ്രീഗൗതം ആണ് മരിച്ചത്. അരുൺ എന്ന യുവാവിനാണ് തെരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. സ്കൂബ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. നീരൊഴുക്ക് നിയന്ത്രിക്കാൻ മൂലത്തറ റെഗുലേറ്ററിന്റെ ഷട്ടർ അടച്ചിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി പ്രതികരിച്ചു. പാലക്കാട് ചിറ്റൂര്‍ പുഴയിൽ കുളിക്കാനിറങ്ങി പത്തംഗ വിദ്യാർത്ഥി സംഘത്തിലെ രണ്ട് യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഷണ്മുഖം കോസ് വേയുടെ വശത്തുള്ള ഓവുചാലിൽ യുവാക്കൾ അകപ്പെടുകയായിരുന്നു. ഓവിനുള്ളിൽ അകപ്പെട്ടതോടെ […]
Read more

കാമുകിയെ തട്ടിക്കൊണ്ടുപോയി, സുഹൃത്തുക്കൾക്കൊപ്പം ബലാത്സംഗത്തിന് ശ്രമിച്ച പ്രതികൾ പിടിയിൽ

ഭുവനേശ്വര്‍: ഒഡിഷയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാമുകനും നാല് സുഹൃത്തുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ശ്രമിച്ചു. മയൂര്‍ഭഞ്ജ് ജില്ലയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ കാമുകനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഉദല പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് ബനമാലി നല്‍കുന്ന വിവരം അനുസരിച്ച് ഓഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. ട്യൂഷന്‍ ക്ലാസിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ, കാമുകനായ പ്രജ്ഞാശു ദാസ് ബാബുവും സുഹൃത്തുക്കളും ചേര്‍ന്ന് കാഴ്ചകള്‍ കാണിക്കാമെന്ന വ്യാജേനയാണ് അടുത്തുള്ള വനത്തിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് സംഘം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.