സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: September 25, 2025

Year : 2026

സമ്മർദങ്ങൾക്കിടയിലും കരുത്ത് കാട്ടി ഇന്ത്യൻ രൂപ

മുംബൈ: ഓഹരി വിപണിയിലെ വിദേശ നിക്ഷേപകരുടെ കനത്ത വിൽപ്പന സമ്മർദങ്ങൾക്കിടയിലും ഡോളറിനെതിരെ കരുത്തുകാട്ടി രൂപ. വ്യാഴാഴ്ച രണ്ട് പൈസ വർധിച്ച് ഡോളറിനെതിരെ 88.67 യിലാണ് രൂപ ​ക്ലോസ് ചെയ്തത്. രൂപയെ ശക്തിപ്പെടുത്താൻ റിസർവ് ബാങ്ക് നടപടികൾക്കൊരുങ്ങുന്നതിനിടെയാണ് നേട്ടം. രൂപയുടെ മൂല്യം 3.57 ശതമാനം ഇടിഞ്ഞ് ചൊവ്വാഴ്ച 88.79 എന്ന എക്കാലത്തേയും റെക്കോഡ് താഴ്ചയിലെത്തിയിരുന്നു. ബുധനാഴ്ച 2,425.75 കോടി രൂപ വിറ്റഴിച്ചതോടെ ആഗോള ഫണ്ടുകളുടെ വിൽപ്പന മൂന്നാം ദിവസവും തുടർന്നു. യു.എസിൽ നടന്ന വ്യാപാര ചർച്ചകൾ വിപണിയിൽ ഇന്ത്യക്ക് […]
Read more

സുരേഷ് ബാബുവിനെതിരെ വിഡി സതീശന്‍; ഷാഫിയുടെ പരാതിയില്‍ കേസെടുക്കണം

തൃശൂര്‍: ഷാഫി പറമ്പില്‍ എംപിക്കെതിരെയുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ആരോപണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടേത് ആരോപണമല്ല, അധിക്ഷേപമാണെന്ന് വിഡി സതീശന്‍ പറഞ്ഞു. സിപിഎം സുരേഷ് ബാബുവിനെ പുറത്താക്കണം. ഷാഫിയുടെ പരാതിയില്‍ കേസെടുക്കണം. ഷാഫിക്കെതിരെ പറഞ്ഞിരിക്കുന്നത് അസഭ്യമാണെന്നും വിഡി സതീശന്‍ പറഞ്ഞു. എറണാകുളത്തെ വിഷയം സിപിഎമ്മുകാര്‍ തന്നെയാണ് പുറത്തുകൊടുത്തത്. അതില്‍ കാണിക്കുന്ന ആവേശവും അതില്‍ വെള്ളപൂശാന്‍ എടുക്കുന്ന ശ്രമമൊന്നും ഇക്കാര്യത്തില്‍ ഇല്ല. പറവൂരില്‍ എല്ലാവര്‍ക്കും എതിരെയാണ് കേസെടുക്കുന്നത്. കേരളത്തിലെ […]
Read more

അഡ്വാന്‍സ് ബുക്കിങ്ങിലൂടെ 50 കോടി; പവന്‍ കല്യാണിന്റെ ‘ഒജി’ തിയേറ്ററുകളില്‍

തെലുങ്ക് സൂപ്പര്‍താരവും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണിനെ നായകനാക്കി സുജീത്ത് സംവിധാനം ചെയ്യുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ‘ഒജി’ (ദേ കോള്‍ ഹിം ഓജി) പുറത്തിറങ്ങി. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ ടൈറ്റില്‍ വേഷത്തില്‍ ‘ഒജാസ് ഗംഭീര’ എന്ന ‘ഒജിയായ’ പവന്‍ കല്യാണും, നെഗറ്റീവ് റോളില്‍ ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയുമാണ് അഭിനയിക്കുന്നത്. ആര്‍.ആര്‍.ആര്‍ നിര്‍മിച്ച ഡിവിവി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡി.വി.വി. ദനയ്യയാണ് ചിത്രം നിര്‍മിക്കുന്നത്. പ്രഭാസ് നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം സാഹോയിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് […]
Read more

‘മാക്ട റിഫ്’ ഫിലിം ഫെസ്റ്റിവലിന് തുടക്കം

കൊച്ചി: ‘മാക്ട’യും രാജഗിരി കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന’മാക്ട റിഫ്’ ഫിലിം ഫെസ്റ്റിവല്‍ കാക്കനാട് രാജഗിരി കോളേജില്‍ ആരംഭിച്ചു.പ്രശസ്ത സംവിധായകന്‍ ബ്ലെസി ഉദ്ഘാടനം നിര്‍വഹിച്ച ഫെസ്റ്റിവലില്‍ കെ ജി ജോര്‍ജ് സംവിധാനം ചെയ്ത ”പഞ്ചവടിപ്പാലം” ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു. കെ ജി ജോര്‍ജിന്റെ ചരമ വാര്‍ഷിക ദിനമായ സെപ്തംബര്‍ 24-ന് നടന്ന ചടങ്ങില്‍ അദ്ദേഹത്തിന്റെ മകള്‍ താരാ ജോര്‍ജും സന്നിഹിതയായിരുന്നു. ജോര്‍ജ് സാറിന്റെ പുസ്തക ശേഖരത്തില്‍ നിന്നുള്ള പുസ്തകങ്ങള്‍ താര ജോര്‍ജ്, മാക്ട ചെയര്‍മാന്‍ ജോഷി മാത്യുവിന് കൈമാറി. […]
Read more

വെള്ളിയുടെ ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

വില കുതിച്ചുയരുന്നതിനിടെ വെള്ളിയുടെ ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ചില ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് നിയന്ത്രണമില്ലാതെ വെള്ളി ആഭരണങ്ങളും മറ്റും രാജ്യത്തേക്ക് വന്‍തോതില്‍ ഇറക്കുമതി ചെയ്തിരുന്നു. ഇതോടെയാണ് താല്ക്കാലികമായി ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നിയന്ത്രണം തുടരും. സ്വതന്ത്ര വ്യാപാര കരാറുകളുടെ ദുരുപയോഗം തടയുന്നതിനും ഫിനിഷ്ഡ് ആഭരണങ്ങളുടെ മറവില്‍ വന്‍തോതിലുള്ള വെള്ളി ഇറക്കുമതി തടയുന്നതിനുമാണ് ഈ നീക്കം. നിയന്ത്രണ വിഭാഗത്തിലുള്ള ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതിന് സര്‍ക്കാരില്‍ നിന്ന് ലൈസന്‍സ് ആവശ്യമാണ്. കഴിഞ്ഞ […]
Read more

എച്ച്.ഐ.വി പ്രതിരോധ കുത്തിവെപ്പ് കുറഞ്ഞ വിലയില്‍ ലഭ്യമാകും

എച്ച്.ഐ.വി അഥവാ ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് ബാധ തടയാനുള്ള പുതിയ മരുന്ന് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നൂറിലധികം ദരിദ്ര രാജ്യങ്ങളില്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകും. ക്ലിന്റണ്‍ ഹെല്‍ത്ത് ആക്‌സസ് ഇനിഷ്യേറ്റീവ്, ഗേറ്റ്‌സ് ഫൗണ്ടേഷന്‍, സൗത്ത് ആഫ്രിക്കന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, വിറ്റ്‌സ് ആര്‍.എച്ച്.ഐ (Wits RHI) എന്നിവ ഉള്‍പ്പെടെയുള്ള സംഘടനകളാണ് ഈ കരാറിന് പിന്നില്‍. കുത്തി വയ്പ്പായി നല്‍കാന്‍ സാധിക്കുന്ന ‘ലെനാകപാവിര്‍’ (Lenacapavir) എന്ന ഈ മരുന്ന് ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മരുന്ന് […]
Read more

കിണറ്റിൽ വീണ വിദ്യാർഥിക്ക് ദാരുണാന്ത്യം

കാസർകോട്: കിണറിന്റെ തിട്ടയിൽ കയറിനിന്ന് സർവീസ് വയറിലേക്കു വീണ ഓല മാറ്റുന്നതിനിടെ കിണറ്റിലേക്ക് വീണു വിദ്യാർഥി മരിച്ചു. ഉദുമ നാലാം വാതുക്കൽ റോഡിലെ വലിയ വളപ്പിൽ അശ്വിൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം. ഓല മാറ്റുന്നതിനിടെ കാൽ വഴുതി കിണറ്റിലേക്ക് വീണതാകാമെന്നാണു കരുതുന്നത്. കാഞ്ഞങ്ങാടുനിന്ന് അഗ്നിരക്ഷാ സേനയെത്തി അശ്വിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻ പ്രവാസിയും ഹോട്ടൽ ഉടമയുമായ അരവിന്ദന്റെയും അംബുജാക്ഷിയുടേയും മകനാണ്.
Read more

മകനെ തിരഞ്ഞെടുത്തതിന് നന്ദിയുമായി അമ്മ, സദസ്സില്‍ വികാരാധീനനായി ധനുഷ്

തന്റെ പുതിയ ചിത്രമായ ‘ഇഡ്ഡലി കടൈ’യുടെ പ്രൊമോഷന്റെ തിരക്കിലാണ് ധനുഷ്. മധുരയില്‍ ബുധനാഴ്ച നടന്ന പ്രീ-റിലീസ് ഇവന്റില്‍ ആരാധകരില്‍ നിന്ന് ഹൃദ്യമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. പരിപാടിയില്‍, ചിത്രത്തില്‍ ധനുഷിന്റെ ബാല്യകാലം അവതരിപ്പിക്കുന്ന ബാലതാരവും അവന്റെ അമ്മയും വേദിയില്‍ എത്തിയിരുന്നു. ബാലതാരത്തിന്റെ അമ്മയുടെ വാക്കുകൾകേട്ട് വികാരാധീനനായ ധനുഷിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ”എല്ലാവര്‍ക്കും നമസ്‌കാരം. ഇന്ന് എന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുന്നു. എന്റെ മകനെ ധനുഷ് സര്‍ തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ തിരഞ്ഞെടുത്തതില്‍ എനിക്ക് വലിയ […]
Read more

ഓപ്പറേഷന്‍ നുംഖൂര്‍; രേഖകള്‍ ഹാജരാക്കാന്‍ അമിത് ചക്കാലക്കല്‍ വീണ്ടും കസ്റ്റംസിന് മുന്നില്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ നുംഖൂറില്‍ നടന്‍ അമിത് ചക്കാലക്കല്‍ വീണ്ടും കസ്റ്റംസിന് മുന്നില്‍ ഹാജരായി. രേഖകള്‍ ഹാജരാക്കാനാണ് അമിത് ചക്കാലക്കല്‍ കസ്റ്റംസ് ഓഫീസില്‍ എത്തിയത്. അമിത്തിന്റെ ഗരാജില്‍ നിന്ന് പിടിച്ചെടുത്ത വണ്ടികളുടെ ഉടമകളും കസ്റ്റംസ് ഓഫീസിലെത്തിയിരുന്നു. രണ്ട് പേരാണ് അമിത് ചക്കാലക്കലിനൊപ്പം എത്തിയത്.
Read more

പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ച് കയറി പിറന്നാൾ ആഘോഷം

കണ്ണൂർ: കണ്ണൂർ സിറ്റി പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ച് കടന്ന് പിറന്നാളാഘോഷം നടത്തിയ സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ടാൽ തിരിച്ചറിയാവുന്ന ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സെപ്റ്റംബർ 16ന് പിറന്നാളാഘോഷത്തിന്റെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്. സംഭവ ദിവസം, “സിറ്റി പൊലീസ് ആസ്ഥാനത്തുനിന്ന് വിളിക്കുകയാണെന്ന വ്യാജേന” ചിലർ ഒരു യുവതിയെ പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് സർപ്രൈസ് പിറന്നാളാഘോഷം സംഘടിപ്പിക്കുകയും കേക്ക് മുറിക്കുകയും ചെയ്തു. ആസ്ഥാനത്തുള്ള ക്യാന്റീനോട് ചേർന്ന […]
Read more

Recent News

Advertisement