കൊച്ചി: ‘മാക്ട’യും രാജഗിരി കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന’മാക്ട റിഫ്’ ഫിലിം ഫെസ്റ്റിവല്‍ കാക്കനാട് രാജഗിരി കോളേജില്‍ ആരംഭിച്ചു.പ്രശസ്ത സംവിധായകന്‍ ബ്ലെസി ഉദ്ഘാടനം നിര്‍വഹിച്ച ഫെസ്റ്റിവലില്‍ കെ ജി ജോര്‍ജ് സംവിധാനം ചെയ്ത ”പഞ്ചവടിപ്പാലം” ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു.
കെ ജി ജോര്‍ജിന്റെ ചരമ വാര്‍ഷിക ദിനമായ സെപ്തംബര്‍ 24-ന് നടന്ന ചടങ്ങില്‍ അദ്ദേഹത്തിന്റെ മകള്‍ താരാ ജോര്‍ജും സന്നിഹിതയായിരുന്നു. ജോര്‍ജ് സാറിന്റെ പുസ്തക ശേഖരത്തില്‍ നിന്നുള്ള പുസ്തകങ്ങള്‍ താര ജോര്‍ജ്, മാക്ട ചെയര്‍മാന്‍ ജോഷി മാത്യുവിന് കൈമാറി. കെ ജി ജോര്‍ജിന്റെ ആദ്യചിത്രമായ സ്വപ്നാടനത്തിന് ലഭിച്ച ദേശീയ അവാര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് പ്രശസ്ത ഗാനരചയിതാവും മാക്ട യുടെ ആദ്യകാല പ്രവര്‍ത്തകരില്‍ പ്രമുഖനുമായ ഷിബു ചക്രവര്‍ത്തി താരാ ജോര്‍ജിന് ചടങ്ങില്‍ വച്ച് നല്‍കി.




