സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: October 22, 2025

Year : 2026

ലഡാക്ക് സംഘർഷം; സംഘടനകളുമായി ച‍ർച്ച നടത്തി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ലഡാക്ക് മേഖലയിലെ സംഘടനകളുമായി ചർച്ച നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന ഈ ചര്‍ച്ചയില്‍ കാർഗിൽ ഡെമോക്രാറ്റിക് അലയൻസ്, ലേ അപെക്സ് ബോഡി എന്നീ രണ്ട് സംഘടനകളുടെ മൂന്ന് പ്രതിനിധികൾ വീതം പങ്കെടുത്തു. കൂടാതെ ലഡാക്ക് എംപിയും അഭിഭാഷകരും ചർച്ചയിൽ ഉണ്ടായിരുന്നു. ചർച്ചയിൽ ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും, ലഡാക്ക് നിവാസികളെ സർക്കാർ ജോലിയിൽ നിയമിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. സപ്റ്റംബർ 24-ന് സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. സമരത്തിന് നേതൃത്വം നൽകിയ […]
Read more

700 കോടി ക്ലബ്ബും പിന്നിട്ട് ഋഷഭ് ഷെട്ടി; കാന്താര ചാപ്റ്റർ 1 ഇം​ഗ്ലീഷ് റിലീസ് തീയതി പ്രഖ്യാപിച്ചു

ഋഷഭ് ഷെട്ടി നായകനായും സംവിധായകനായും തിളങ്ങിയ കാന്താര ചാപ്റ്റർ 1ന്റെ ഇം​ഗ്ലീഷ് വെർഷൻ റിലീസിന് ഒരുങ്ങുന്നു. ചിത്രം ഒക്ടോബർ 31 തിയറ്ററുകളിൽ എത്തും. നിർമാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചിരിക്കുന്നത്. അതേസമയം, തിയറ്ററുകളിൽ വൻ പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുകയാണ്. 747 കോടിയാണ് പത്തൊൻപത് ദിവസം കൊണ്ട് കാന്താര നേടിയിരിക്കുന്നത്. ഇതുവരെ കാണാത്ത ഒരു ത്രില്ലിംഗ് അനുഭവമാണ് ഋഷഭ് ഷെട്ടി കാന്താരയിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചത്. തെന്നിന്ത്യൻ താരസുന്ദരി രുക്മണി […]
Read more

യുവതിയെ ലോഡ്ജുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി;സംഭവം കോഴിക്കോട്

തിരുവനന്തപുരം: കോഴിക്കോട് സ്വദേശിനിയെ ആറ്റിങ്ങലിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. നാൽപ്പതുകാരിയായ ആസ്മിനയെയാണ് ആറ്റിങ്ങൽ മൂന്നുമുക്ക് ഗ്രീൻ ലൈൻ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് ആസ്മിന ഒരു യുവാവിനൊപ്പം ലോഡ്ജിൽ എത്തിയത്. രാവിലെ ജീവനക്കാർ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
Read more

പേരാമ്പ്ര സംഘർഷത്തിന് ശേഷം ഷാഫി പറമ്പിൽ എം പി യുടെ ആദ്യ വാർത്താ സമ്മേളനം നാളെ

കോഴിക്കോട്: പേരാമ്പ്ര സംഘർഷങ്ങൾക്ക് ശേഷം ഷാഫി പറമ്പിൽ എം പി നടത്തുന്ന ആദ്യ വാർത്താ സമ്മേളനം നാളെ രാവിലെ 10 മണിക്ക് കോഴിക്കോട് ഡിസിസിയിൽ നടക്കും. സർജറിക്ക് ശേഷം ഷാഫി ഇന്ന് കോഴിക്കോട് നടക്കുന്ന കോൺഗ്രസ് നേതൃക്യാമ്പിൽ പങ്കെടുത്തിരുന്നു. പൊലീസ് മർദനത്തിൽ ഷാഫിയുടെ മൂക്കിന്‍റെ ഇടത് വലത് അസ്ഥികള്‍ക്ക് പൊട്ടലുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മൂന്ന് ദിവസമാണ് ചികിത്സയിൽ കഴിഞ്ഞത്. പേരാമ്പ്രയിൽ യുഡിഎഫ് – സിപിഐഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷമുണ്ടാവുകയും സംഘർഷത്തെ തുടർന്ന് […]
Read more

കുത്തനെ ഇടിഞ്ഞ് സ്വർണവില; ഇതോടെ സ്വർണവില 93,000 ന് താഴെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഉച്ചയ്ക്ക് ശേഷം 960 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണവില 93,000 ത്തിന് താഴെയെത്തി. രാവിലെ സ്വർണവില 2480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് മാത്രം പവന് കുറഞ്ഞത് 3,440 രൂപയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 92,320 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു […]
Read more

കണ്ണൂർ പാറക്കണ്ടിയിൽ സ്ത്രീയുടെ മരണം കൊലപാതകം; ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ: പാറക്കണ്ടിയിൽ സ്ത്രീയുടെ മരണം കൊലപാതകം ശശി എന്നയാൾ കസ്റ്റഡിയിൽ. തോട്ടട സമാജ് വാദി കോളനിയിലെ ശെൽവിയെയാണ് ഇന്നലെ രാവിലെ കടവരാന്തയിൽ കൊല്ലപ്പെട്ടത്. തലക്ക് മുറിവേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ നടന്ന പോലീസിൻ്റെ ശാസ്ത്രീയ അന്വേഷണവും സാക്ഷിമൊഴിയുമാണ് നിർണാായകമായത്.
Read more

പെരുമ്പാവൂരിൽ ടണലിൽ കുടുങ്ങിയ ഇതരസംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: പെരുമ്പാവൂരിൽ ടണലിൽ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ റൈസ്കോ കമ്പനിയിലായിരുന്നു അപകടം. ബിഹാര്‍ സ്വദേശിയായ രവി കിഷനാണ്മരിച്ചത്. ചാരം പുറന്തള്ളുന്നതിനുള്ള ടണലിൽ കാൽവഴുതി വീഴുകയായിരുന്നു രവി കിഷൻ.
Read more

ഏതെങ്കിലും കസേര നോക്കിയിട്ടല്ല കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത്: കെ.സി. വേണുഗോപാല്‍

കോഴിക്കോട്: കേരളം രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാകുമെന്നും എന്നാൽ അത് ഏതെങ്കിലും കസേര നോക്കിയിട്ടല്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ‘ആലപ്പുഴയില്‍നിന്ന് ജനങ്ങള്‍ വിജയിപ്പിച്ച എംപിയാണ് ഞാന്‍, കേരളത്തില്‍ സജീവമായി ഉണ്ടാകും. പാര്‍ട്ടിയെയും യുഡിഎഫിനെയും വിജയത്തിലെത്തിക്കാനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ താഴെയിറക്കാനുമാണ് കേരളത്തിൽ സജീവമാകുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. പിഎം ശ്രീ നടപ്പാക്കുന്നത് കേരളത്തില്‍ ബിജെപി- സിപിഎം ഡീലിന്റെ ഭാഗമാണ്, കോണ്‍ഗ്രസ് നടപ്പാക്കുന്നു എന്നത് തെറ്റായ ധാരണയാണെന്നും വേണുഗോപാൽ പറഞ്ഞു. ഗാന്ധിയെ കുറിച്ച് പഠിക്കേണ്ടയെന്നും ഗോഡ്‌സയെ […]
Read more

മുതിർന്ന ശാസ്ത്രജ്ഞൻ ഏക്നാഥ് ചിറ്റ്നിസ് അന്തരിച്ചു

മുംബൈ: മുതിർന്ന ശാസ്ത്രജ്ഞൻ ഏക്നാഥ് ചിറ്റ്നിസ് (100) അന്തരിച്ചു. ഇന്ന് രാവിലെ പൂനയിലാണ് അന്ത്യം. ഐഎസ്ആർഒയുടെ ആദ്യ ശാസ്ത്രജ്ഞരിൽ ഒരാളായ അദ്ദേഹത്തെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച പ്രതിഭയാണ് ഏക്നാഥ് ചിറ്റ്നിസ്. തുമ്പ വിക്ഷേപണ കേന്ദ്രത്തിന് അനുയോജ്യമെന്ന് കണ്ടത്തിയത് ചിറ്റ്നിസായിരുന്നു. ഇൻകോസ്പാറിന്റെ മെമ്പർ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇൻകോസ്പാറാണ് പിന്നീട് ഐഎസ്ആർഒ ആയി മാറിയത്. ഇൻസാറ്റ് ഉപഗ്രഹ പദ്ധതി യാഥാർത്ഥ്യമായതിലും നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
Read more

കൊടൈക്കനാലിൽ വെള്ളച്ചാട്ടത്തിൽ കാണാതായ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈ: കൊടൈക്കനാലിന് സമീപം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഒഴുകിപ്പോയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂർ സ്വദേശിയായ 21-കാരനായ നന്ദകുമാറാണ് മരിച്ചത്.. കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ നാലാം വർഷ വിദ്യാർത്ഥിയായിരുന്നു നന്ദകുമാർ. കോയമ്പത്തൂരിൽ നിന്ന് കൊടൈക്കനാലിലേക്ക് 10 പേരടങ്ങിയ സംഘത്തിനൊപ്പമാണ് നന്ദകുമാർ എത്തിയത്. അഞ്ചുവീട് വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ നന്ദകുമാർ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. നന്ദകുമാർ ഉൾപ്പെടെ അഞ്ച് പേർ പാറക്കെട്ടുകൾക്കരികിലാണ് കുളിക്കാൻ ഇറങ്ങിയത്. മഴയ്ക്കൊപ്പം ശക്തമായ ഒഴുക്കിൽപ്പെട്ടാണ് വിദ്യാർത്ഥിയെ കാണാതായതെന്ന് പൊലീസ് പറഞ്ഞു. മോശം കാലാവസ്ഥയും വഴുക്കലും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. […]
Read more

Recent News

Advertisement