മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി
കോഴിക്കോട് : മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി. അതിന്റെ ഫലമായി നിരവധി വീടുകളിൽ വെള്ളവും, ചളിയും കയറി. ഫ്ലോറിക്കൽ റോഡിലെ പൈപ്പാണ് പൊട്ടിയത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയാണ് പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടതിനാൽ റോഡ് അടച്ചു. അതേസമയം മലാപ്പറമ്പ് ഔട്ട്‌ലെറ്റ് വാൽവ് പൂട്ടിയതിനെ തുടർന്ന് പ്രദേശത്ത് കഴിഞ്ഞ ദിവസത്തേതിനു സമാനമായി ഇന്നും കുടിവെള്ള വിതരണം മുടങ്ങും.
Read more

