സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: November 25, 2025

Year : 2026

പാലക്കാട് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം; ഭര്‍ത്താവ് ഒളിവിൽ

പാലക്കാട്: പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു. മണ്ണാര്‍ക്കാട് അലനല്ലൂര്‍ പാലക്കാഴി സ്വദേശി കുഞ്ഞാത്തമ്മയ്ക്കാണ് വെട്ടേറ്റത്. ഗുരുതരാവസ്ഥയിൽ കുഞ്ഞാത്തമ്മയെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭര്‍ത്താവ് കുഞ്ഞാലനാണ് ആക്രമിച്ചത്. ആക്രമണത്തിന് പിന്നാലെ ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

നടിയെ ആക്രമിച്ച കേസ് അന്തിമ തീര്‍പ്പിലേക്ക്; ഡിസംബര്‍ എട്ടിന് വിധി പറയും

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്തിമ തീര്‍പ്പിലേക്ക്. കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് കേസില്‍ വിധി പറയുക. പള്‍സര്‍ സുനി ഒന്നാം പ്രതിയായ കേസില്‍, നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. നടന്‍ ദിലീപ് ഉള്‍പ്പെടെ ഒമ്പത് പേരാണ് കേസില്‍ പ്രതികള്‍. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ളവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്.
Read more

ഹോം വര്‍ക്ക് ചെയതില്ല: ഡല്‍ഹിയില്‍ എല്‍കെജി വിദ്യാര്‍ത്ഥിയെ മരത്തില്‍ കെട്ടിത്തൂക്കി അധ്യാപകര്‍

ഡല്‍ഹി:ഹോംവര്‍ക്ക് ചെയ്യാത്തതിന് നാലു വയസുകാരനെ മരത്തില്‍ കെട്ടിത്തൂക്കി. ഛത്തീസ്ഗഡിലെ സൂരജ് പൂരിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഹോംവര്‍ക്ക് പൂര്‍ത്തിയാക്കാത്തതിനാണ് എല്‍കെജി വിദ്യാര്‍ത്ഥിയെ രണ്ട് അധ്യാപകര്‍ ചേര്‍ന്ന് മരത്തില്‍ കെട്ടിത്തൂക്കിയത്. സംഭവത്തില്‍ രണ്ട് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ മാനേജര്‍ അറിയിച്ചു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ ഒരു കയര്‍ ഉപയോഗിച്ച് കെട്ടി മരത്തിന്റെ കൊമ്പില്‍ കെട്ടിത്തൂക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയതോടെയാണ് വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് അധ്യാപകര്‍ക്കെതിരെ നടപടിയെടുത്തത്. സ്‌കൂള്‍ പരിസരത്ത് […]
Read more

കേച്ചേരിയിൽ നിന്ന് ഓട്ടോ ടാക്സി മോഷ്ടിച്ച പ്രതി പിടിയിൽ

തൃശൂർ: കേച്ചേരി പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോ ടാക്സി മോഷ്ടിച്ച സംഭവത്തിൽ പ്രതി പോലീസ് വലയിലായി. ചിറനെല്ലൂർ സ്വദേശി വൈശ്യം വീട്ടിൽ ഇബ്രാഹിം (40) നെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഒലക്കേങ്കിൽ വീട്ടിൽ വർഗീസ് (70) ഉടമസ്ഥതയിലുള്ള ഓട്ടോയെയാണ് പ്രതി മോഷ്ടിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. പട്ടിക്കര മുസ്ലിം പള്ളിക്ക് സമീപത്ത് ഓട്ടോ നിർത്തി സമീപത്തെ കടയിൽ സാധനം വാങ്ങാൻ പോയ ഉടമ തിരിച്ചെത്തുമ്പോഴാണ് ഓട്ടോ കാണാതായത്. പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം […]
Read more

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്യാമള.എസ്.പ്രഭു BJPയില്‍ നിന്ന് രാജിവെച്ചു

കൊച്ചി: ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും, കൊച്ചി കോര്‍പ്പറേഷനില്‍ തുടര്‍ച്ചയായി 32 വര്‍ഷം കൗണ്‍സിലറുമായിരുന്ന ശ്യാമള എസ് പ്രഭു ബിജെപിയില്‍ നിന്ന് രാജിവെച്ചു. മട്ടാഞ്ചേരിയിലെ ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ശ്യാമള എസ് പ്രഭു പ്രതികരിച്ചു. കൊച്ചിന്‍ കോര്‍പ്പറേഷനിലെ ചെറളായി ഡിവിഷനിലാണ് ശ്യാമള പതിവായി മത്സരിച്ചിരുന്നത്. ബിജെപി സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് ശ്യാമള നേരത്തെ പ്രഖ്യാപിച്ചിരുന്നു. 1988 മുതല്‍ കൊച്ചി നഗരസഭയിലെ എല്ലാ സ്ഥാനാര്‍ത്ഥി പട്ടികയിലും ശ്യാമള എസ് പ്രഭുവിന്റെ പേര് […]
Read more

നന്തിലത്ത് ഗ്രൂപ്പുമായി സഹകരിച്ച് ഹൈസെന്‍സ് ഇന്ത്യ കേരളത്തില്‍ സാന്നിദ്ധ്യം ശക്തമാക്കുന്നു

കൊച്ചി: കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഗൃഹോപകരണ രംഗത്തെ ആഗോള ബ്രാന്‍ഡായ ഹൈസെന്‍സ് കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്‌സ് റീട്ടെയില്‍ ശൃംഖലയായ ഗോപു നന്തിലത്ത് ഗ്രൂപ്പുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം പ്രഖ്യാപിച്ചു. സഹകരണത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള 60ലധികം നന്തിലത്ത് ജിമാര്‍ട്ട് ഷോറൂമുകളില്‍ ഇനി ഹൈസെന്‍സിന്റെ ടെലിവിഷനുകളും ഗൃഹോപകരണങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ദക്ഷിണേന്ത്യയില്‍ വിപണി സാന്നിദ്ധ്യം വിപുലമാക്കാനുള്ള ഹൈസെന്‍സ് ഇന്ത്യയുടെ ശ്രമങ്ങളിലെ നിര്‍ണായക ചുവടുവെയ്പ്പാണ് 43 വര്‍ഷത്തെ പാരമ്പര്യമുള്ള നന്തിലത്തുമായുള്ള ഈ പങ്കാളിത്തം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് വിപണികളിലൊന്നാണ് കേരളം. […]
Read more

വഴക്കിനെത്തുടർന്ന് ജ്യേഷ്‌ഠനെ അനുജൻ കുത്തി കൊലപ്പെടുത്തി

മലപ്പുറം: വഴക്കിനെത്തുടർന്ന് ജ്യേഷ്‌ഠനെ അനുജൻ കുത്തിക്കൊന്നു. മലപ്പുറം പൂക്കോട്ടൂരിലാണ് സംഭവം. പള്ളിമുക്ക് സ്വദേശി അമീർ (26) ആണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ ജുനൈദിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെത്തുടർന്നാണ് കൊലപാതകം ഉണ്ടായതെന്ന് പൊലീസ് സൂചിപ്പിച്ചു. പുലർച്ചെ 5 മണിയോടെയാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം ജുനൈദ് ബൈക്കിൽ കത്തിയുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വീട്ടിലെ കറിക്കത്തി കൊണ്ടാണ് ആക്രമിച്ചതെന്ന് ജുനൈദ് പറഞ്ഞു. സഹോദരങ്ങൾ തമ്മിൽ കുടുംബവഴക്കിനു പുറനെ, സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും തർക്കം നിലനിന്നിരുന്നുവെന്നാണ് റിപ്പോർട്ട്.
Read more

നാലുപേർ സിപിഎമ്മിന്റെ സ്വതന്ത്രസ്ഥാനാർഥികൾ

മലപ്പുറം: കീഴുപറമ്പ്, കാവനൂർ ഗ്രാമപ്പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് ഇവർക്ക് കുടുംബകാര്യമാണ്.കീഴുപറമ്പ് പഞ്ചായത്തിലെ മുക്കോളി മച്ചിങ്ങൽ മുഹമ്മദ് എന്ന എം.എം. മുഹമ്മദും ഭാര്യ എം.എം. ജസ്ന മുഹമ്മദുമാണ് മത്സരരംഗത്തുള്ള ദമ്പതിമാർ. കാവനൂരിൽ വളയിൽ മൊയ്തീൻ കുഞ്ഞു മത്സരിക്കുമ്പോൾ മകൾ സഫ്ന അഫ്താബ് കാരങ്ങാടൻ കീഴുപറമ്പിൽ മത്സരിക്കുന്നു. നാലുപേരും സിപിഎമ്മിന്റെ സ്വതന്ത്രസ്ഥാനാർഥികളാണ്. എം.എം. മുഹമ്മദ് 2010-ലും 2020-ലും കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് അംഗമായിരുന്നു. ഭാര്യ ജസ്ന മുഹമ്മദ് 2015-ൽ പഞ്ചായത്തംഗമായി. മുഹമ്മദ് 16-ാം വാർഡ് കീഴുപറമ്പിൽനിന്നും ഭാര്യ ജസ്ന മുഹമ്മദ് 15-ാം വാർഡ് […]
Read more

മോഷണം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് മർദ്ദിച്ച രണ്ടുപേർ പിടിയിൽ

മലപ്പുറം : കിഴിശേരിയിൽ മോഷണ ശ്രമമാരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് ക്രൂര മർദ്ദനം. കേസിൽ കടയുടമകളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴിശ്ശേരി സ്വദേശികളായ മുഹമ്മദ് ആഷിക്, ആദിൽ അഹമ്മദ്‌ എന്നിവരാണ് പിടിയിലായത്. സ്റ്റേഷനറി കടയിൽ മോഷണ ശ്രമത്തിന് ശ്രമിച്ചെന്നാരോപിച്ച് കുട്ടികളെ മണിക്കൂറോളം തടഞ്ഞ് വച്ച് കടയുടമകളായ ഇവർ ക്രൂരമായി തല്ലി ചതക്കുകയായിരുന്നു. ഇരുമ്പ് വടിയും മരത്തിന്റെ തടികൾ ഉപയോഗിച്ചും കുട്ടികളെ മർദിച്ചു അവശരായ കുട്ടികളെ പിന്നീട് മോഷണ കുറ്റമാരോപിച്ച് പൊലീസിനെ ഏൽപ്പിച്ചു. കുട്ടികൾക്ക് കടുത്ത മർദനം […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയിൽ 4011 നാമനിർദ്ദേശ പത്രികകൾ പിന്‍വലിച്ചു

കോഴിക്കോട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ, കോഴിക്കോട് ജില്ലയിൽ 4011 പത്രികകൾ പിന്‍വലിക്കപ്പെട്ടു. പുരുഷ സ്ഥാനാർഥികളിൽ നിന്ന് 1831 പേരുടെയും വനിതകളിൽ നിന്ന് 2180 പേരുടെയും പത്രികകളാണ് അവസാന നിമിഷം വരെ പിന്‍വലിക്കപ്പെട്ടത്. കോഴിക്കോട് കോർപറേഷനിൽ 203, ജില്ലാ പഞ്ചായത്തിൽ 52, 12 ബ്ലോക്കുകളിലായി 329, ഏഴ് മുനിസിപ്പാലിറ്റികളിലായി 554, 70 ഗ്രാമപഞ്ചായത്തുകളിലായി 2873 പത്രികകളും പിന്‍വലിക്കപ്പെട്ടു. പിന്‍വലിക്കൽ പ്രക്രിയ പൂർത്തിയായെങ്കിലും സ്ഥാനാർഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാൻ ഇനിയും വൈകും എന്നാണ് […]
Read more

Recent News

Advertisement