സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 1, 2025

Year : 2026

എസ് ഐ ആർ നിർത്തിവെക്കണം; ലോകസഭയിൽ അടിയന്തര പ്രമേയ നോട്ടീസ്

ഡൽഹി: എസ്ഐആർ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ്. കോൺഗ്രസ് എംപി മാണിക്കം ടാഗോറാണ് നോട്ടീസ് നൽകിയത്.ബിഎൽഒമാരുടെ മരണത്തിൽ കോൺഗ്രസ് എംപി രേണുക ചൗധരിയും പ്രത്യേകം നോട്ടീസ് നൽകി. എസ്ഐആറുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയും അബ്ദുൽ വഹാബ് എംപിയും നോട്ടീസ് നൽകി.പാർലമെന്‍റിന്‍റെ ശൈത്യകാലസമ്മേളനത്തിന് ഇന്ന് തുടക്കമായിരിക്കുകയാണ്. ആണവോർജബിൽ, ഉന്നതവിദ്യാഭ്യാസ കമ്മിഷൻ, ദേശീയപാത ഭേദഗതി ബിൽ ഉൾപ്പെടെ 10 ബില്ലുകളാണ് ഈ സമ്മേളനത്തിൽ അവതരിപ്പിക്കുക. മോദിഅധികാരത്തിലേറിയതിനുശേഷം നടക്കാൻ പോകുന്ന ഏറ്റവും ചുരുങ്ങിയ സഭാ സമ്മേളനമാണ് ഇത്തവണ […]
Read more

മൊകവൂർ ശ്രീ അയ്യപ്പക്ഷേത്ര മണ്ഡല മഹോത്സവത്തിന് ആരംഭം; ഗുരുവായൂർ ഏകാദശി പ്രമാണിച്ച് പ്രത്യേക ചടങ്ങുകൾ നടക്കും

കോഴിക്കോട് : കോഴിക്കോട് മൊകവൂർ ശ്രീ അയ്യപ്പക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തോടൊപ്പം തന്നെ ഗുരുവായൂർ ഏകാദശി പ്രമാണിച്ചും ഇന്ന് പ്രത്യേക പൂജകളും, ചടങ്ങുകളും നടക്കും. കോഴിക്കോട് എരഞ്ഞിക്കലിലെ മൊകവൂർ ശ്രീ അയ്യപ്പക്ഷേത്രത്തിലാണ് ഇന്ന് മണ്ഡല മഹോത്സവത്തോടൊപ്പം തന്നെ ഗുരുവായൂർ ഏകാദശി പ്രമാണിച്ചും പ്രത്യേക പൂജകളും, ചടങ്ങുകളും, മറ്റ് പരിപാടികളും നടക്കുകയെന്ന് അധികൃതർ അറിയിച്ചു. പുലർച്ചെ ഗണപതി ഹോമത്തോടെ തുടങ്ങുന്ന പ്രത്യേക ചടങ്ങുകളും പൂജകളും ദിവസം മുഴുവൻ നീളും. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം കുമാരി നിവേദ്യ സുധീർ(നിയമ വിദ്യാർത്ഥിനി)-ന്റെ ‘ശ്രീമദ് […]
Read more

ഹെവൻസ് & ഹാബിറ്റ്സ് സ്കൂൾ ഗ്രാൻ്റ് പാരൻ്റ്സ് സംഗമം ശ്രദ്ധേയമായി

മലപ്പുറം: പ്രായം മറന്ന് പതറാത്ത പാദത്തോടെയും ചിതറാത്ത മനസ്സോടെയും വൈകാരികതകൾ പങ്ക് വെച്ച് മുണ്ടുമുഴി ഹെവൻസ് & ഹാബിറ്റ്സ് സ്കൂൾ കുട്ടികളുടെ ഗ്രാൻ്റ് പാരൻ്റ്സ് സംഗമം. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രായത്തെ വകവെക്കാതെ ആടിയതും പാടിയതും കളിച്ചതും അനുഭവങ്ങൾ പങ്കിട്ടതും പഴയകാലത്തിലേക്ക് ഒരു തിരിഞ്ഞു നടത്തമായിരുന്നു. ചടങ്ങിൽ ലുഖ്മാൻ അരീക്കോട്, ഫാഇസ് റൂമി എന്നിവർ ഗ്രാൻ്റ് പാരൻ്റ്സുമായി സംവദിച്ചു. പി ടി എ പ്രസിഡന്റ് എക്സൽ ഫസൽ അധ്യക്ഷത വഹിച്ചു. ഹെവൻസ് & ഹാബിറ്റ്സ് മാനേജർ […]
Read more

പൊന്മുടിയിൽ മാലിന്യ കൂമ്പാരം

തിരുവനന്തപുരം : തിരുവനന്തപുരം വനം ഡിവിഷനിൽ പെട്ട പൊന്മുടി എക്കോ ടൂറിസം വനപ്രദേശങ്ങളിൽ സന്ദർശകരുടെ ആധിക്യം കാരണം വ്യാപകമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കപ്പെടുന്നു എന്ന് കണ്ടെത്തലിനെ തുടർന്നും, പൊന്മുടി ഭാഗത്തെ കമ്പിമൂട്,ഒറ്റ മരം എന്നിവിടങ്ങളിൽ സഞ്ചാരികൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നും ബഹുമാനപ്പെട്ട തിരുവനന്തപുരം ജില്ലാ കളക്ടറുടെ അടിയന്തര നിർദ്ദേശപ്രകാരം പാലോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ മേൽനോട്ടത്തിൽ പൊന്മുടിയുടെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജന യജ്ഞം സംഘടിപ്പിച്ചു. 29/11/2025 ശനിയാഴ്ച രാവിലെ 11 മണിക്ക് […]
Read more

പുളിക്കലിൽ തുടർച്ചക്കായി എൽ.ഡി.എഫ്; തിരിച്ചുപിടിക്കാൻ യു.ഡി.എഫ്

മലപ്പുറം: ഭരണത്തുടർച്ച ഉറപ്പാക്കാൻ എൽ.ഡി.എഫും കൈവിട്ട കോട്ട തിരിച്ചുപിടിക്കാൻ യു.ഡി.എഫും കച്ചമുറുക്കിയ പുളിക്കൽ ഗ്രാമപഞ്ചായത്തിൽ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നു. ചരിത്രത്തിലാദ്യമായി കഴിഞ്ഞ തവണയാണ് ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയത്.നേട്ടങ്ങൾ ഉയർത്തിക്കാട്ടി ഭരണത്തുടർച്ച ഉറപ്പാക്കാൻ ശ്രമിക്കുന്ന എൽ.ഡി.എഫിനും ഒരു സീറ്റിന്റെ വ്യത്യാസത്തിൽ നഷ്ടമായ ഗ്രാമപഞ്ചായത്ത് ഭരണം തിരികെപിടിക്കാൻ തീവ്ര ശ്രമം നടത്തുന്ന യു.ഡി.എഫിനും ഇത്തവണത്തെ ജനവിധി അഭിമാന പോരാട്ടമാണ്. 1963ൽ രൂപീകൃതമായ ശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ കോൺഗ്രസും മുസ്ലിം ലീഗും ഭരണം കൈയാളിയ ചരിത്രമാണ് പുളിക്കലിലേത്. കോൺഗ്രസിലെ കെ.പി. […]
Read more

പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ബലാത്സംഗ പരാതിയില്‍ പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. മൂന്നു തെളിവുകള്‍ കൂടിയാണ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഫോട്ടോകള്‍, വാട്‌സ്ആപ്പ് ചാറ്റുകളുടെ ഹാഷ് വാല്യൂ സര്‍ട്ടിഫിക്കറ്റ്, ഫോണ്‍ സംഭാഷണങ്ങളുടെ റെക്കോര്‍ഡ് എന്നിവയാണ് സമര്‍പ്പിച്ചത്. പെന്‍ഡ്രൈവില്‍ ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകളുടെ ഹാഷ് വാല്യൂ സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കിയത്. തെളിവുകള്‍ ആധികാരികമാണെന്ന് കോടതിയെ ബോധ്യപ്പെടുത്താനാണ് ഈ സര്‍ട്ടിഫിക്കറ്റ്.
Read more

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; സിബിഐ അന്വേഷണം വേണം സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദ്ദേശം. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. സംസ്ഥാനങ്ങളില്‍ സൈബര്‍ കുറ്റകൃത്യ കേന്ദ്രങ്ങള്‍ വേഗത്തില്‍ സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. തട്ടിപ്പിന് പിന്നിലെ ബാങ്ക് ജീവനക്കാരുടെ പങ്ക് അന്വേഷിക്കാന്‍ സിബിഐക്ക് സ്വതന്ത്ര അധികാരം ഉണ്ടാകുമെന്നും. അത്തരം അക്കൗണ്ടുകള്‍ തിരിച്ചറിയുന്നതിന് ആര്‍ബിഐയുടെ സഹായം തേടുമെന്നും കോടതി അറിയിച്ചു. വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ രണ്ട് ആഴ്ച സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഐടി അതോറിറ്റി സിബിഐ അന്വേഷണത്തിന് എല്ലാ സഹായങ്ങളും […]
Read more

ഗുരുവായൂർ ഏകാദശി; തിരുവച്ചിറ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ

കോഴിക്കോട്: കോഴിക്കോട് മീഞ്ചന്ത തിരുവച്ചിറ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി പ്രമാണിച്ച് ഇന്ന് പ്രത്യക പൂജകളും ചടങ്ങുകളും നടക്കും. ഗുരുവായൂർ ഏകാദശി പ്രമാണിച്ച് തിരുവച്ചിറ ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക പൂജകളിലേക്കും, ചടങ്ങുകളിലേക്കും ഭക്തരുടെ മഹനീയ സാന്നിധ്യം ഉണ്ടാകണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഗണപതിഹോമം, വിശേഷാൽ പൂജകൾ, ഭജന, പ്രസാദ വിതരണം, വൈകീട്ട് ദീപാരാധനയും, ഭജനയും മറ്റ് ചടങ്ങുകളും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
Read more

എസ് ഐ ആർ, പിഎം ശ്രീ, ലേബർ റൂൾ പാർലമെന്റിൽ ചർച്ച ചെയ്യണം: ഇ ടി മുഹമ്മദ് ബഷീർ എംപി

മലപ്പുറം: എസ്.ഐ.ആർ, പി.എം ശ്രീ, ലേബർ റൂൾ എന്നീ ഗൗരവപരമായ പ്രശ്‌നങ്ങൾ ഈ ശീതകാല സമ്മേളനത്തിൽ ചർച്ചയ്ക്ക് വിധേയമാക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും പാർലമെന്ററി പാർട്ടി ലീഡറുമായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെടും. ഇന്ത്യയിൽ സമീപ കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ന്യൂനപക്ഷ, പിന്നോക്ക ജനവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ ഓരോ ദിവസവും വർദ്ധിച്ചു വരികയാണ്. അവരുടെ വിശ്വാസപരമായ സ്വാതന്ത്രത്തെയും നിലനിൽപ്പിനെ തന്നെയും അപകടപ്പെടുത്തുന്ന വിധത്തിലുള്ള […]
Read more

വാളയാറിൽ നിന്ന് കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് 6 വർഷം കഠിന തടവ്

പാലക്കാട്: വാളയാറിൽ ബസിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിക്ക് 6 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ആലപ്പുഴ കുത്തിയതോട് സ്വദേശി ലിജോയെയാണ് കോടതി ശിക്ഷിച്ചത്. രണ്ടാം പ്രതി ശ്രീദേവിന് 2 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 2018 ജനുവരി 30 നാണ് വാളയാർ ടോൾ പ്ലാസയ്ക്ക് സമീപം വാഹന പരിശോധനക്കിടെ തമിഴ്നാട് ട്രാൻസ്‌പോർട് ബസിൽ 1.5 കിലോഗ്രാം കഞ്ചാവുമായി ഇരുവരെയും […]
Read more

Recent News

Advertisement