സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 18, 2025

Year : 2026

താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വീണ്ടും ലോറി കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. ഏഴാം വളവിലാണ് ഇന്നലെ രാതി ചരക്ക് ലോറി പഞ്ചർ ആയി കുടുങ്ങിയത്. ലോറി മാറ്റിയിട്ടുണ്ടെങ്കിലും നല്ല രീതിയിലുള്ള വാഹനത്തിരക്ക് ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്.
Read more

തൊഴിൽ ഉറപ്പ് പദ്ധതി; പേര് മാറ്റാനുള്ള നീക്കത്തിനെതിരെ കാട്ടകാമ്പാലിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധ സംഗമം

തൃശ്ശൂർ: ഇന്ത്യയിലെ പ്രായപൂർത്തിയായ ഗ്രാമീണ പൗരന്മാർക്ക് ഉപജീവനത്തിനായി തൊഴിൽ ഉറപ്പ് നൽകുക എന്ന ലക്ഷ്യത്തോടെ 2005ൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് നിയമമാക്കി നടപ്പിലാക്കിയ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിഷേധ സംഗമം നടത്തി. മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കാനുള്ള ശ്രമം അദ്ദേഹത്തെ തമസ്കരിക്കുന്ന നടപടിയാണെന്നും, ഇതുവഴി തൊഴിലാളികളുടെ ഉപജീവന മാർഗങ്ങൾക്ക് തടസ്സം സൃഷ്ടിക്കപ്പെടുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. തൊഴിലുറപ്പ് പദ്ധതിയെ […]
Read more

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിന്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതിയിൽ

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിന്റെയും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷകൾ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. പത്മകുമാർ ദ്വാരപാലക ശിൽപ കവർച്ച കേസിൽ പ്രതിയായിരിക്കുകയാണ്, എന്നാൽ ഇദ്ദേഹത്തിന്റെ ജാമ്യഹർജി കഴിഞ്ഞാൽ കട്ടിളപ്പാളി കേസിൽ നേരത്തെ കോടതി തള്ളിയിരുന്നു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികളിൽ ആർക്കും ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ വാദം. സ്വർണ്ണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷയിൽ നാളെ വിധി പറയും. […]
Read more

‘ചുരത്തിൽ ക്രെയിനും വർക്ക്‌ഷോപ്പും വേണം’: താമരശ്ശേരി ചുരം ഗതാഗതക്കുരുക്കിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്ര ദുരിതപൂർണമായ സാഹചര്യത്തിൽ കോഴിക്കോട്, വയനാട് ജില്ലാകളക്ടർമാർ അടിയന്തരമായി ഇടപെട്ട് ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ചൊവ്വാഴ്ച ഏഴാം വളവിൽ കണ്ടെയ്‌നർ ലോറി കേടായതിനെത്തുടർന്ന് ചുരത്തിലുണ്ടായ ഗതാഗതക്കുരുക്കിനെക്കുറിച്ച് പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് നടപടി.2024 ഏപ്രിൽ 24-ന് കമ്മിഷൻ ചുരത്തിലെ ഗതാഗതക്രമീകരണങ്ങൾ സംബന്ധിച്ച് വിശദമായ ഉത്തരവ് വയനാട്, കോഴിക്കോട് ജില്ലാകളക്ടർമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും നൽകിയിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികൾ […]
Read more

കുചേല ദിനാചരണം; മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ സമർപ്പിച്ചു

തൃശ്ശൂർ: കുചേല ദിനത്തിന്റെ ഭാഗമായി ഗുരുവായൂർ മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ സമർപ്പിച്ചു. ഭക്തിസാന്ദ്രമായ ചടങ്ങുകളിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി. സി. ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ പുതിയ കുചേല പ്രതിമയുടെ അനാച്ഛാദനവും സമർപ്പണവും നിർവഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ. പി. വിശ്വനാഥൻ, മനോജ് ബി. നായർ, കെ. എസ്. ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ. ബി. അരുണ്‍കുമാർ […]
Read more

സമാധാനപരമായ തെരഞ്ഞെടുപ്പ്; മികച്ച കർത്തവ്യനിർവ്വഹണത്തിന് തൃശൂർ സിറ്റി പോലീസിന് പ്രശംസാപത്രം

തൃശ്ശൂർ: തൃശൂർ സിറ്റിയിൽ നടന്ന തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന് കൃത്യവും പ്രതിജ്ഞാബദ്ധവുമായ കർത്തവ്യനിർവ്വഹണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖ് ഐ.പി.എസ് പ്രശംസാപത്രം നൽകി അനുമോദിച്ചു. തെരഞ്ഞെടുപ്പ് കാലയളവിൽ സുരക്ഷ, നിയമക്രമ പാലനം, സംഘർഷനിവാരണം തുടങ്ങിയ മേഖലകളിൽ മികച്ച സേവനം കാഴ്ചവച്ച ഉദ്യോഗസ്ഥർക്കാണ് ഈ അംഗീകാരം. തൃശൂർ സിറ്റിയിലെ അഡീഷണൽ സൂപ്രണ്ട്, അസിസ്റ്റന്റ് കമ്മീഷണർമാർ, 21 പോലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ ഉൾപ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥരാണ് പ്രശംസാപത്രം ഏറ്റുവാങ്ങിയത്. അഡീഷണൽ […]
Read more

പുതിയ ഫിഷ് മാർക്കറ്റ് പോലീസ് ലൈനിൽ കൊണ്ടുവരും; ഇബ്രാഹിം ഹാജി മുൻസിപ്പൽ ചെയർമാൻ

മലപ്പുറം: തിരൂർ മുൻസിപ്പൽ ചെയർമാനായി കെ . വിഇബ്രാഹിം ഹാജിയെ മുസ്ലിം ലീഗ് തിരൂർ മുനിസിപ്പൽ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. പാർലമെൻററി പാർട്ടിയുടെ ഉപ നേതാവായി ടി .സി .സുബൈർ മാഷ് സെക്രട്ടറിയായി കെ .കെ. റിയാസിനെയും വിപ്പായി എൻ .കെ. ഷഹീദിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. പുതുതായി അധികാരത്തിൽ വരുന്ന മുൻസിപ്പൽ ഭരണസമിതി തിരൂർ ബസ്റ്റാൻഡ് നവീകരണം, ടൗൺഹാൾ നവീകരണം, ഹോൾസെയിൽ മീൻ മാർക്കറ്റ് പൂങ്ങോട്ടുകുളത്തെ മുൻസിപ്പൽ സ്ഥലത്തേക്ക് മാറ്റൽ തിരൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണൽ മുൻസിപ്പൽ […]
Read more

32-ാമത് മാമാങ്ക മഹോത്സവം സാമൂതിരി പരസ്യ പത്രിക പുറത്തിറക്കി

മലപ്പുറം: തിരുന്നാവായ കേരള ചരിത്രത്തിന്റെ സാമൂഹികവും സാംസ്കാരികവും പൈതൃകവും മതേതരവുമായ മാമാങ്ക മഹോത്സവത്തിന്റെ സ്മരണ ഒരുക്കിക്കൊണ്ട് മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും റീ എക്കൗയും സംയുക്തമായി നടത്തുന്ന 32മത് മാമാങ്ക മഹോത്സവം ത്തിന്റെ പരസ്യ പത്രിക കോഴിക്കോട് സാമൂതിരി പി കെ കേരള വർമ രാജ പുറത്തിറക്കി, ഫെബ്രുവരി 1 2 3 തീയ്യതികളിലാണ് നടക്കുക. അങ്കവാൾപ്രയാണം ,കലാ രാത്രി ,ചരിത്രസഭ, കായിക സായാഹ്നം , മാമാങ്കസ്മൃതി ദീപം തെളിയിക്കൽ , ഘോഷയാത്ര, കളരിപയറ്റ് , കൂറ നാട്ടൽ […]
Read more

ഓര്‍ഡിനറി ടിക്കറ്റ് നിരക്കില്‍ കൂളായി ഒരു യാത്ര എയർകണ്ടീഷൻ ബസുമായി ‘ലാവര്‍ണ’

മലപ്പുറം: സ്വകാര്യബസില്‍ യാത്രക്കാര്‍ക്ക് എസി. അതും ഓര്‍ഡിനറി ടിക്കറ്റ് നിരക്കില്‍. തിരൂര്‍-മഞ്ചേരി റൂട്ടില്‍ സ്മാര്‍ട്ട് സൗകര്യങ്ങളുമായി സര്‍വീസ് നടത്തുന്ന ലാവര്‍ണ ബസാണ് തിങ്കളാഴ്ചമുതല്‍ ശീതീകരിച്ച ബസ് നിരത്തിലിറക്കിയത്. തിരൂര്‍ ബസ്സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍സോണ്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം.പി. ജയിംസ് ബസ് ഫ്‌ലാഗ്ഓഫ് ചെയ്തു. കോട്ടയ്ക്കൽ കോഴിച്ചെന സ്വദേശി മുഹമ്മദ് ഷാഫിയാണ് ഉടമ. ബസ്സിനു മുകളിൽ മൂന്ന് കിലോവാട്ട് ശേഷിയുള്ള സൗരോർജ പാനലുകൾ ഘടിപ്പിച്ചാണ് ഒരു ടണ്ണിന്റെ രണ്ട് എസി പ്രവർത്തിപ്പിക്കുക. കേരളത്തിൽ ആദ്യമായാണ് പൂർണ്ണമായും സൗരോർജം […]
Read more

കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ ചരിത്ര വിജയം; അധ്യക്ഷ സ്ഥാനം പങ്കിടാൻ കോൺഗ്രസ്– ലീഗ് ധാരണ

കോഴിക്കോട് : കോഴിക്കോടിന്റെ ചരിത്രത്തിൽ ആദ്യമായി യുഡിഎഫ് നേടിയ ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം പങ്കിട്ടെടുക്കാൻ കോൺഗ്രസ്– മുസ്‌ലിം ലീഗ് പാർട്ടികൾ തമ്മിൽ ധാരണ. ആദ്യ രണ്ടര വർഷം കോൺഗ്രസും പിന്നീടുള്ള രണ്ടര വർഷം മുസ്‌ലിം ലീഗും എന്ന ധാരണയിലാണ് എത്തിയത്. കോൺഗ്രസ് നോമിനി പ്രസിഡന്റ് ആകുമ്പോൾ വൈസ് പ്രസിഡന്റായി ലീഗും രണ്ടര വർഷത്തിനു ശേഷം തിരിച്ചും പദവികൾ കൈമാറാനാണ് ധാരണ. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരാകണം എന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും വനിതാ സംവരണമുള്ള […]
Read more

Recent News

Advertisement