സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: December 21, 2025

Year : 2026

പരാജയത്തിന് ഉത്തരവാദി മണ്ഡലം പ്രസിഡന്റ്; പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ടോമി മാടപ്പള്ളി രാജിവെച്ചു

കോട്ടയം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കോൺഗ്രസ് പാർട്ടിക്കുണ്ടായ പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ടോമി മാടപ്പള്ളി സ്ഥാനം രാജിവെച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി സ്ഥാനത്തിന് പുറമെ യുഡിഎഫ് മണ്ഡലം ചെയർമാൻ സ്ഥാനവും അദ്ദേഹം ഒഴിഞ്ഞു. 2020-ൽ അഞ്ച് വാർഡ് മെമ്പർമാരും രണ്ട് ബ്ലോക്ക് മെമ്പർമാരുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന പാർട്ടിയെ ഇന്നത്തെ ദയനീയാവസ്ഥയിലേക്ക് എത്തിച്ചത് മണ്ഡലം പ്രസിഡന്റിന്റെ കഴിവുകേടാണെന്ന് അദ്ദേഹം ആരോപിച്ചു. വ്യക്തിവൈരാഗ്യം മൂലം ഒന്നാം വാർഡിൽ മറ്റാരും സീറ്റ് […]
Read more

ഡോ. എം ജയപ്രകാശ് അനുസ്മരണം നടത്തി

തൃശ്ശൂർ: കേരള വ്യാപാരി വ്യാവസായി ഏകോപന സമിതി സ്ഥാപക നേതാവ് ആയിരുന്ന ഡോ. എം ജയപ്രകാശ് അനുസ്മരണം നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രെഷററും ചാലക്കുടി മർച്ച്ന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ  ജോയ് മൂത്തേടൻ ഛായ ചിത്രത്തിന് മുകളിൽ പുഷ്പ്പാർച്ചന നടത്തി യോഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ട്രഷറര്‍ ഷൈജു പുത്തൻപുരക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ്‌ ചന്ദ്രൻ കൊളത്താപ്പിള്ളി നന്ദിയും പറഞ്ഞ യോഗത്തിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ഡേവിസ് എം. ഡി, സെക്രട്ടറി ഡേവിസ് […]
Read more

മുപ്പത് വർഷം മീനടം പഞ്ചായത്തംഗം, സത്യപ്രതിജ്ഞയുടെ തലേന്ന് മരണം; തീരാനോവായി പ്രസാദ് നാരായണൻ

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം വിജയികൾ ആയവർ ഇന്നു സത്യപ്രതിജ്ഞ ചെയ്യാനിരുന്ന നിയുക്ത ഗ്രാമപ്പഞ്ചായത്തംഗം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.പുതുപ്പള്ളി മീനടം പഞ്ചായത്ത് ഒന്നാം വാർഡ് ചീരംകുളത്തുനിന്നു ജയിച്ച യുഡിഎഫ് അംഗം പൊത്തൻപുറം ഊട്ടിക്കുളം തച്ചേരിൽ പ്രസാദ് നാരായണൻ (59) ആണു മരിച്ചത്. പഞ്ചായത്ത് പ്രസിഡന്റായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള പ്രസാദ് തുടർച്ചയായി മുപ്പതു വർഷം പഞ്ചായത്തംഗമായിരുന്നു. ഇന്നലെ രാവിലെ പ്രവർത്തകർക്കൊപ്പം പ്രസാദ് വാർഡിലെ വീടുകളിൽ പോയി വോട്ടർമാരെ നേരിൽ കണ്ട് മിഠായി വിതരണം ചെയ്തിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് […]
Read more

സ്കൂൾ കുട്ടികൾക്കു വിതരണം ചെയ്യുവാൻ കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

തൃശ്ശൂർ:  കൊടകര സ്കൂൾ പരിസരത്ത് വിദ്യാർത്ഥികൾക്കും മറ്റും വിതരണം ചെയ്യുന്നതിനായി നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ കൊടകര വല്ല പാടി ദേശത്ത് മുരിങ്ങത്തേരി വീട്ടിൽ ലളിത് പ്രശാന്ത് 18) എന്നയാളെയാണ് പോലീസ് പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദാസ് പികെ , സബ്ബ് ഇൻസ്പെക്ടർ കൃഷ്ണ പ്രസാദ് എം ആ‍ർ, എ എസ് ഐമാരായ സാജു, ബിനു പൗലോസ്, ആഷ്ലിൻ ജോൺ, ഷീബ , സീനിയ‍ർ സിവിൽ […]
Read more

ശബരിമല സ്വർണക്കൊള്ള: ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. കേസിൽ അറസ്റ്റിലായ പങ്കജ് ബണ്ടാരിയും ഗോവർദ്ധനനും ദേവസ്വം ബോർഡ് ജീവനക്കാരുമായി ചേർന്ന് ഗൂഢാലോചന നടത്തിയതായാണ് കണ്ടെത്തൽ. ശബരിമലയിലെ പാളികൾ സ്വർണം പൂശിയതാണെന്ന് ഇരുവർക്കും വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. പോറ്റിയുടെ സഹായത്തോടെ പാളികൾ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് അവയിൽ നിന്നു സ്വർണം വേർതിരിച്ചെടുക്കുകയായിരുന്നു. സംഭാവനദാതാക്കളെന്ന നിലയിൽ പ്രതികൾക്ക് ദേവസ്വം ബോർഡ് ജീവനക്കാരിൽ വലിയ സ്വാധീനമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. വേർതിരിച്ചെടുത്ത സ്വർണം പിന്നീട് എന്തുചെയ്തുവെന്നത് കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം […]
Read more

മരാരികുളത്ത് വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: മരാരികുളത്ത് വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി പപ്പൻ എന്ന് വിളിക്കുന്ന ഗോപാല കൃഷ്ണനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയോടെ കുളത്തിൽ മരിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത് തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇൻകൊസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ആസ്വഭാവികതയുണ്ടോയെന്നു വിശദമായ അന്വേഷണങ്ങൾക്ക് ശേഷം പറയാൻ സാധിക്കു എന്ന് പോലീസ് അറിയിച്ചു.
Read more

മീനച്ചിൽ പഞ്ചായത്ത് യുഡിഎഫ് ഭരിക്കാൻ സാധ്യത; ബിജെപി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കും

കോട്ടയം: മീനച്ചിൽ പഞ്ചായത്തിൽ യുഡിഎഫ് ഭരണത്തിന് കളമൊരുങ്ങുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കാൻ ബിജെപി തീരുമാനിച്ചതോടെയാണ് യുഡിഎഫിന് സാധ്യത തെളിഞ്ഞത്. 13 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ നിലവിൽ യുഡിഎഫിന് ആറും, എൽഡിഎഫിന് അഞ്ചും, ബിജെപിക്ക് മൂന്നും അംഗങ്ങളാണുള്ളത്. പ്രസിഡന്റ് സ്ഥാനം സംവരണമായതിനാൽ, മത്സരിക്കാൻ ബിജെപിക്ക് വനിതാ അംഗങ്ങളില്ലാത്തതാണ് അവരെ മത്സരരംഗത്ത് നിന്നും പിന്തിരിപ്പിച്ചത്. ഇതോടെ യുഡിഎഫും എൽഡിഎഫും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്. ബിജെപി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള യുഡിഎഫ് അധികാരം പിടിച്ചേക്കും. […]
Read more

ചാലക്കുടി ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

തൃശ്ശൂർ: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.മൂതിര്‍ന്ന അംഗം എം.ആര്‍.രാമചന്ദ്രന്‍ വരണാധികാരി ചാലക്കടി ടിഎസ്ഒ കുടിയായ ടി.ജെ.ആശ സത്യ വാപചകം ചൊല്ലി കൊടുത്തു. തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട സുനില്‍ കെ .മേനോന്‍,ആശ ജെയ്‌സണ്‍,ഓമന രവി,പ്രിയ വിനയന്‍, ജിനി ഡെവീസ്,സച്ചന്‍ രാജ, ലിജി അനില്‍കുമാര്‍, എം,ഡി.വര്‍ഗ്ഗീസ്സ ജിനി പൗലോസ്, ഷാജു വല്ലുത്തുകാരന്‍, തുടങ്ങിയ യുഡിഎഫ് അംഗങ്ങളും എല്‍ഡിഎഫ് അംഗങ്ങളായ ലിജോ ജോസ്, കെ.കെ.റിജേഷ് സൗമ്യ ഷിബു, ലിജോ ജോസ് തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. സത്യപ്രതിജ്ഞക്ക് ശേഷം […]
Read more

ചാലക്കുടി നഗരസഭയിലെ എല്‍ഡിഎഫ് അംഗത്തിന്റെ സത്യപ്രതിജ്ഞ ചട്ടവിരുദ്ധം

തൃശ്ശൂർ: ചാലക്കുടി നഗരസഭയിലെ എല്‍ഡിഎഫ് അംഗത്തിന്റെ സത്യപ്രതിജ്ഞ ചട്ടവിരുദ്ധം. വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. എല്‍ഡിഎഫിലെ 5 വാര്‍ഡി കൗണ്‍സിലര്‍ നിധിന്‍ പുല്ലനാണ് രക്തസാക്ഷികളുടെ പേരില്‍ ദൃഢ പ്രതിജ്ഞയെടുക്കുകയായിരുന്നു. ഇതാണ് വരണാധികാരി ചട്ടലംഘനമാണെന്ന് ചൂണ്ടി കാണിച്ചപ്പോള്‍ വീണ്ടും സത്യപ്രതിെജ്ഞ ചെയ്യുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു, ഇതിനെ തുടര്‍ന്ന് സത്യപ്രതിജ്ഞക്ക് ശേഷം നടന്ന ആദ്യ കൗണ്‍സില്‍ യോഗത്തില്‍ വെച്ച് നിധിന്‍ പുല്ലന്‍ ദൃഢ പ്രതിജ്ഞയെടുക്കുകയായിരുന്നു. എല്‍ഡിഎഫിന്റെ 12 അംഗങ്ങളില്‍ ഈശ്വരനാമത്തില്‍  പ്രതിജ്ഞ ചെയ്തത് 30 വാർഡ് കൗണ്‍സിലര്‍ ജില്‍ ആന്റണി മാത്രമാണ്. സാധാരണയായി […]
Read more

ചാലക്കുടി നഗരസഭ പുതിയതായി തെരഞ്ഞെടുത്ത അംഗങ്ങളുടെ   ആദ്യ കൗണ്‍സില്‍ യോഗം ചേര്‍ന്നു

തൃശ്ശൂർ: ചാലക്കുടി നഗരസഭയിലേക്ക് .പുതിയതായി തെരഞ്ഞെടുത്ത അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ ശേഷം  ആദ്യ കൗണ്‍സില്‍ യോഗം ചേര്‍ന്നു. മുതിര്‍ന്ന അംഗം കെ.ടി.ജോണി അധ്യക്ഷത വഹിച്ചു.വരണാധികാരി എം.വെങ്കിടേഷ് അടുത്തു നടക്കേണ്ട ചെയര്‍മാന്‍,വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് വിശദീകരിച്ചു .26 തീയതി രാവിലെ പത്തരക്ക് ചെയര്‍മാന്‍ തെരഞ്ഞെടുപ്പും.ഉച്ചതിരിഞ്ഞ് 2.30ന് വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പും നടക്കുന്നതാണ്. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുടെ ഭാഗമായി അംഗങ്ങളുടെ പാര്‍ട്ടി സംബന്ധിച്ച പത്രിക എത്രയും വേഗം പൂരിപ്പിച്ച് വരണാധികാരിയെ ഏല്‍പ്പിക്കേണ്ടതാണെന്ന് സെക്രട്ടറി നിര്‍ദ്ദേശിച്ചു .അതാത് അംഗങ്ങളുടെ […]
Read more

Recent News

Advertisement