വെനസ്വേലൻ പ്രസിഡൻ്റിനെ ബന്ദിയാക്കിയ അമേരിക്കൻ തെമ്മാടിത്തത്തിനെതിരെ എസ്ഡിപഐ പ്രതിഷേധം
മലപ്പുറം: വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയ അമേരിക്കൻ തെമ്മാടിത്തത്തിനെതിരെ എസ്.ഡി.പി.ഐ. പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി തിരൂർ മണ്ഡലം കമ്മിറ്റിയുടെ കീഴിൽ പുത്തനത്താണിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.എണ്ണ സമ്പത്തിൻ്റെ ഉടമകളായ വികസിത രാജ്യങ്ങളെ തകർക്കാൻ അമേരിക്കൻ സാമ്രാജിത്വം കാലങ്ങളായി തുടരുന്ന അധിനിവേശത്തിൻ്റെ ഭാഗമായാണ് ഇപ്പോൾ വെനസ്വേലൻ പ്രസിഡൻ്റിനെ ബന്ദിയാക്കി തട്ടികൊണ്ട് പോയ നടപടിയെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പ്രധിഷേധ സമാപന യോഗം മണ്ഡലം പ്രസിഡണ്ട് നിസാർ അഹമ്മദ് ഉത്ഘാടനം ചെയ്തു സംസാരിച്ചു. […]
Read more

