സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: January 12, 2026

Year : 2026

ഷേർളിയും ജോബും ദീർഘകാലമായി ഒരുമിച്ച് താമസം; കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക ഇടപാട്

കോട്ടയം: കൂവപ്പള്ളിയിലെ ഷേർളിയുടെയും ജോബിന്റെയും മരണത്തിൽ ദുരൂഹത. ഷേർളിയെ കഴുത്തിനു കുത്തിപരുക്കേൽപ്പിച്ചാണ്  ജോബ് സക്കറിയ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തുടർന്ന് ജോബ് തൂങ്ങിമരിക്കുകയായിരുന്നു. ഷേർളിയുടെ മൃതദേഹം കിടപ്പുമുറിയിലും ജോബിന്റേത് ഹാളിലുമാണ് കണ്ടത്. പിന്നിലെ വാതിൽ തുറന്നുകിടന്ന നിലയിലായിരുന്നു. ഇതുവഴിയാണ് പൊലീസ് അകത്തേക്ക് പ്രവേശിച്ചത്. ഷേർളിക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നുവെന്ന് ആരോപിച്ചും ജോബ് ഷേർളിയുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് ജോബിനെതിരെ ഷേർളി കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനു പിന്നാലെയാണ് കൊലപാതകം. ഇടുക്കി സ്വദേശിനിയായ ഷേർളി […]
Read more

സൗദിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച്; മലയാളി യുവാവിന് ദാരുണാന്ത്യം

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം വെമ്പായം സ്വദേശി പുളിക്കക്കോണത്ത് പാണയിൽവീട്ടിൽ അൽ അസീം (34) ആണ് മരിച്ചത്. അസീം ഓടിച്ച കാർ ഒരു ട്രക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തു വെച്ച് തന്നെ അൽ അസീം മരണപ്പെട്ടു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ ഔദ്യോഗിക നടപടികൾ പുരോഗമിക്കുന്നു. പിതാവ്: അബ്‌ദുൽ […]
Read more

സ്വർണ്ണത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വില; ഗ്രാമിന് 1,240 വർധിച്ചു

തിരുവനന്തപുരം: സംസഥാനത്ത് ഇന്ന് സ്വർണവില റെക്കോർഡിൽ. ഇന്ന് ഗ്രാമിന് 1,240 രൂപ വർദ്ധിച്ച് സ്വർണവില 1,04,240 രൂപയായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,13,000 രൂപയ്ക്ക് മുകളിൽ നൽകണം. ഡിസംബർ 27 നായിരുന്നു സ്വർണവില ഇതിനുമുൻപ് ചരിത്ര വിലയിലുണ്ടായിരുന്നത്. 1,03,560 രൂപയിലെത്തിയ ശേഷം സ്വർണ്ണവില കൂടിയും കുറഞ്ഞു ചാഞ്ചാടിയിരുന്നു.സ്വർണ്ണവില വർധിക്കുന്നത് ജനങ്ങളുടെ കൈവശമുള്ള സ്വർണത്തിന്റെയും മൂല്യം വർദ്ധിക്കുക തന്നെയാണ്. അന്താരാഷ്ട്ര […]
Read more

കോട്ടയം കലക്ടറേറ്റ് വരാന്തയിലെ അലമാരകൾ പ്രവർത്തനത്തിന് തടസം

കോട്ടയം: കലക്ടറേറ്റിൽ വിവിധ നിലകളിലായി ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത് നൂറ്റിപ്പതിനഞ്ചു സ്റ്റീൽ അലമാരകൾ. സർക്കാർ ഓഫിസുകൾ കടലാസ് രഹിത  ഓഫിസുകളായപ്പോൾ, ഓഫിസുകളുടെ ഉള്ളിൽ സുരക്ഷയിൽ കഴിഞ്ഞ  അലമാരകൾ  വരാന്തയിലായി. പലതിലും സർക്കാർ രേഖകളും ഫയലുകളുമുണ്ട്. അലമാരകൾ ഓഫിസുകളുടെ വരാന്തകളിൽ ഉപേക്ഷിക്കപ്പെട്ടിട്ട് നാല് വർഷം  കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ ജീവനക്കാരെ വലയ്ക്കുന്നത് അലമാരകളിലെ എലികളാണ്. ജില്ലാ സപ്ലൈ ഓഫിസ്, ആരോഗ്യവകുപ്പ് ഓഫിസ്, പ്രിൻസിപ്പൽ കൃഷിവകുപ്പ് ഓഫിസ്, കോടതികൾ പ്രവർത്തിക്കുന്ന ഭാഗത്തെ വരാന്ത എന്നിവിടങ്ങളിലാണ് അലമാരകൾ. ജനം നടക്കുന്നതിനിടയിലൂടെ  അലമാരകളിൽനിന്ന് എലികളുടെ ഓട്ടം പതിവായി. […]
Read more

കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: കരമനയിൽ നിന്നു കാണാതായ 14 കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി. വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ലഭിച്ചിരുന്നുവെങ്കിലും, അതിന് ശേഷം എങ്ങോട്ടു പോയതെന്ന് വ്യക്തമായ വിവരം ലഭിച്ചിരുന്നില്ല. കരമന പോലീസ് പ്രതിരോധാന്വേഷണം നടത്തി വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഹൈദരാബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
Read more

വടക്കേക്കാട് അൽബിർ കിഡ്സ് ഫെസ്റ്റ് 2026; ഖിദ്മത്തുൽ ഇസ്ലാം അൽബിർ സ്കൂൾ വീണ്ടും ചാമ്പ്യന്മാർ

തൃശ്ശൂർ: വടക്കേക്കാട് അൽബിർ കിഡ്സ് ഫെസ്റ്റ് 2026-ൽ വടക്കേക്കാട് ഖിദ്മത്തുൽ ഇസ്ലാം അൽബിർ സ്കൂൾ രണ്ടാം തവണയും ചാമ്പ്യന്മാരായി. 260 പോയിൻ്റ് നേടി സ്കൂൾ കിരീടം സ്വന്തമാക്കി. മികവുറ്റ പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെയും അവരുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും സഹപ്രവർത്തകരെയും സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുസ്സലാം ബാഖവി, സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധികൾ എന്നിവർ അഭിനന്ദിച്ചു.
Read more

ഹിന്ദു ദേവസ്വം ബോർഡ് മകര സംക്രമ സംഗമം 14ന്

കൊച്ചി: മകരവിളക്കിനോട് അനുബന്ധിച്ച് കേരള സ്റ്റേറ്റ് ഹിന്ദു ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന മകര സംക്രമ സംഗമം ജനുവരി പതിനാലാം തീയതി വൈകിട്ട് അഞ്ചു മണിക്ക് ആലുവ അദ്വൈതാശ്രമത്തിൽ വച്ച് നടക്കുമെന്ന് ബോർഡ് സെക്രട്ടറി ടി ആർ ദേവൻ.വൈസ് പ്രസിഡണ്ട് കെപി ശിവദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതങ്ങൾ മുന്നോട്ടുവയ്ക്കുന്ന ധാർമിക മൂല്യങ്ങളിൽ നിന്ന് യുവതലമുറയുടെ വ്യതിചലനം എന്ന വിഷയത്തിൽ ചർച്ച നടക്കും. ചർച്ചയിൽ സ്വാമിധർമ്മ ചൈതന്യ, മുൻ എംഎൽഎ ശ്രീ അഹമ്മദ് കബീർ, ഫാദർ ബിജേഷ് ഫിലിപ്പ് […]
Read more

കണ്ണൂരിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി

കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി. യ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയെയാണ് ചാടിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂളിൽ പ്രാക്ടിക്കൽ മോഡൽ പരീക്ഷകൾ നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. വിദ്യാർത്ഥിനി പഠനത്തിൽ മിടുക്കിയായിരുന്നു എന്നും സ്കൂളിൽ മറ്റ് പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ക്രിസ്തുമസ് അവധിക്കുശേഷം കുട്ടികൾ സ്കൂളിലെത്തിയ ആദ്യ ദിവസമായിരുന്നു […]
Read more

ജോസ് കെ മാണി വ്യക്തമായ ദർശനമുള്ള നേതാവ്: ജോൺ എബ്രഹാം

കൊച്ചി: ജോസ് കെ മാണിയെ വ്യക്തമായ ദർശനമുള്ള നേതാവെന്ന് ജോൺ അബ്രഹാം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോൺ എബ്രഹാം ജോസ് കെ മാണിയെ കുറിച്ച് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇട്ടതിനു പിന്നാലെ പോസ്റ്റ് വൈറൽ ആയിരിക്കുകയാണ്. ജോൺ എബ്രഹാമിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ “”രാഷ്ട്രീയം സംസാരിക്കുമ്പോൾ പലരും പറയാറുണ്ട്. “ജോസ് കെ. മാണി കൊള്ളില്ല, അഹങ്കാരിയാണ്” എന്നൊക്കെ. പക്ഷേ എങ്ങനെ മനസ്സിലാക്കി എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം ആർക്കും ഇല്ല എന്നതാണ് സത്യം. ആരോ പറഞ്ഞു… അവർ വീണ്ടും […]
Read more

കൗൺസിലിംഗിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പിറന്നാൾ സമ്മാനം വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: സ്വന്തം വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഹൈസ്‌കൂൾ അധ്യാപകൻ പോലീസിന്റെ പിടിയിലായി. ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ അധ്യാപകനായ എം. സജീന്ദ്രബാബു (50) ആണ് അറസ്റ്റിലായത്. ചെറുവണ്ണൂർ ശാരദാമന്ദിരത്തിന് സമീപമാണ് ഇയാൾ താമസിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിറന്നാൾ സമ്മാനം നൽകാമെന്ന് പ്രലോഭിപ്പിച്ച് വിദ്യാർത്ഥിയെ ബൈക്കിൽ തന്റെ വീട്ടിലെത്തിച്ചാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. സ്കൂളിൽ കുട്ടികൾക്കായി നടത്തിയ കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥി അധ്യാപകന്റെ ക്രൂരത വെളിപ്പെടുത്തിയത്. കൗൺസിലിംഗിലൂടെ വിവരം പുറത്തുവന്നതോടെ അധികൃതർ […]
Read more

Recent News

Advertisement