സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: January 19, 2026

Year : 2026

ഒന്നര വയസുകാരനെ കടലില്‍ എറിഞ്ഞ് കൊന്ന കേസ്; മാതാവ് കുറ്റക്കാരി

കണ്ണൂര്‍: തയ്യില്‍ ഒന്നര വയസുകാരനെ കടലില്‍ എറിഞ്ഞ് കൊന്ന കേസില്‍ അമ്മയും ഒന്നാം പ്രതിയുമായ ശരണ്യ കുറ്റക്കാരി. രണ്ടാം പ്രതി ശരണ്യയുടെ ആണ്‍സുഹൃത്ത് നിധിനെ വെറുതെ വിട്ടു. കൃത്യമായ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലെന്ന് തളിപ്പറമ്പ് അഡിഷണല്‍ സെഷന്‍സ് കോടതി വിമര്‍ശിച്ചു. കേസിന്റെ വിധി ഈ മാസം 21 ന് പറയും. ബന്ധത്തിന്റെ പേരില്‍ നിധിന്‍ കൊലപാതകത്തിന് നിര്‍ബന്ധിച്ചു എന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഗൂഡാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഫോണ്‍ വിളികളാണ് പ്രധാന […]
Read more

കാട്ടകാമ്പാൽ പഞ്ചായത്തിൽ സിപിഐ ഗൃഹസന്ദർശന പരിപാടി

തൃശ്ശൂർ: സിപിഐ ജില്ലാ കൗൺസിൽ അംഗം സഖാവ് കെ ടി ഷാജന്റെ നേതൃത്വത്തിൽ കാട്ടകാമ്പാൽ പഞ്ചായത്തിൽ ഗൃഹസന്ദർശന പരിപാടി സംഘടിപ്പിച്ചു. പാർട്ടി നേതാക്കളും പ്രവർത്തകരും വിവിധ വാർഡുകളിലെ വീടുകളിലെത്തി ജനങ്ങളുമായി നേരിട്ട് സംവദിച്ചു. ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി പരിഹാര മാർഗങ്ങൾ ചർച്ച ചെയ്യുന്നതായിരുന്നു ഗൃഹസന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.സാമൂഹിക, സാമ്പത്തിക വിഷയങ്ങളിൽ ജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കുകയും സർക്കാർ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. പാർട്ടി ജനങ്ങളോടൊപ്പം നിൽക്കുന്നുവെന്ന ആത്മവിശ്വാസം നൽകുന്ന ഇത്തരം പ്രവർത്തനങ്ങൾ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് […]
Read more

കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു

തൃശ്ശൂർ : കോൺഗ്രസ് പഴയന്നൂർ മണ്ഡലം സെക്രട്ടറി പി പത്മകുമാർ ഇന്ന് ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന സമിതി അംഗം ഐ എൻ രാജേഷ് പത്മകുമാറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് അംഗത്വം നൽകി. ദേശീയതയും വികസനവും മുൻനിർത്തിയുള്ള രാഷ്ട്രീയ നിലപാടുകളാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് പി പത്മകുമാർ പറഞ്ഞു. ചെലക്കര നിയമസഭ മണ്ഡലത്തിൽ ബിജെപിയുടെ സംഘടനാപരമായ ശക്തി വർധിപ്പിക്കുന്നതിൽ ഈ ചേർച്ച നിർണായകമാകുമെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കി.
Read more

സി.പി.ഐ(എം) ഗൃഹസന്ദർശന പരിപാടി പെരുന്തുരുത്തിയിൽ

തൃശ്ശൂർ : സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് നടന്നു വരുന്ന ഗൃഹസന്ദർശന പരിപാടി ഇന്ന് പഴഞ്ഞി ലോക്കൽ പരിധിയിലെ പെരുന്തുരുത്തി അഞ്ചാം വാർഡിൽ സംഘടിപ്പിച്ചു. പരിപാടിയിൽ ജില്ലാ കമ്മറ്റി അംഗം എം എൻ സത്യൻ, ഏരിയ കമ്മറ്റി അംഗം എൻ കെ ഹരിദാസൻ, പാർട്ടി ലോക്കൽ കമ്മറ്റി അംഗം എ വൈ ഹമീദ്, ബ്രാഞ്ച് സെക്രട്ടറി എ വൈ അഷറഫ് എന്നിവർ പങ്കെടുത്തു. വീടുകളിലെത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുകയും അവരുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും മനസ്സിലാക്കുകയും ചെയ്ത പരിപാടിയെ […]
Read more

ഒറ്റപ്പാലം കൊലപാതകം; എസ് പി സ്ഥലം സന്ദർശിച്ചു

പാലക്കാട്: ദമ്പതികളെ കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടർന്നെന്ന് പാലക്കാട് എസ്പി.സംഭവസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .പ്രതിയായ പൊന്നാനി സ്വദേശി മുഹമ്മദ് റാഫി ലഹരി ഉപയോഗിച്ചതായി സംശയിക്കുന്നതെന്നും പോലീസ് പറഞ്ഞു. എൻഡിപിഎസ് കേസുകളിൽ പ്രതിചേർക്കപ്പെട്ടയാളാണ് റാഫിയെന്നും എസ് പി പറഞ്ഞു .സംഭവ ശേഷം മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടാനായി. കൊല്ലപ്പെട്ട ദമ്പതികളുടെ മരുമകരാണ് പ്രതി. മൂന്നു വയസ്സുകാരനായ കുഞ്ഞിനെ ഭാര്യ തന്റെ ഒപ്പം വിട്ടു നൽകാത്തതാണ് വൈരാഗ്യത്തിന് കാരണം. മാസങ്ങളായി അകന്നു കഴിയുകയാണ് പ്രതിയും […]
Read more

മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യത്തിനായി ഇന്ന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജാമ്യാപേക്ഷയുമായി ഇന്ന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കും. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞദിവസം ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് വീണ്ടും ജാമ്യാപേക്ഷയുമായി മുന്നോട്ട് പോകുന്നത്. പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനില്‍ക്കും എന്നത് അടക്കം പരാമര്‍ശങ്ങളോടെ ആയിരുന്നു ജാമ്യം നിഷേധിച്ചത്. ചട്ടവിരുദ്ധ അറസ്റ്റ് എന്ന വാദവും കോടതി അംഗീകരിച്ചില്ല. ഇരകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണവും തിരിച്ചടിയായി. ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് നടന്നിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്.
Read more

ഇടതു മുന്നണി ഭരണം തുടരും: ജോസ് കെ. മാണി

കോട്ടയം: കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കഴിഞ്ഞ 10 വർഷമായി ഭരണം നടത്തുന്ന ഇടതുമുന്നണി സർക്കാർ തുടരുമെന്നും ഇത് കേരളത്തിന് ആവശ്യമാണെന്നും, സാമൂഹ്യക്ഷേമ പദ്ധതികൾ ഇടതുപക്ഷത്തിന് മാത്രമേ കൃത്യമായി ചെയ്യാൻ കഴിയുള്ളൂവെന്നും, കർഷക താല്പര്യങ്ങൾ സംരക്ഷിക്കാൻ കേരള കോൺഗ്രസ് (എം) ന്റെ ആവശ്യങ്ങൾ നടപ്പിലാക്കിയ സർക്കാരാണ് ഇടതുപക്ഷത്തിന്റേതെന്നും, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പ്രസ്താവിച്ചു. എൽഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റി കേരള കോൺഗ്രസ് (എം) ന്റെ ഓഫീസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. […]
Read more

അന്നനാട് വായനശാലയിൽ ഒരുമാസത്തെ  റിപ്പബ്ലിക് സദസ്സ്: സംഘാടക സമിതിയായി

തൃശ്ശൂർ: അന്നനാട് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റിപ്പബ്ലിക് സദസ്സിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ചടങ്ങിൽ വായനശാല പ്രസിഡന്റ് പി ആർ ഭാസ്ക്കാരൻമാസ്റ്റർ അധ്യക്ഷത വഹിച്ചു. കാടുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ് , വായനശാല വൈസ് പ്രസിഡൻറ് ഗിരിജ ഉണ്ണി, സെക്രട്ടറി ജിനേഷ് അബ്രഹാം, അനിത നാരായണൻ തുടങ്ങിയവർ സംസാരിച്ചു. കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ നിർദേശ പ്രകാരം ജനുവരി 26 മുതൽ ഫെബ്രുവരി 22 വരെ ഒരുമാസം നീണ്ടു നിൽക്കുന്ന ഈ […]
Read more

സ്വര്‍ണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ നിലയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് ഇന്ന് മാത്രം 1,400 രൂപ കൂടി. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വര്‍ണം. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ത്തിന്റെ വില 1,06,840 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1,30,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ സ്വര്‍ണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്
Read more

ജ​​​​​​മ്മു കാ​​​​​ശ്മീരില്‍​​​​​​ ഭീകരാക്രമണം; ഏഴു സു​​ര​​ക്ഷാ ​​സൈ​​നി​​ക​​ർ​​ക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് സുരക്ഷാസൈനികർക്ക് പരിക്കേറ്റു. സോണാൽ ഗ്രാമത്തിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ജയ്‌ഷ്-ഇ-മുഹമ്മദ് സംഘടനയിൽപ്പെട്ട മൂന്ന് വിദേശ ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുകയാണെന്ന നിഗമനത്തെ തുടർന്നാണ് സൈനിക നടപടി ആരംഭിച്ചത്. ജമ്മു മേഖലയിൽ ജനുവരിയിൽ നടക്കുന്ന മൂന്നാമത്തെ ഭീകര ഏറ്റുമുട്ടലാണിത്. ‘ഓപ്പറേഷൻ ത്രാഷി-1’ എന്ന പേരിൽ സൈനിക നടപടി ഇന്നലെ ഉച്ചയോടെയാണ് ആരംഭിച്ചത്. കരസേന, സിആർപിഎഫ്, കശ്മീർ പൊലീസ് എന്നിവ ചേർന്നാണ് ഭീകരരെ നേരിടുന്നത്. സ്ഥിതി നിയന്ത്രണവിധേയമാക്കുന്നതിനായി കൂടുതൽ സൈനികരെ […]
Read more

Recent News

Advertisement