സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: February 1, 2026

Year : 2026

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷേ നാളെ പരിഗണിച്ചേക്കും

തിരുവനന്തപുരം: കട്ടിളപ്പാളി കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യഹർജി നാളെ പരിഗണിക്കാനാണ് സാധ്യത. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടുവെന്നും ഇതുവരെ എസ്‌ഐടി കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യപേക്ഷ നൽകിയത്. ഈ സാഹചര്യത്തിൽ പോറ്റിക്ക് ജയിൽമോചനം ലഭിക്കാനുള്ള സാധ്യത ഉയർന്നിട്ടുണ്ട്. മുൻപ് അറസ്റ്റിലായ ദ്വാരപാലക കേസിൽ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറും ഇരുകേസുകളിലും ജാമ്യഹർജി നൽകിയിട്ടുണ്ട്. ഹർജികൾ നാളെ കോടതി പരിഗണിക്കും. കേസിലെ മറ്റൊരു […]
Read more

ഏറ്റുമാനൂർ നഗരമധ്യത്തിലെ കിണർ മാലിന്യക്കൂമ്പാരമാകുന്നു; പ്രതിഷേധവുമായി സിപിഎം

കോട്ടയം: ഏറ്റുമാനൂർ നഗരസഭയ്ക്ക് മുൻവശത്തുള്ള വലിയ കിണർ മാലിന്യങ്ങൾ നിറഞ്ഞ് ഉപയോഗശൂന്യമാകുന്നു. വാട്ടർ അതോറിറ്റി കുടിവെള്ള സ്രോതസ്സായി ഉപയോഗിച്ചിരുന്ന ഈ കിണറ്റിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുന്നുകൂടി കിടക്കുകയാണ്. കിണറ്റിലെ മാലിന്യക്കൂമ്പാരം ഏതുനിമിഷവും തീപിടുത്തത്തിന് കാരണമായേക്കാമെന്ന് സി.പി.എം നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. ഇതിന് തൊട്ടടുത്താണ് നഗരസഭയിലേക്കും വിവിധ വ്യാപാര സ്ഥാപനങ്ങളിലേക്കും ശുദ്ധജലം എത്തിക്കുന്ന മറ്റൊരു കിണർ സ്ഥിതി ചെയ്യുന്നത്. മനുഷ്യവിസർജ്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കിണറിന് സമീപം കാണപ്പെടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്ന് പൊതുപ്രവർത്തകർ കുറ്റപ്പെടുത്തി. വിഷയത്തിൽ പ്രതിഷേധം […]
Read more

സമുദായ ശാക്തീകരണത്തിന് മുൻഗണന; പാലാ രൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനം നടന്നു

കോട്ടയം: സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ സമുദായ ശാക്തീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനീയറിങ് കോളേജിൽ വെച്ച് നടന്ന പാലാ രൂപത പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെ രണ്ടാം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായ വിഷയങ്ങൾ പരിഹരിക്കാൻ പരസ്പര കേൾവിയും തുറന്ന സംവാദവും അനിവാര്യമാണെന്ന് ‘ഔഡി ആൾട്ടറം പാട്രം’ എന്ന ലാറ്റിൻ സൂക്തം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഓർമ്മിപ്പിച്ചു. പങ്കാളിത്ത സഭയുടെ ആത്മാവോടെ സമുദായത്തിന്റെ ഉന്നമനത്തിനായി […]
Read more

ഏറ്റുമാനൂർ തിരിച്ചുപിടിച്ച് കോൺഗ്രസ്; പൂഞ്ഞാറിൽ കേരള കോൺഗ്രസ് (ജോസഫ്) സ്ഥാനാർത്ഥിയായി സാബു പ്ലാത്തോട്ടം

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രം മാനദണ്ഡമാക്കി സീറ്റ് വിഭജനത്തിൽ കടുത്ത നിലപാടുമായി കോൺഗ്രസ്. ഇതിന്റെ ആദ്യഘട്ടമെന്നോണം, ജോസഫ് ഗ്രൂപ്പിൽ നിന്ന് ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് തിരിച്ചുപിടിച്ചു. പകരം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് പൂഞ്ഞാർ സീറ്റാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ ജോസഫ് ഗ്രൂപ്പ് പരാജയപ്പെട്ടതും എന്നാൽ കോൺഗ്രസിന് വിജയസാധ്യതയുള്ളതുമായ നാലോളം സീറ്റുകൾ തിരികെ വാങ്ങുമെന്ന നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്നാലെയാണിത്. ഇതോടെ വരാനിരിക്കുന്ന സീറ്റ് വിഭജനത്തിൽ ജോസഫ് ഗ്രൂപ്പ് വലിയ ആശങ്കയിലാണ്. പലയിടങ്ങളിലും സ്വന്തമായി അടിത്തറയില്ലാത്തത് […]
Read more

Recent News

Advertisement