തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പീഡന പരാതിയിൽ ജാമ്യം റദ്ദാക്കണം എന്ന ഹർജിയിൽ വാദം കേൾക്കുന്നത് മെയ് 14 ലേക്ക് മാറ്റി. പ്രതി രാഹുലിൻ്റെ സുഹൃത്ത് സോഷ്യൽ മീഡിയൽ പ്രചരിപ്പിച്ച വാർത്തകൾ രാഹുലിൻ്റെ അറിവോടെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്ഐടി ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് രണ്ടാമതും കോടതിയിൽ അപേക്ഷ നൽകിയിരുന്നത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ഹർജി പരിഗണിച്ചത്.






