സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

71 ലിറ്റർ മദ്യവുമായി 3 പേർ പിടിയിൽ; സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം: ഡ്രൈ ഡേയിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന പരിശോധനകളിൽ അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യ ശേഖരം പിടികൂടി. മൂന്ന് പേരിൽ നിന്നായി 71 ലിറ്റർ മദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. പത്തനംതിട്ടയിൽ 40 ലിറ്റർ മദ്യവുമായാണ് ഒരാൾ പിടിയിലായത്. കടമ്പനാട് പറമല സ്വദേശിഅഭിലാഷിനെ(25 ) ആണ് 25 ലിറ്റർ വ്യാജമദ്യവും 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും ഉല്‍പ്പെടെ 40 ലിറ്റര്‍ മദ്യവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

എക്സൈസ് നാർക്കോട്ടിക് സെല്ലിലെ എക്സൈസ് ഇൻസ്പെക്ടർ ജി.അജികുമാറിന്‍റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) മനോജ്.എസ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ഗിരീഷ്.ബി.എൽ, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണകുമാര്‍, അജിത്‌, അഭിജിത്ത്, രാഹുൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുബ്ബലക്ഷ്മി, ഹസീല, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് അഭിലാഷിനെ പിടികൂടിയത്.

കോട്ടയം മാറിയപ്പള്ളിയിൽ വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച 16 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി മനോജ്.ടി.കെ(43 വയസ്) എന്നയാൾ പിടിയിലായി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ആനന്ദ് രാജ്.ബി യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഐബി അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ്.എസ് കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർമാരായ അനീഷ് രാജ്.കെ.ആർ, നിഫി ജേക്കബ്, സിവിൽ എക്സൈസ് ഓഫീസർ വിനോദ് കുമാർ.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് ബാബു എന്നിവരും പങ്കെടുത്തു.

ആലപ്പുഴ എക്സൈസ് റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫാറുക്ക് അഹമ്മദിന്‍റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ആലപ്പുഴ പടിഞ്ഞാറ് ബിനോനി എന്ന യുവാവ് അറസ്റ്റിലായി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർന്മാരായ മനോജ് കുമാർ.വി.കെ, സന്തോഷ് കുമാർ.വി, സിവിൽ എക്സൈസ് ഓഫീസർന്മാരായ സുർജിത്ത്, രതീഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ അനിമോൾ എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement