തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിനായി 32 കോടി രൂപ അനുവദിച്ചു. ധനവകുപ്പ് തുക ലഭ്യമാക്കിയതോടെ ഓണത്തിന് മുന്നോടിയായി പെൻഷൻ തുക പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലെത്തുമെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രവാസി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ വിതരണത്തിൽ കുടിശ്ശിക രൂപപ്പെട്ടതിനെ തുടർന്ന് സർക്കാർ വിഷയത്തിൽ ഇടപെടുകയായിരുന്നു. ആദ്യഘട്ടമായാണ് ഇപ്പോൾ 32 കോടി രൂപ അനുവദിച്ചിരിക്കുന്നത്.
കുടിശ്ശിക തുക അനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകിയിട്ടുണ്ട്. പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധത മുൻനിർത്തി പെൻഷൻ വിതരണം സമയബന്ധിതമായി ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അധികൃതർ അറിയിച്ചു.











