കോഴിക്കോട് : കോഴിക്കോട് ഗവൺമെന്റ് റെസ്റ്റ് ഹൗസിൽ രണ്ടു ദിവസങ്ങളിലായി നടന്ന ലോകായുക്ത സിറ്റിങ്ങിൽ ആകെ 40 പരാതികളാണ് പരിഗണനയ്ക്ക് എത്തിയത്. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽകുമാർ, ഉപലോകായുക്ത ജസ്റ്റിസ് വി. ഷർസി എന്നിവർ അടങ്ങിയ ബെഞ്ച് മൊത്തം 19 കേസുകൾ പരിഗണിക്കുകയും ഇതിൽ നാലെണ്ണം തീർപ്പാക്കുകയും ചെയ്തു.
സിംഗിൾ ബെഞ്ച് സിറ്റിങ്ങിൽ 21 പരാതികളാണ് പരിഗണിച്ചത്. ഇവയിൽ മൂന്ന് പരാതികൾ തീർപ്പാക്കിയതായി അധികൃതർ അറിയിച്ചു. ഇതോടെ, ഈ സിറ്റിങ്ങിൽ ആകെ ഏഴ് പരാതികൾക്ക് തീർപ്പായി. അടുത്ത ലോകായുക്ത സിറ്റിങ് ജനുവരി 21, 22 തീയതികളിൽ നടക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.










