ഇടുക്കി: തൊടുപുഴയില്‍ കഴിഞ്ഞ ദിവസം ഉടമ വെട്ടിപരുക്കേല്‍പ്പിച്ച വളര്‍ത്തുനായ ചത്തു. ദേഹമാസകലം മുറിവേറ്റ നിലയില്‍ തൊടുപുഴ മുതലക്കോടത്ത് നിന്നായിരുന്നു നായയെ അനിമല്‍ റെസ്‌ക്യൂ ടീമിന് ലഭിക്കുന്നത്. വഴിയാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ടീം അംഗങ്ങള്‍ സ്ഥലത്തെത്തി നായയെ ആശുപത്രിയിലെത്തിച്ചിരുന്നു. അവശ്യമായ ചികില്‍സ നല്‍കിയ ശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റുകയാണുണ്ടായത്.
നായയുടെ ശരീരത്തില്‍ പത്തോളം മുറിവുകള്‍ ആണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ ഉടമ ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിരുന്നു. ഉടമയുടെ ആജ്ഞ അനുസരിച്ചില്ല എന്ന കാരണത്താലാണ് നായയെ ഇയാള്‍ വെട്ടിപ്പരുക്കേല്‍പ്പിച്ച് തെരുവില്‍ ഉപേക്ഷിച്ചത്.






