Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Thodupuzha

നവജാത ശിശുക്കളുടെ വിൽപ്പന; തൊടുപുഴയിൽ പ്രസവിച്ച കുഞ്ഞിനെ കൈമാറിയത് കൊല്ലം സ്വദേശിനിക്ക്

കോട്ടയം/തൊടുപുഴ: നവജാത ശിശുക്കളെ വിൽപ്പന നടത്തിയെന്ന പരാതിയിൽ പൊലീസ് അന്വേഷണത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ കുഞ്ഞിനെ വാങ്ങിയത് കൊല്ലം സ്വദേശിനിയായ കൃഷ്ണശ്രീയാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ആറുമാസം മുമ്പ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഇതരസംസ്ഥാന സ്വദേശിനി പ്രസവിച്ച കുഞ്ഞിനെയാണ് കൈമാറിയതെന്നാണ് കണ്ടെത്തൽ. പ്രസവച്ചെലവുകൾ വഹിച്ചതും കൊല്ലം സ്വദേശികളായ ദമ്പതികളാണെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ ഉടൻ ചോദ്യം ചെയ്യും. തിരുനെൽവേലി സ്വദേശിയായ മുപ്പിലിരാജയാണ് ശിശു വിൽപ്പന ശൃംഖലയിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ […]
Read more

ഏഴാം ക്ലാസുകാരനെ അധ്യാപകൻ മർദ്ദിച്ചതായി പരാതി

തൊടുപുഴ: ഇടുക്കി അണക്കര സർക്കാർ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ചതായി പരാതി. വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് ചൂരൽ ഉപയോഗിച്ച് അടിക്കുകയും മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടുകയും ചെയ്തതായാണ് കുട്ടിയുടെ പരാതി. അധ്യാപകൻ അസഭ്യം പറഞ്ഞതായും, കമ്പ് ഉപയോഗിച്ച് പലതവണ അടിച്ചതായും കുട്ടി ആരോപിച്ചു. ശരീരമാസകലം വേദനയുണ്ടെന്ന് വിദ്യാർത്ഥി മാധ്യമങ്ങളോട് പ്രതികരിച്ചു. “കുറേ അടിച്ചു” എന്നും കുട്ടി പറഞ്ഞു. “എന്റെ കുഞ്ഞിന് സംഭവിച്ചതുപോലെ മറ്റാർക്കും സംഭവിക്കരുത്” എന്ന് കുട്ടിയുടെ അമ്മ പറഞ്ഞത്. പരിക്കേറ്റ വിദ്യാർത്ഥിയെ വണ്ടൻമേട് […]
Read more

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തും

തൊടുപുഴ: മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയിലേക്ക് പുതിയ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യണമെന്ന് കേരളത്തിന് നിര്‍ദേശം. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയുടേതാണ് നിര്‍ദേശം. കേരളത്തിന്റെ പ്രതിനിധിയായിരുന്ന ടി.ആർ. ശിവരാജിനെ ഒഴിവാക്കി ഉത്തർപ്രദേശ് പ്രതിനിധി എം.എൽ. ശർമ്മയെ സമിതിയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. തമിഴ്നാട്ടിൽ പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ നയപ്രഖ്യാപനത്തിൽ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് ആവശ്യമില്ലെന്നും നിലവിലെ അണക്കെട്ടിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതാണ് മുൻഗണനയെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ […]
Read more

തൊടുപുഴയിലെ നഴ്‌സിന്റെ ആത്മഹത്യ ശ്രമം; മൂന്ന് ആശുപത്രി ജീവനക്കാർക്ക് എതിരെ കേസ്

തൊടുപുഴ: സ്മിത ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് ആശുപത്രി ജീവനക്കാർക്കെതിരെ ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന നഴ്സിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചീഫ് നഴ്സിംഗ് ഓഫീസർ ലിസി ഫിലിപ്പ്, എമർജൻസി ഡിപ്പാർട്ട്മെന്റ് സൂപ്പർവൈസർ നിഷ, സ്റ്റാഫ് നഴ്സ് അൽഫോൻസാ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവരെ സംഭവത്തിന് പിന്നാലെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, ആശുപത്രിയിൽ പ്രവേശിച്ച് പ്രതിഷേധം നടത്തിയ സംഭവത്തിലും പൊലീസ് […]
Read more

തൊടുപുഴയിലെ നഴ്‌സിന്റെ ആത്മഹത്യ ശ്രമം; മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍

തൊടുപുഴ: തൊടുപുഴ സ്മിത ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് നടപടി. യുഎൻഎ യൂണിറ്റ് സെക്രട്ടറിയും ആശുപത്രിയിലെ നഴ്സുമായ യുവതിയാണ് ജോലിക്കിടയിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരാവസ്ഥയിൽ യുവതിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചീഫ് നഴ്സിങ് ഓഫീസറും സൂപ്പർവൈസറും ഉൾപ്പെടെയുള്ള ചില ഉദ്യോഗസ്ഥരിൽ നിന്ന് തുടർച്ചയായ മാനസിക പീഡനം നേരിട്ടതിനെ തുടർന്നാണ് യുവതി ഈ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയതെന്നാണ് ആരോപണം. ഇവർക്കെതിരെ […]
Read more

തീവില; പാൽവില 4 രൂപ കൂട്ടിയതുകൊണ്ട് ഒന്നുമാകുന്നില്ലെന്ന് കർഷകർ

തൊടുപുഴ: സംസ്ഥാനത്ത് പാൽവില ലിറ്ററിന് 4 രൂപ വർധിപ്പിച്ച നടപടി ക്ഷീരകർഷകർക്ക് ഭാഗിക ആശ്വാസം മാത്രമാണെന്ന് കർഷക സംഘടനകൾ. പരിപാലനച്ചെലവ് കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഈ വർധന അപര്യാപ്തമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന വിലവർധന പ്രകാരം ലിറ്ററിന് 4 രൂപ കൂട്ടുമ്പോൾ അതിൽ 3.35 രൂപ കർഷകനാണ് ലഭിക്കുക. നിലവിൽ ക്ഷീര സംഘങ്ങളിൽ പാലിന് 43–44 രൂപ നിരക്കിലാണ് കർഷകർക്ക് ലഭിക്കുന്നത്. പുതിയ നിരക്കോടെ ഇത് 46–47 രൂപയാകും. എന്നാൽ ഈ […]
Read more

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിൻറെ കടിയേറ്റു

തൊടുപുഴ: ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിൻറെ കടിയേറ്റു. മണിയാറൻകുടി പെരിങ്കാലാ സ്വദേശിയായ മോൻസിക്കാണ് മൂർഖന്റെ കടിയേറ്റത്. തുടർച്ചയായ ആറാം തവണയാണ് മോൻസിക്ക് പാമ്പിന്റെ കടിയേൽക്കുന്നത്. മോൻസിയെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജ്ഐസിയുവിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ്. തൃശ്ശൂരിൽ പാമ്പ് കടിയേറ്റ് മരിച്ച അൽജോയുടെ സഹോദരൻ അനോഷ് നാളെ ആശുപത്രി വിടും.
Read more

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു

തൊടുപുഴ: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ തൊടുപുഴയിലെ നവീകരിച്ച ഷോറൂം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. തൊടുപുഴ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍, വൈസ് ചെയര്‍മാന്‍ ദീപക് കെ, വാര്‍ഡ് കൗണ്‍സിലര്‍ ഗോപാലകൃഷ്ണന്‍, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് റീട്ടെയില്‍ ഓപ്പറേഷന്‍ ഹെഡ് (കേരള) ആര്‍. അബ്ദുള്‍ ജലീല്‍, ഹെഡ് മാനേജ്‌മെന്റ് സുബൈര്‍ എം പി, സോണല്‍ ഹെഡ് (സൗത്ത് കേരള) ജാഫര്‍ എം പി, ഷോറൂം ഹെഡ് ജെറാള്‍ഡ് മാനുവല്‍, തൊടുപുഴ മെര്‍ച്ചന്റ്‌സ് […]
Read more

തൊടുപുഴയിൽ അപ്പു ജോസഫ് വീഴുമോ വാഴുമോ ?

കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ പടയോട്ടങ്ങൾക്കും പിളർപ്പുകൾക്കും സാക്ഷ്യം വഹിച്ച ഇടുക്കി ജില്ലയിലെ സുപ്രധാന മണ്ഡലമായ തൊടുപുഴ വീണ്ടും ഒരു തിരഞ്ഞെടുപ്പ് ചൂടിലേക്ക് അമരുകയാണ്. പതിറ്റാണ്ടുകളായി പി.ജെ. ജോസഫ് എന്ന അതികായന്റെ പേരിൽ അറിയപ്പെടുന്ന ഈ മണ്ഡലം ഇത്തവണ സവിശേഷമായ ഒരു രാഷ്ട്രീയ സന്ധിയിലാണ് നിൽക്കുന്നത്. പി.ജെ. ജോസഫിന്റെ പിൻഗാമിയായി മകൻ അപു ജോൺ ജോസഫ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തുമ്പോൾ, പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യവും ജനസ്വാധീനവും നിലനിർത്തുകയെന്ന വലിയ വെല്ലുവിളിയാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. കേരളാ കോൺഗ്രസ് ഗ്രൂപ്പുകൾ തമ്മിലുള്ള […]
Read more

തൊടുപുഴയില്‍ ഉടമ വെട്ടി പരുക്കേല്‍പ്പിച്ച വളര്‍ത്തുനായ ചത്തു

ഇടുക്കി: തൊടുപുഴയില്‍ കഴിഞ്ഞ ദിവസം ഉടമ വെട്ടിപരുക്കേല്‍പ്പിച്ച വളര്‍ത്തുനായ ചത്തു. ദേഹമാസകലം മുറിവേറ്റ നിലയില്‍ തൊടുപുഴ മുതലക്കോടത്ത് നിന്നായിരുന്നു നായയെ അനിമല്‍ റെസ്‌ക്യൂ ടീമിന് ലഭിക്കുന്നത്. വഴിയാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ടീം അംഗങ്ങള്‍ സ്ഥലത്തെത്തി നായയെ ആശുപത്രിയിലെത്തിച്ചിരുന്നു. അവശ്യമായ ചികില്‍സ നല്‍കിയ ശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റുകയാണുണ്ടായത്. നായയുടെ ശരീരത്തില്‍ പത്തോളം മുറിവുകള്‍ ആണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ ഉടമ ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിരുന്നു. ഉടമയുടെ ആജ്ഞ അനുസരിച്ചില്ല എന്ന കാരണത്താലാണ് നായയെ ഇയാള്‍ വെട്ടിപ്പരുക്കേല്‍പ്പിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer