Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സംഘടനകൾ; സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തയേക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ കടുത്ത നടപടി ഉണ്ടായേക്കുമെന്ന് സൂചന. സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് ഉൾപ്പെടെ കടത്ത നടപടകൾ ഉണ്ടായേക്കുമെന്നാണ് സൂചന. നടി വിന്‍സി ഫിലിം ചേംബറിന് നല്‍കിയ പരാതിയില്‍ തിങ്കളാഴ്ച ചേരുന്ന യോഗം തീരുമാനം എടുത്തേക്കും. . ഫിലിം ചേംബറിന് വേണ്ടി സംസാരിച്ച നിര്‍മ്മാതാവ് സജി നന്ത്യാട്ട് ഇത്തരം ഒരു സൂചനയാണ് നല്‍കിയത്.
നിലവില്‍ ഷൈന്‍ സഹകരിക്കുന്ന പ്രൊജക്ടുകള്‍ പൂര്‍ത്തിയായല്‍ ഷൈനെ പിന്നീട് സഹകരിപ്പിക്കുന്നത് താല്‍ക്കാലം അവസാനിപ്പിക്കാന്‍ അടക്കമുള്ള കാര്യങ്ങളാണ് സിനിമ സംഘടനകള്‍ ആലോചിക്കുന്നത്.

ഷൈൻ ടോം ചാക്കോയെ പുറത്താക്കുന്നത് ഉൾപ്പെടെ കടുത്ത നടപടികൾ സ്വീകരിക്കാൻ താര സംഘടന അമ്മ ഒരുങ്ങുന്നുവെന്നും സൂചന. സംഘടന അഡ്‍ഹോക്ക് കമ്മിറ്റി ഭാരവാഹികള്‍ കൂടിയാലോചന നടത്തി. ഷൈൻ ടോം ചാക്കോയെ പുറത്താക്കി കൊണ്ടുള്ള തീരുമാനും ഉടൻ ഉണ്ടായേക്കും. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസം നടി വിൻസി അലോഷ്യസ് പരാതിയിലാണ് നടപടിക്ക് ഒരുങ്ങുന്നത്. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നടിക്കെതിരെ ലഹരി ഉപയോഗിച്ച് ഷൈൻ മോശം പെരുമാറ്റം നടത്തിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix