ലോകമെമ്പാടുമുള്ള സൂര്യാ ആരാധകര്‍ കാത്തിരുന്ന ചിത്രം റെട്രോയുടെ ട്രെയ്‌ലര്‍ റിലീസായി. ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഗംഭീരമായ ചടങ്ങിലാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. സൂര്യയുടെ ശക്തമായ തിരിച്ചു വരവ് സമ്മാനിക്കുന്ന ചിത്രമാകും റെട്രോയെന്ന് ട്രെയ്‌ലര്‍ ഉറപ്പ് നല്‍കുന്നു. അല്‍ഫോന്‍സ് പുത്രന്‍ ആണ് റെട്രോയുടെ ട്രെയ്‌ലര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്.സൂര്യയോടൊപ്പം മലയാളി താരങ്ങളായ ജോജു ജോര്‍ജ്, ജയറാം, സുജിത് ശങ്കര്‍, സ്വാസിക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.മേയ് ഒന്നിന് ലോകവ്യാപകമായി ചിത്രം തിയേറ്ററുകളിലെത്തും.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം റെട്രോയുടെ കേരളാ വിതരണാവകാശം മലയാളത്തിന്റെ അനശ്വര നിര്‍മാതാവ് പി. സുബ്രഹ്‌മണ്യത്തിന്റെ ചെറുമകന്‍ സെന്തില്‍ സുബ്രഹ്‌മണ്യന്‍ നേതൃത്വം നല്‍കുന്ന വൈക മെറിലാന്‍ഡിനാണ്.

കാര്‍ത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന റെട്രോയിലെ നായിക പൂജാ ഹെഗ്‌ഡെയാണ്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. സംഗീതസംവിധാനം : സന്തോഷ് നാരായണന്‍, ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് : ഷഫീഖ് മുഹമ്മദ് അലി, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീണ്‍ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ,മേക്കപ്പ്: വിനോദ് സുകുമാരന്‍, സൗണ്ട് ഡിസൈന്‍: സുരന്‍.ജി, അളഗിയക്കൂത്തന്‍, കൊറിയോഗ്രാഫി: ഷെരീഫ്.എം ,പബ്ലിസിറ്റി ഡിസൈന്‍: ട്യൂണി ജോണ്‍, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.






