Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ത്രിരാഷ്ട്ര വനിതാ ഏകദിന ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് കിരീടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊളംബോ: ത്രിരാഷ്ട്ര വനിതാ ഏകദിന ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ ആതിഥേയരായ ശ്രീലങ്കയെ 97 റണ്‍സിന് തോല്‍പിച്ചു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 342 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറുയര്‍ത്തിയപ്പോള്‍ ശ്രീലങ്കയുടെ മറുപടി 245 റണ്‍സില്‍ അവസാനിച്ചു.
സെപ്റ്റംബറില്‍ വനിതാ ഏകദിന ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തുന്നതാണ് ഈ വിജയം. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ 7ന് 342. ശ്രീലങ്ക 48.2 ഓവറില്‍ 245.
ടൂര്‍ണമെന്റിലെ മികച്ച ഫോമിന്റെ തുടര്‍ച്ചയെന്നോണം ഫൈനലിലും സ്മൃതി മന്ഥന കളംനിറഞ്ഞതോടെ മത്സരത്തിന്റെ തുടക്കം മുതല്‍ കടി
ഞ്ഞാണ്‍ ഇന്ത്യയുടെ കയ്യിലായിരുന്നു. ഒന്നാം വിക്കറ്റില്‍ പ്രതിക റാവലിനൊപ്പം (30) 70 റണ്‍സും രണ്ടാം വിക്കറ്റില്‍ ഹര്‍ലീന്‍ ഡിയോളിനൊപ്പം (47) 120 റണ്‍സും നേടിയശേഷമാണ് സ്മൃതി പുറത്തായത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (41), ജമൈമ റോഡ്രിഗസ് (44) എന്നിവര്‍ മധ്യനിരയിലും അവസരത്തിനൊത്തുയര്‍ന്നു.

മറുപടി ബാറ്റിങ്ങില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സുമായി പൊരുതിയ ലങ്കയ്ക്ക് തുടര്‍ന്നുള്ള 72 റണ്‍സിനിടെ അവസാന 7 വിക്കറ്റുകള്‍ നഷ്ടമായി. 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ സ്‌നേഹ് റാണയും 3 വിക്കറ്റെടുത്ത മീഡിയം പേസര്‍ അമന്‍ജോത് കൗറും ചേര്‍ന്നാണ് ലങ്കന്‍ ഇന്നിങ്‌സ് ചുരുട്ടിക്കെട്ടിയത്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer