Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാന്‍ഡ്രിഡിനെ തോല്‍പിച്ച് ബാഴ്‌സലോണ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മാഡ്രിഡ്: എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ തോല്‍പിച്ച് ബാഴ്‌സലോണ. മൂന്നിനെതിരെ നാല് ഗോളിനായിരുന്നു ബാഴ്‌സയുടെ ജയം.റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യൂവിലാണ് മത്സരം നടന്നത്.ആദ്യ 15 മിനിറ്റിനിടെ കിലിയന്‍ എംബാപ്പേയുടെ രണ്ട് ഗോളിന് മുന്നിട്ടുനിന്ന ശേഷമായിരുന്നു റയലിന്റെ തോല്‍വി.

ബാഴ്‌സലോണയ്ക്കായി റഫീഞ്ഞ രണ്ടും എറിക് ഗാര്‍സ്യയും ലാമിന്‍ യമാലും ഓരോ ഗോളും നേടി. റയലിനായി കിലിയന്‍ എംബാപ്പേ ഹാട്രിക് നേടി. സീസണില്‍ നാലാം തവണയാണ് ബാഴ്‌സലോണ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിനെ തോല്‍പിക്കുന്നത്. മൂന്ന് കളി ശേഷിക്കേ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ ഏഴ് പോയന്റ് മുന്നിലാണ് ബാഴ്‌സലോണ. അവശേഷിക്കുന്ന മൂന്ന് കളികളില്‍ ഒരെണ്ണം ജയിച്ചാല്‍ ബാഴ്‌സക്ക് 28-ാം ലാ ലിഗ കിരീടം സ്വന്തമാക്കാം. കോച്ച് കാര്‍ലോ ആഞ്ചലോട്ടിക്ക് കീഴില്‍ റയലിന്റെ അവസാന എല്‍ ക്ലാസിക്കോ ആയിരുന്നു ഇത്. തോല്‍വിയോടെ റയലിന്റെ കിരീടപ്രതീക്ഷകള്‍ ഏറക്കുറെ അവസാനിച്ചു.

അഞ്ചാം മിനിറ്റില്‍ ഗോള്‍ കീപ്പറുടെ ഫൗളില്‍ നിന്ന് ലഭിച്ച പെനല്‍റ്റി ഗോളാക്കിയതോടെയാണ് ് എംബാപ്പെ റയലിനെ മുന്നിലെത്തിച്ചത്. ഒമ്പത് മിനിറ്റുകള്‍ക്ക് ശേഷം വിനീഷ്യസ് ജൂനിയറുടെ അസിസ്റ്റില്‍ രണ്ടാം ഗോളും നേടി എംബാപ്പെ റയലിന് വ്യക്തമായ മുന്‍തൂക്കം നല്‍കി. ഇതോടെ റയലിനായി അരങ്ങേറ്റ സീസിണില്‍ ഏറ്റവും ഗോളടിക്കുന്ന താരമെന്ന റെക്കോര്‍ഡും എംബാപ്പെ സ്വന്തമാക്കി. സീസണില്‍ റയല്‍ കുപ്പായക്കില്‍ എംബാപ്പെയുടെ 38-ാം ഗോളായിരുന്നു ഇത്. 1992-93ലെ അരങ്ങേറ്റ സീസണില്‍ റയലിനായി 37 ഗോളുകള്‍ നേടിയ ചിലയന്‍ താരം ഇവാന്‍ സൊമറാനോയുടെ റെക്കോര്‍ഡാണ് എംബാപ്പെ തകര്‍ത്തത്.

എന്നാല്‍ പത്തൊമ്പാതാം മിനിറ്റില്‍ ബാഴ്‌സക്കായി ഫെറാന്‍ ടോറസിന്റെ കോര്‍ണറില്‍ നിന്ന് എറിക് ഗാര്‍സ്യ ഒരു ഗോള്‍ മടക്കി. പിന്നീട് നിരന്തര ആക്രമണം തുടര്‍ന്ന ബാഴ്‌സക്കായി 32- ാം മിനിറ്റില്‍ ലാമീന്‍ യമാല്‍ സമനില ഗോള്‍ നേടി. രണ്ട് മിനിറ്റിനകം ഒരു ഗോള്‍ കൂടി നേടിയ റഫീഞ്ഞ ബാഴ്‌സക്ക് ലീഡ് സമ്മാനിച്ചു. ഇടവേളക്ക് തൊട്ടു മുമ്പ് 45ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി റഫീഞ്ഞ ബാഴ്‌സയെ രണ്ടടി മുന്നിലെത്തിച്ച് ആധിപത്യം തിരിച്ചുപിടിച്ചു. 70-ാം മിനിറ്റില്‍ ഹാട്രിക് പൂര്‍ത്തിയാക്കിയ എംബാപ്പെ ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും ബാഴ്‌സ പ്രതിരോധത്തെ പിന്നീട് മറികടക്കാനായില്ല.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Advertisement
WhiteswanTV Footer