കൊച്ചി കോര്‍പ്പറേഷനിലെ 10 ഉദ്യോഗസ്ഥര്‍ വിജിലന്‍സിന്റെ റെഡ് പോയിന്റില്‍. ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. പുതിയ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ ഇട്ട് നല്‍കുന്നതിനും സ്‌കെച്ചില്‍ ഉള്ളതില്‍ കൂടുതല്‍ നിര്‍മാണം നടത്തിയിട്ടുള്ള കെട്ടിടങ്ങള്‍ റെഗുലറൈസ് ചെയ്യുന്നതിനും ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതിനാണ് അന്വേഷണം.
ഭരണപക്ഷ കൗണ്‍സിലര്‍ പി.എസ്. വിജു നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 50 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് വിജുവിന്റെ പരാതി. വിജുവിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി.






