പത്തനംതിട്ട: നിരണം ഭദ്രാസന സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് രാജിവെച്ചു. ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് ഭദ്രാസന ചുമതല തിരികെ നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി എന്നാണ് സൂചന. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഗീവര്‍ഗീസ് മാര്‍ ബര്‍ണാബാസ് വ്യക്തമാക്കി.
2023ല്‍ ഭദ്രാസനാധിപ സ്ഥാനത്ത് നിന്ന് കൂറിലോസ് 58-ാം വയസില്‍ സ്ഥാനമൊഴിഞ്ഞിരുന്നു. എന്നാല്‍, ഭദ്രാസനത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ വീണ്ടും ഭദ്രാസനാധിപനായി ചുമതലപ്പെടുത്തുകയായിരുന്നു. ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവയാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് ചുമതല നല്‍കിക്കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്. സര്‍ക്കുലര്‍ പള്ളികളില്‍ വായിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസിന്റെ രാജി.






