തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആദ്യ ഭാഗം വലിയ വിജയമായതുകൊണ്ട് തന്നെ ആരാധകര്‍ക്ക് ഈ സിനിമയ്ക്ക് മേല്‍ വലിയ പ്രതീക്ഷകളുണ്ട്. ഇപ്പോഴിതാ സിനിമയുടെ വമ്പന്‍ അപ്‌ഡേറ്റ് ആണ് പുറത്തുവരുന്നത്.
ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ മലയാളി താരം വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍ എന്ന വില്ലന്‍ കഥാപാത്രം രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. രണ്ട് ദിവസത്തെ ഷൂട്ടിനായിട്ടാണ് വിനായകന്‍ ജോയിന്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ട് .ഫ്‌ലാഷ്ബാക്ക് സീനില്‍ ഉള്‍പ്പടുന്ന ഭാഗങ്ങള്‍ ആകും ഇതെന്നാണ് സൂചന. ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനൊപ്പം ഒരുപിടി മലയാളി അഭിനേതാക്കളും ഭാഗമാകുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, അന്ന രേഷ്മ രാജന്‍, വിനീത് തട്ടില്‍, സുനില്‍ സുഖദ, സുജിത് ഷങ്കര്‍ തുടങ്ങിയവര്‍ക്കൊപ്പം മാത്യുവായി മോഹന്‍ലാലും സിനിമയിലെത്തും.
നിലവില്‍ കോഴിക്കോടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അതേസമയം രജനികാന്ത് കോഴിക്കോട് ഷെഡ്യൂളിലെ തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി തിരിച്ചുപോയി. ഈ വര്‍ഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം ജയ്ലര്‍ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് സിനിമയുടെ നിര്‍മാണം. ചിത്രം അടുത്ത വര്‍ഷം തിയേറ്ററിലെത്തും.






