Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒരുപാട് വ്യാജ വാർത്തകൾ വരും, കരുതിയിരിക്കണം: രാഹുൽ മാങ്കൂട്ടത്തിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ചു മത്സരം നടക്കുന്നത് വാർത്ത മാധ്യമങ്ങളിൽ മാത്രമാണെന്നും ഫീൽഡിൽ ആര്യാടൻ ഷൗക്കത്ത് ബഹുദൂരം മുന്നിലാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇനിയുള്ള സമയത്ത് ഒരുപാട് വ്യാജവാർത്തകൾ വരുമെന്നും പതറരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രവർത്തകരോട് പറഞ്ഞു.

ടെലിവിഷനിൽ കാണുമ്പോൾ മാത്രമാണ് ഇഞ്ചോടിഞ്ച് മത്സരമുള്ളത്. ഫീൽഡിൽ എത്തുമ്പോൾ ഇഞ്ചോടിഞ്ച് മത്സരമൊന്നുമില്ല. ഏകപക്ഷീയമായി ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിലേക്കുള്ള യാത്രയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ നിരവധിയായ വാർത്തകൾ വരും. ഈ വരുന്നതൊന്നും നമ്മുടെ നന്മക്ക് വേണ്ടിയുള്ള കാര്യമായിരിക്കില്ല. നമ്മളെ നന്നാക്കിക്കളയാനുള്ള ആഗ്രഹം കൊണ്ടുമല്ല. നമ്മളെ നശിപ്പിക്കാൻവേണ്ടി ബോധപൂർവ്വമായ ശ്രമങ്ങളായിരിക്കും. അതിലൊന്നും പതറാതെ ഒറ്റലക്ഷ്യം മാത്രമായിരിക്കണം. ദുർഭരണത്തെ താഴെയിറക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Content: There will be a lot of fake news, be careful: Rahul Mangkootathil

Recent News

Advertisement
WhiteswanTV Footer